Thursday, May 7, 2009

സന്ധ്യാവന്ദനം.

സന്ധ്യാവന്ദനത്തിനായി നട തുറന്നിട്ടുണ്ട്‌. ഭക്തജനങ്ങൾ താണുവണങ്ങി, നടക്കൽ കാണിക്കയർപ്പിച്ച്‌പ്രസാദം വാങ്ങുന്നതിനായി നീണ്ട വരിയിൽ നിലയുറപ്പിച്ചിരിക്കയാണ്‌. ഇന്ന് പതിവിലും കൂടുതൽതിരക്കുണ്ട്‌. ചില വിശേഷദിവസങ്ങളിലൊക്കെ ഇങ്ങനെയാണ്‌. വിശേഷദിവസങ്ങളിൽ സന്നിധിയിൽഎങ്ങനെ വരാതിരിക്കും.

ഭയഭക്തിബഹുമാനങ്ങളോടെ, മനസ്സിൽ സർവ്വേശ്വരനേയും ഇഷ്ട ഉപദൈവങ്ങളുടേയും നാമംഉരുവിട്ടുകൊണ്ട്‌ ക്ഷമയോടെ വരിയിൽ കാത്തിരിക്കയാണ്‌.

ഒരിക്കൽ വന്നവർ, ഈശ്വരകടാക്ഷത്തിനായി, ഭഗവൽപ്രസാദത്തിനായി വീണ്ടും വീണ്ടും വരും. അത്രക്ക്‌ വീര്യ-ശക്തിസ്വരൂപനാണ്‌. കടാക്ഷതീർത്ഥം ലഭിക്കുമ്പോൾ ഭക്തർ സ്വയംമറന്നുപോകും. ഇഹലോകദുഃഖങ്ങളെല്ലാം വിസ്മരിച്ച്‌, ആനന്ദസാഗരത്തിൽ ആറാടുന്നു, ചിലർ സാഗരത്തിൽ നീന്തിതുടിക്കുന്നു.

ജാതിമതഭേദമില്ലാതെ ആർക്കും സന്നിധിയിൽ വന്ന് വണങ്ങി കാണിക്കയർപ്പിച്ചാൽ പ്രസാദംലഭിക്കുന്നതാണ്‌. ഉച്ചനീചത്വങ്ങളില്ലാതെ സർവ്വർക്കും കാരുണ്യം ചൊരിഞ്ഞ്‌ വിരാടുന്നവൻ, ആനന്ദ'ലഹരി'യിലാറാടിക്കുന്നവൻ,
സർവ്വരുടേയും കൺകണ്ട ദൈവമേ...
വീര്യപ്രദായകാ..
ശക്തിപ്രദായകാ..
ത്രിഗുണേശ്വരാ..


ഓം ബിവറേജസേശ്വരായ നമഃ
..

സാക്ഷ്യപ്പെടുത്തൽ:

പ്രപഞ്ചനന്മക്കായി ദൈവം മൽസ്യം, വരാഹം, കൂർമ്മം തുടങ്ങിയ ജീവജാലങ്ങളുടെ രൂപത്തിൽഅവതരിച്ചിട്ടുണ്ടെങ്കിലും, ഹേ, സർവ്വേശ്വരാ, ശക്തിദായകാ, മുക്തിദായകാ, അങ്ങയുടെവര'പ്രസാദ'ത്താൽ അഭിഷിക്തനായാൽ ഞങ്ങൾക്കും ഇടക്കിടെ 'സർപ്പാ'വതാരമെടുത്ത്‌ വീഥികളിലുംഓടയിലും ശയനപ്രദക്ഷിണം നടത്താൻ കഴിയുന്നത്‌ അങ്ങയുടെ വീര്യപ്രസാദംഒന്നുകൊണ്ടുമാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
അയ്യപ്പബൈജു & കൂട്ടർ.

...


N.B: അറിയിപ്പ്‌:

1. വിശേഷാൽ അവസരങ്ങളിൽ ആഘോഷങ്ങൾ ഉള്ളതുകൊണ്ട്‌ 'ഭക്ത'ജനങ്ങൾ കാണിക്കയർപ്പിച്ച്‌പ്രസാദതീർത്ഥം കൈപറ്റുന്നതിലേക്കായി 'ഭഗവൽ'സന്നിധിയിൽ നേരത്തെകാലത്തേ വരിയിൽനിലകൊള്ളേണ്ടതാകുന്നു.

2. ഭഗവൽ പ്രീതിക്കായി ജാതിമതഭേദമെന്നേ, പാർട്ടി-സംഘടനാ ഭേദമെന്നേ ആർക്കും 'ഉത്സവങ്ങൾ' സ്വന്തം ഉത്തരവാദിത്വത്തിൽ സ്പോൺസർ ചെയ്യാവുന്നതാണ്‌. ആഘോഷങ്ങൾവിജയിപ്പിക്കുന്നതിനായി, ഇക്കാര്യം അവർ ഭക്തജനങ്ങളെ മുൻകൂട്ടി അറിയിക്കേണ്ടതാകുന്നു.

3. നാളത്തെ 'ഹർത്താൽ ഉത്സവം' സ്പോൺസർ ചെയ്തിരിക്കുന്നത്‌ പൊന്നച്ചൻ & തൊമ്മൻ വഹഐക്യ ഉത്സവ കമ്മിറ്റിയാണ്‌. അയതിനാൽ ഉത്സവം ആഘോഷപൂർവ്വം വിജയിപ്പിക്കുന്നതിനായിഭക്തജനങ്ങൾ ഇന്നുതന്നെ കാണിക്കയർപ്പിച്ച്‌ പ്രസാദതീർത്ഥം കൈപറ്റേണ്ടതാണ്‌.

എന്ന്,
ബിവറേജസ്വം കമ്മിറ്റി.

൬. ൫. ൨൦൦൯.

17 comments:

krish | കൃഷ് May 7, 2009 at 12:55 PM  

സന്ധ്യാവന്ദനത്തിനായി
ഭയഭക്തിബഹുമാനങ്ങളോടെ, മനസ്സിൽ സർവ്വേശ്വരനേയും ഇഷ്ട ഉപദൈവങ്ങളുടേയും നാമംഉരുവിട്ടുകൊണ്ട്‌ ക്ഷമയോടെ വരിയിൽ കാത്തിരിക്കയാണ്‌.

നീണ്ട ഇടവേളക്കുശേഷം ഒരു പുതിയ പോസ്റ്റ്.

G.manu May 7, 2009 at 1:49 PM  

പ്രപഞ്ചനന്മക്കായി ദൈവം മൽസ്യം, വരാഹം, കൂർമ്മം തുടങ്ങിയ ജീവജാലങ്ങളുടെ രൂപത്തിൽഅവതരിച്ചിട്ടുണ്ടെങ്കിലും, ഹേ, സർവ്വേശ്വരാ, ശക്തിദായകാ, മുക്തിദായകാ, അങ്ങയുടെവര'പ്രസാദ'ത്താൽ അഭിഷിക്തനായാൽ ഞങ്ങൾക്കും ഇടക്കിടെ 'സർപ്പാ'വതാരമെടുത്ത്‌ വീഥികളിലുംഓടയിലും ശയനപ്രദക്ഷിണം നടത്താൻ കഴിയുന്നത്‌ അങ്ങയുടെ വീര്യപ്രസാദംഒന്നുകൊണ്ടുമാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു

ഹഹ കസറി മാഷേ

ഇന്നു ഹര്‍ത്താലിനു മുറുക്കാന്‍ കട വരെ അടച്ചിട്ടും ബാറ് തുറന്നു തന്നെ..അതടച്ചാല്‍ തന്നെ ബന്ദ് അനുകൂലികള്‍ തുറപ്പിക്കും..

ജഗദീശ്വരാ വന്ദനം

കുട്ടിച്ചാത്തന്‍ May 7, 2009 at 1:49 PM  

ചാത്തനേറ്: ഓണത്തിന്റെയോ ക്രിസ്തുമസ്സിന്റെയോ തലേന്നത്തെ ഭക്തജനങ്ങളുടെ ക്യൂവിന്റെ ഒരുപടം കൂടി ഇതിലിട്ടിരുന്നെങ്കില്‍ അസ്സലായിരുന്നു..

::സിയ↔Ziya May 7, 2009 at 2:06 PM  

ഹഹഹ!
തഹര്‍ത്തു :)

ബിനോയ് May 7, 2009 at 2:20 PM  

ഹ ഹ കൊള്ളാം. ഇന്നലത്തെ ഹര്‍ത്താല്‍ തിരക്കാണോ ഇന്‍സ്പിരേഷന്‍?

[ nardnahc hsemus ] May 7, 2009 at 3:36 PM  

:)


സര്‍പ്പമെന്ന് ഞങ്ങളുടെ നാട്ടില്‍ വിളിയ്ക്കുന്നത് പത്തിയെടുത്തു നില്‍ക്കുന്ന ഉഗ്രവിഷമുള്ള മൂര്‍ഖനെപ്പോലുള്ള പാമ്പുകളെയാണ്... തലപൊക്കാന്‍ പോലും കഴിയാതെ റോഡിലിഴയുന്ന ലിവന്മാരെ അത്രയും അങ്ങ്ഡ് “ബഹുമാനിയ്ക്കണോ?” പാമ്പു തന്നെ പോരേ?
;)

വേണു venu May 7, 2009 at 11:31 PM  

ഇലക്ഷനു പിറ്റേ ദിവസം . കൊല്ലം ചെങ്കോട്ട റോഡിലൂടെ ഒരു പ്രവാസി, റോഡ് ബ്ലോക്കായി ക്യൂ , “എന്താ സംഭവം“? ആകാംക്ഷാഭരിതനായ നൊസ്റ്റാള്‍ജിയാക്കാരന്‍ പ്രവാസി. ഒന്നുമില്ല സാറേ... കൌസല്യ സുപ്രജാ രാമാ പൂര്‍വാ സന്ധ്യാ വന്ദന തീര്‍ത്ഥം രണ്ടു ദിവസമായി ഭക്തി മാര്‍ഗ്ഗത്തിനു ലഭിക്കാതിരുന്നതിലെ ഒരു തിരക്കാ...:)

നന്ദകുമാര്‍ May 8, 2009 at 8:50 AM  

:) ഭയഭക്തിബഹുമാനങ്ങളോടെ, മനസ്സിൽ സർവ്വേശ്വരനേയും ഇഷ്ട ഉപദൈവങ്ങളുടേയും നാമംഉരുവിട്ടുകൊണ്ട്‌ ഒരു കമന്റ് അങ്ങോട്ട് അര്‍പ്പിക്കുന്നു : ‘അസ്സലായി’ :)

Bindhu Unny May 8, 2009 at 10:17 AM  

കൊള്ളാം മാഷേ :-)

ചാണക്യന്‍ May 8, 2009 at 1:39 PM  

ഹിഹിഹിഹിഹിഹിഹിഹിഹി.....

അരുണ്‍ കായംകുളം May 9, 2009 at 8:49 AM  

ഒന്നാം തീയതി അവധി ആണെന്ന് കൂടി പറയാമായിരുന്നു

യൂസുഫ്പ May 9, 2009 at 10:47 AM  

ഹ..ഹ...ആ..ഹാ..ഹാ..അത് കലക്കി.

krish | കൃഷ് May 9, 2009 at 4:00 PM  

ജി.മനു: നന്ദി. അപ്പോള്‍ ഹര്‍ത്താല്‍ ദിവസം രാവിലെ തന്നെ ദര്‍ശനത്തിനു പോയിരുന്നുവല്ലേ. തുറന്നില്ലെങ്കില്‍ തുറപ്പിക്കും, അതാണല്ലോ ജനാധിപത്യം, സോറി, മദ്യാധിപത്യം.
:)

കുട്ടിചാത്തന്‍; നന്ദി. എന്തിനാ പടം കൂടി ഇടുന്നത്. ദൈവത്തിന്റെ ചൊന്തം നാടാ‍യ ചാച്ചരകേരളം എന്നും കണികണ്ടുണരുന്ന കാഴ്ചയല്ലേ.

ശ്രീ: നന്ദി.
സിയ: നന്ദി.
ബിനോയ്: നന്ദി. തിരക്കൊക്കെ ഇപ്പോള്‍ പതിവായില്ലേ.

സെമുസ്: നന്ദി. കിടക്കട്ടെ അല്പം ‘ബഹുമാനം’. ഈ ഭക്തജനങ്ങള്‍ തലപൊക്കിക്കഴിഞ്ഞാല്‍ ‘ഉഗ്രവിഷ‘മുള്ളവയല്ലെന്ന് എങ്ങിനെ പറയാന്‍ പറ്റും. :)

ബിന്ദു: നന്ദി.
കാന്താരിക്കുട്ടി : നന്ദി.

വേണു: നന്ദി. ഹഹ. ട്രാഫിക്ക് ബ്ലോക്കായല്ലേ. രണ്ട് ദിവസത്തേക്ക് കയ്യില്‍ സ്റ്റോക്ക് വെച്ചത് തീര്‍ന്നുകാണും. അപ്പോഴുള്ള ഒരു പരവേശമല്ലേ ഈ ട്രാഫിക്ക് ബ്ലോക്ക്.

നന്ദകുമാര്‍: നന്ദി.
ബിന്ദു ഉണ്ണി: നന്ദി.
ചാണക്യന്‍: നന്ദി.

അരുണ്‍ കായംകുളം: നന്ദി. ഒന്നാം തിയതിയും അതുപോലുള്ള വിശേഷദിവസങ്ങളും ഭക്തജനങള്‍ക്ക് മനഃപാഠമല്ലേ.

യൂസഫ്പ: നന്ദി.

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP