കവര്‍ന്നത്.
കവര്‍ന്നത്.
വയറുവേദനകാരണം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ്, രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം സുന്ദരിയായ നഴ്സിനോട്:
'ഞാന്‍ ഇവിടെ കിടന്ന ദിവസങ്ങളില്‍ സിസ്റ്റര്‍ എന്നെ വളരെ സ്നേഹപൂര്‍വ്വം പരിചരിച്ചതില്‍ എനിക്ക് വളരെ സന്തോഷവും നന്ദിയുമുണ്ട്.'
"ഓ, അതു സാരമില്ല."
"എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്.."
"എന്താ, പറയൂ"
"അല്ലാ, അത്.. അത്.."
"പറയൂന്നേ.."
"എനിക്ക് കുട്ടിയെ വളരെ ഇഷ്ടമായി. ഐ ലവ് യൂ. കുട്ടി എന്റെ ഹൃദയം കവര്‍ന്നു.."
"ശ്ശോ, നുണയന്‍. ഒന്നു പോ ചേട്ടാ. ചേട്ടന്റെ ഹൃദയത്തില്‍ ഞാന്‍ തൊട്ടിട്ടുപോലുമില്ല, എന്നിട്ടുവേണ്ടേ.
കവര്‍ന്നത് ചേട്ടന്റെ ഹൃദയമല്ല, കിഡ്നിയാണ് !"
"...ങേ..!!!!"
18 comments:
ചുമ്മാ ഒരു പോസ്റ്റ്.
ഇതാ പറയണേ ചേട്ടാ.. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കിഡ്ണി വേണം കിഡ്ണി വേണം എന്ന്... അല്ലെങ്കില്‍ ദേ ഇതു പോലെ കിഡ്ണിയടിച്ചു മാറ്റിയാലും പോയവനത് മനസ്സിലാവാതെ വരും!!
ഹ ഹ ഹ കൊള്ളാം .
ഇനി വയറുവേദന വരുമ്പോള്‍ വീണ്ടും ആ ആശുപത്രിയില്‍ തന്നെ പോയി ‘ഐ ഡബ്ലിയു’ എന്നും പറഞ്ഞ് ചെല്ലണേ ചേട്ടാ. ഒരു കിഡ്നി കൂടി ബാക്കിയുണ്ടല്ലോ.. പിന്നെ അങ്ങനെ പറയേണ്ടി വരില്ല :)
Enthaa Bhai
Kidney pOyO..?
No prob oreNNam indaayaalum... mathi.
:-)
Upasana
ഹഹ..
യുവാവ് കൃഷാണൊ?
പെണ്ണൊരുമ്പെട്ടാല്‍!!!
ഹ ഹ ഹ.......
:)
ഓ.. പിന്നേ..!!! വല്യ കാര്യായിപ്പോയി!!!! വെറുമൊരു കിഡ്‌ണിയല്ലേ കവര്‍ന്നത്? അത് പോട്ടേന്ന്...! ‘അയാളുടെ കന്യകാത്വമൊന്നും’ അവള്‍ കവര്‍ന്നില്ലല്ലോ...!
:)
ഹ ഹാ!! അതു കൊള്ളാലോ....
അപ്പൊ കൃഷിനു ഒരു കിഡ്നിയേ ഉള്ളു?
അങ്ങനെ ഒരോരോ അനുഭവങ്ങളായി പോരട്ടേ ഭായ്... :)
ചുമ്മാ അവളുടെ പൊറകെ ചുറ്റി തിരിഞ്ഞപ്പോള്‍ ഓര്‍ക്കണമായിരുന്നു... അവളതും കൊണ്ടു പോകുമായിരുന്നെന്നു... ഇനി എന്നാ ചെയ്യാനാ.. പോയത് പോയി...
പോട്ടെന്നെ, ഒരെണ്ണം മതി.
അനുഭവം ഗുരു എന്നല്ലേ.. ഇനി അടുത്ത തവണ ബാക്കിയുള്ള കിഡ്നി വീട്ടില്‍ ഊരി വെച്ച് പോയാല്‍ പോരെ.. :)
സെമുസ്: നന്ദി. അതെ, ഇനി എക്സ്റ്റ്രാ കരുതണമായിരിക്കുമല്ലേ.
കാന്താരി: നന്ദി.
മഴത്തുള്ളീ: നന്ദി.ഒരിക്കല്‍ പോയവര്‍ പിന്നെ അവിടെ പോകുമോ “ഐ ഡബ്ലിയൂ” ന്ന് പറയാന്‍.
ഉപാസന: നന്ദി. ഒരെണ്ണം മതി. ഇതിലെ നായകന്‍ ഞാനല്ലാന്ന് അറിയാമല്ലോ. എന്റെത് മുഴുവനും അവിടെതന്നെയുണ്ട് കെട്ടോ. :)
ചാണക്യന്‍: നന്ദി.
കുഞ്ഞന്‍: നന്ദി. മുകളില്‍ പറഞ്ഞതുതന്നെ.
രണ്‍ജിത് ചെമ്മാട്: നന്ദി.
കാപ്പിലാന്‍ : നന്ദി.
അഭിലാഷങ്ങള്‍: നന്ദി. ഇപ്പോള്‍ കോട്ടും കുപ്പായവും ഊരിയവരല്ലേ ‘ക..കാത്വം’ കവരുന്നത്.
ഹരീഷ്: നന്ദി.
ഭൂമിപുത്രി: നന്ദി. ദേ, വീണ്ടും!
പൊറാടത്ത്: നന്ദി.
പകല്‍കിനാവ്: നന്ദി. പറ്റിപ്പൊയില്ലേ, അയാള്‍ക്ക്.
അനില്‍@ബ്ലോഗ്: നന്ദി. അടുത്തത് വീണ്ടും :)
ബഷീര്‍ വെള്ളറക്കാട്: നന്ദി. ആഹാ, അങ്ങനെ ഊരിവെച്ചിട്ടാണൊ വെളിയിലിറങ്ങുന്നത്.
എല്ലാവര്‍ക്കും നന്ദി ഒരിക്കല്‍ക്കൂടി.
കിഡ്നന്‍ :)
-സുല്‍
ചാത്തനേറ്: ഛായ് കിഡ്നി മാത്രമേ അടിച്ച് മാറ്റിയുള്ളോ?
Post a Comment