ഹോട്ടലാണേ !!!
ഹോട്ടലാണേ !!!
ഹോട്ടലാണോന്ന് സംശയം ചോദിക്ക്യോന്നും വേണ്ട. ഹോട്ടല്‍ തന്നെ.
'ഹോട്ടല്‍ ആണേ'
“ഹോട്ടല്‍ ആണേ, മടിച്ചു നില്‍ക്കാതേ കേറിവാ സാറേ.“
(ഹോട്ടല്‍ ആണെന്നു കരുതി പണ്ടൊരാള്‍ ബാര്‍ബര്‍ ഷാപ്പില്‍ കയറി കട്ടിംഗും ഷേവിംഗും ഓരോ പ്ലേറ്റ് ഓര്‍ഡര്‍ ചെയ്ത മഹാസംഭവം ഓര്‍ക്കുമല്ലോ. അതുപോലെ, ആരെങ്കിലും ഇത് ബാര്‍ബര്‍ ഷാപ്പാണെന്നു കരുതി ഷര്‍ട്ടൂരി കക്ഷസ്ഥല സ്മശ്രുക്കള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനോ മറ്റോ പറയരുതെന്ന് കരുതിയാണോ, ദ് ഹോട്ടല്‍ ആണെന്ന് വലിയ ബോര്‍ഡ്.?)
“'സംഗതികള്‍’ഒക്കെ ഇവിടെ കിട്ടുമല്ലോല്ലേ”
“പിന്നെന്താ, സാറങ്ങ് അകത്ത് കേറി ഇരുന്നാട്ടെ.“
( കാപ്പിലാന്റെ ബൂലോഗതട്ടുകടയില്‍ കയറി ഗീതിനി സ്വാമിനികള്‍ "നില്‍പ്പന്‍" ഒരു "പ്ലേറ്റ്" ഓര്‍ഡര്‍ ചെയ്തതുപോലെ ചെയ്താല്‍ ഇവിടെ കിട്ടൂല്ലാ. ഇവിടെ 'ഇരിപ്പന്‍' തന്നെ ഓര്‍ഡര്‍ ചെയ്യണം.)
13 comments:
ഹോട്ടലാണേ... കയറിവരൂ..
ഹ ഹ. കലക്കന്‍ പേര് ;)
ഹോട്ടലാണോ, എങ്കില്‍ കടുപ്പത്തിലൊരു ചായ പോരട്ടു്.:)
ചെറുതെങ്കിലും ഹിറുഹൃദ്യം !
ഹോട്ടലാല്പരേ ഹൃദ്യതരം !
ഇതെവിടേയാ മാഷേ.. കൊള്ളാം, നല്ല ‘ഓട്ടല്‍’..(തമിഴാ..)
ഹ ഹ ഹ.
കലക്കന്‍ പേര് ..
ഹി..ഹി...കൊള്ളാം..ഒരു ഹോട്ടലിനു ഇതിലും നല്ലൊരു പേരുണ്ടോ..??...ഇതെവിടെയാ ഈ ഹോട്ടല്‍..??
കൃഷേ,
ഇതു കൊള്ളാം..
ഹോട്ടല്‍ എന്ന് മുതലാ ആണായെ ?
ഈ വിവേചനത്തിനെതിരെ പ്രക്ഷോഭണവുമായി
വനിതാ വിമോചന സംഘടനക്കാര്‍ വരുന്നുണ്ട്, ജാഗ്രതൈ.. :)
പടം കലക്കി.. സ്ഥലം പറയൂല്ല ല്ലേ..
ശ്രീ : കേറി വാ. കപ്പ പുഴുങ്ങിയത് ഒരു പ്ലേറ്റ് എടുക്കട്ടേ. ഇത് മോഷ്ടിച്ച കപ്പയൊന്നും അല്ലാട്ടോ.
വേണു : വേണുജിക്ക് കടുപ്പത്തിലൊരു ചായ. കടിക്കാനെന്തെങ്കിലും?
കാര്‍ട്ടൂ: പതുക്കെ അവിടെയിവിടെ മുട്ടാതെ കേറിവാ. കാര്‍ട്ടൂന് വേണ്ട വിഭവങ്ങളൊക്കെ നിറയെ ഉണ്ട്. അപ്പോ എല്ലാം നാലു പ്ലേറ്റ് വീതം എടുക്കാമല്ലേ. ബാക്കി അതു കഴിച്ച് കഴിഞ്ഞിട്ട്.
പൊറാടത്തേ: നല്ല ചോദ്യം. ‘ഓട്ടല്‍‘ മുന്നാലെ വന്ത് ഇന്ത മാതിരി പേശിയാല്‍ എപ്പടി സാറേ!
പാമരാ: ഹോ ഹോ ഹോ!! വായ അടക്കൂ... ഈച്ച.. ഈച്ച!
അരീക്കോടന്‍: പേര് മാത്രമല്ല, കഴിക്കാനുള്ളതും കലക്കനാ (കലക്ക് വെള്ളാല്ലാട്ടോ)
റെയര്‍ റോസ്: ഇനി വേറെ പേര്‍ നിര്‍ബന്ധാണെങ്കില്‍ ‘റെയര്‍ ഹോട്ടല്‍’ എന്ന് വെച്ചാലോ. ഇത് അവിടെ തന്ന്യാ..
ഗോപാ: ഹോട്ടല്‍ ആണോ പെണ്ണോ ആയിക്കോട്ടെ. നമുക്ക് വല്ലതും കഴിച്ചാല്‍ പോരേ. വീണ്ടും വനിതാ വിമോചനക്കാരെ കൂട്ടുപിടിച്ചോ. കുഴപ്പോന്നും ഉണ്ടാക്കല്ലേ. ചിലതൊക്കെ കിട്ടിയത് പോരാഞ്ഞാണോ.
സ്ഥലം പറയൂല്ലാ.. എത്ര പണിപ്പെട്ടാ ബോര്‍ഡില്‍നിന്നും സ്ഥലത്തിന്റെ പേരൊക്കെ ഡബ്ബര്‍ കൊണ്ട് മായ്ച്ച് മായ്ച് കളഞ്ഞതെന്നോ!
:)
‘ഓട്ടല്‍‘ പാര്‍ക്ക വന്ത എല്ലാര്‍ക്കും നണ്ട്രി.
കൃഷ് ചേട്ടാ...
എന്നാലും വല്ലതും കഴിയ്ക്കാന്‍ ഹോട്ടലില്‍ കയറി വന്ന എന്നോട് മോഷ്ടിച്ച കപ്പയെ പറ്റി പറഞ്ഞ് ആക്കിയതാണല്ലേ? ഞാന്‍ ഇറങ്ങിപ്പോവ്വ്വാ...
(അല്ലേല്‍ വേണ്ട, വല്ലോം കഴിച്ചിട്ട് പോവ്വാം ല്ലേ?)
;)
ഹ ഹ
:-)
സ്ഥലത്തിന്റെ പേര് മായ്ച്ചു കളയാന്‍ മാത്രം പ്രശ്നമുള്ള സ്ഥലമാണോ..
Post a Comment