Wednesday, September 23, 2009

അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ്.

അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ്.

അയ്യപ്പബൈജുവിനെ അറിയാത്ത മലയാളികളുണ്ടോ, ഹേയ് ബൈജുവിനെ അറിയാത്തവര്‍ കുറവായിരിക്കും.
രാവിലെ ബിവറേജസിന്റെ കട തുറക്കുമ്പോഴേ അച്ചടക്കത്തോടെ ക്യൂവില്‍ നിന്ന് ‘സാധനം’ വാങ്ങി സര്‍ക്കാരിന്റെ ഖജനാവിലേക്ക് സംഭാവന നല്‍കി, രണ്ട് വീശി, അല്പം പൂസായി പിന്നെ കാണുന്നവരോടൊക്കെ മെക്കിട്ട് കേറുകയും അവരില്‍ നിന്നും രണ്ട് വാങ്ങി, സമാധാനത്തോടെ വീണ്ടും പോയി രണ്ടോ മൂന്നോ വീശി പൊതുസ്ഥലങ്ങളില്‍ വാള്‍ വെച്ച് വൈകുന്നേരമാവുമ്പോഴേക്കും പാമ്പായി വല്ലയിടത്തും കിടക്കുന്ന സാധാരണ ബിപി‌എല്‍ കുടിയന്റെ മലയാളി വെര്‍ഷന്‍ - അയ്യപ്പ ബൈജു. സ്റ്റേജ് ഷോകളിലും, ടിവിയിലെ കോമഡി ഷോകളിലും മറ്റും നിറഞ്ഞുനില്‍ക്കുന്ന ഹിറ്റ് നംബര്‍.

അങ്ങനെയൊരു അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ് ബൈജുന്റെ ചില കിടിലന്‍ പ്രകടനങ്ങള്‍ ദൃശ്യരൂ‍പത്തിലിതാ നിങ്ങള്‍ക്കായി.

സ്കൂള്‍ കുട്ടിയും ലേശം മന്ദബുദ്ധിയും എന്നാല്‍ വികൃതിയുമായ ചെറുക്കനോട് സംവാദത്തില്‍ ഏര്‍പ്പെട്ടു നില്‍ക്കുന്ന ബൈജു.

‘ഡാ കുട്ടാ, ഇന്ന് നിനക്ക് സ്കൂളില്ലേ, ഇവിടെയെന്താ നില്‍ക്കുന്നേ?‘

‘അതോ, ആ കണക്ക് മാഷ് ശരിയല്ല. ചോദ്യത്തിന് എന്ത് ഉത്തരം പറഞ്ഞാലും തല്ലും, പിന്നെ ഞാനെന്തെങ്കിലും പറയും. അപ്പോ പിന്നെ അച്ചനെ വിളിച്ചോണ്ട് വരാന്‍ പറയും. എന്തിനാ അച്ചനെ വെറുതെ ബുദ്ധിമുട്ടിക്കുന്നേ.‘


‘ചേട്ടാ, ഈ കുപ്പിയിലെ വെള്ളം എനിക്കു തരാമോ? ദാഹിക്കുന്നു.’

‘ഈ കുപ്പിയിലെ വെള്ളം നിനക്ക് തരാനോ? ഇതെന്താണെന്ന് അറിയ്യോ, ഇതാണ് കൊട്ടുവടി. അതേയ്, ഇന്ന് ബിവറേജസ് അടപ്പാ, അപ്പോ പിന്നെ ഇന്നത്തേക്ക് കൊട്ടുവടി തന്നെ ശരണം.‘

‘ഇത് കുടിച്ചാല്‍ സ്പ്രൈറ്റ് കുടിച്ചതു പോലെയാണോ?’

‘ഇത് കഴിച്ചാല്‍ എങ്ങനെയുണ്ടന്നോ? ഹോ, ഈ ചെക്കന്റെ കാര്യം.‘

‘ഇത് അടിച്ചാല്‍ പരമാനന്ദമല്ലേ കുട്ടാ.. ദാ ഇങ്ങനെ പറന്നുനടക്കാം. ആരേയും എന്തും പറയാം. ചിലപ്പോള്‍ അവര്‍ വല്ലതും കൈയ്യറിഞ്ഞ് ഫ്രീ ആയി തരും. മൊത്തത്തില്‍ ഒരു ഫ്രീഡമല്ലേ.‘

‘ദാ.. വേണമെങ്കില്‍ ലേശം അകത്താക്കിക്കോ. പിടിക്കടാ നാണിക്കാതെ.’

‘.. ഈ സാധനം എനിക്ക് വേണ്ടാ, അച്ചനറിഞ്ഞാല്‍ തല്ലും.‘

‘ഞാനാരോടും പറയുല്ലടാ ചെക്കാ. അല്‍പ്പം കഴിച്ചോ.‘
‘.. വേണ്ടാന്നേ..‘

‘വേണ്ടാ, വേണ്ടാന്ന് പറഞ്ഞാല്‍ കേള്‍ക്കൂല്ലാല്ലേ. ദേ, ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ടാ, നിങ്ങള്‍ എന്റെ കൈയ്യീന്ന് വാങ്ങിച്ച് കൂട്ടുംന്നാ തോന്നണ്.‘


‘ഇതാ പറയണ്, ഇന്നത്തെ കാലത്ത് നല്ലത് പറഞ്ഞാ ആരും കേള്‍ക്കൂല്ലാ. വെറുതെ തരാമെന്ന് പറഞ്ഞാലും വേണ്ടത്രേ.
കള്ളോളം നല്ലൊരു വസ്തു ഈ ഭൂലോകത്തുണ്ടോ ചെക്കാ. ‘

‘ ഡാ, എന്റെ ഒരു കാലിലെ ചെരുപ്പെവിടടാ.. നീയല്ലേ എടുത്തത്?‘

‘ദേ.. തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ, ചവിട്ടി പപ്പടമാക്കും. നിങ്ങടെ ചെരുപ്പല്ലേ, ദേ അവിടെ കിടക്കുന്നത്.‘

‘ഓഹോ.. ഇതെപ്പോ അങ്ങോട്ട് പോയി. ഈ ചെരുപ്പിന്റെ ഒരു കാര്യം, ഒരു അനുസരണയുമില്ല.‘‘ഇന്നത്തെക്കാലത്തെ ഈ പിള്ളേരുടെ കാര്യം. ഒന്നിനും നമ്മളോട് ഒരു ബഹുമാനമില്ല.
എന്നാ നീ വിട്ടോടാ. എനിക്ക് ലേശം പണിയുണ്ട്.‘


‘ഹാ.. നിക്ക് നിക്ക്.. ആരാ? എങ്ങോട്ടാ.‘

‘ ചേട്ടാ, ഇവിടെ അടുത്തൊരു മാജിക്ക് കാരനുണ്ടല്ലോ മുതുകാടെന്ന് പറയുന്ന ആള്‍. അയാളെ തേടി വന്നതാ, ഒരു പരിപാടിക്ക് ബുക്ക് ചെയ്യാന്‍.‘

‘നിങ്ങള്‍ മുതുകാടിനെ കണ്ടിട്ടുണ്ടോ? ‘
‘ഇല്ല.‘


‘ദേ, ഇങ്ങോട്ട് നോക്കിക്കേ. എന്നെകണ്ടിട്ട് മനസ്സിലായില്ലേ. ഈ ഞാന്‍ തന്നെയാ മുതുകാട്.‘

‘നിങ്ങളെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ. നിങ്ങള്‍ക്ക് മാജിക്ക് അറിയാമോ?‘
‘മാജിക്ക് അറിയാമെന്നോ. അതും എന്നോട്. ദാ ഇപ്പോ കാണിച്ചുതരാം.
ഈ തൂവാല ഞാന്‍ അപ്രത്യക്ഷമാക്കിത്തരാം, കണ്ടല്ലോ.
വിശ്വാ‍സം വന്നില്ലാ..?‘


‘എന്നാല്‍ വിശ്വാസം വരുത്തിത്തരാം.
ഒരു സൈക്കിള്‍ ട്യൂബിനകത്തുകൂടി ഒരേ സമയം രണ്ടുപേര്‍ കടക്കുന്നതെങ്ങിനെയെന്ന് കാണിച്ചുതരാം.‘‘ആദ്യം ഒരു ട്യൂബ് എടുത്ത് ഇങ്ങനെ ഇടുക. ഇനി ഇയ്യാള്‍ കൂടി ഇതിനകത്തേക്ക് കയറുക. പേടിക്കേണ്ട, ശ്വാസം മുട്ടില്ലാ, ഞാനല്ലേ പറയുന്നത്.‘‘അയ്യോ, എന്റെ കഴുത്ത് മുറുക്കുന്നേ, ശ്വാസം മുട്ടുന്നേ. വിടൂ‍ൂ‍ൂ‍ൂ‍ൂ...‘

‘ഇപ്പൊ മനസ്സിലായോ, ട്യൂബ് കൊണ്ട് മാജിക് കാണിക്കുന്നതെങ്ങിനെയെന്ന്.
വന്നിരിക്കുന്നു..ഒരുത്തന്‍ ബുക്ക് ചെയ്യാന്‍.‘‘ഫാ!! എന്നെ കൊല്ലാന്‍ നോക്കുന്നോ കഴുവേറി. നിന്നെ ഇന്ന് ശരിയാക്കി തരാമെടാ തെണ്ടീ.‘
ത്ബും.. ത്ബും.. ത്ബും.


‘ഹോ, ഇപ്പഴാ സമാധാനമായത്. ഇന്നത്തേക്കുള്ള വകയായി.‘

‘ഇനിയിപ്പോ ഒരു കുപ്പി കൂടി സംഘടിപ്പിക്കണമല്ലോ.‘

...

Read more...

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP