Sunday, May 17, 2009

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-3.

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-3.

പുട്ടുണ്ണി: അപ്പൂട്ടാ, എന്തൊക്ക്യാ ഇന്നത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍?

അപ്പൂട്ടന്‍: പുട്ടുണ്ണ്യേ, ഇപ്പം ഡെല്‍ഹീലും മറ്റും പാട്ടും ബഹളോല്ലേ. എന്തിനു ഇന്നലെ സിപീമ്മിന്റെ ഹെഡ്‌ക്വാര്‍ട്ടേര്‍സിനു മുമ്പില്‍ കോങ്ക്രസ്സുകാരുടെ കൊട്ടും പാട്ടുമല്ലാരുന്നോ..


സിങ്ങ്‌ ഈസ്‌ കിംഗ്‌,
സിങ്ങ്‌ ഈസ്‌ കിംഗ്‌,
സിങ്ങ്‌ ഈസ്‌ കിംഗ്‌..!! “
പുട്ടുണ്ണി : ബട്ട്‌ പ്രിന്‍സ്‌ ഈസ്‌ എ ത്രെട്ട്‌, സര്‍ദാര്‍ജീ!!


***

അപ്പൂട്ടന്‍: കേട്ടില്ലേ,
കര്‍ണ്ണാടകത്തില്‍ ദേവ ഗൗഡയും മകന്‍ കുമാരസ്വാമിയും ജയിച്ചു,
യെദിയൂരപ്പയുടെ മകന്‍ ബംഗാരപ്പയെ തോല്‍പ്പിച്ചു.

പുട്ടുണ്ണി: ദാറ്റ്‌ ഈസ്‌ കാള്‍ഡ്‌ ദി 'അപ്പാ' ഫാക്ടര്‍.


*****

പിഡിപി ബന്ധം ഉപേക്ഷിക്കണമെന്ന് സിപിഎമ്മിനോടെ ആവശ്യപ്പെടുമെന്ന് ആര്‍-ഏസ്പിയുടെ ജന്‍.സെക്രട്ടറി വി.പി.രാമകൃഷ്ണപ്പിള്ള.

പുട്ടുണ്ണി: അതെങ്ങനെയാ, ഈ അവിഹിത ബന്ധങ്ങള്‍ അത്ര പെട്ടെന്ന് ഉപേക്ഷിക്കാന്‍ പറ്റുമോ, പിള്ളേച്ചാ.

*****

കോഴിക്കോട്‌ സീറ്റ്‌ പേമന്റ്‌ സീറ്റാണെന്ന് തെളിഞ്ഞു - വീരന്‍.

പുട്ടുണ്ണി: അതാണല്ലേ വീരന്‍ മെറിറ്റ്‌ ക്വാട്ടയില്‍ അപേക്ഷിച്ചിട്ട്‌ കൊടുക്കാതിരുന്നത്‌. ഇത്‌ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.

****

മൂന്നാം മുന്നണി വിടാനും യുപിഏയുമായി സഹകരിക്കാനും തയ്യാര്‍. പക്ഷേ, യുപിഎ ഇതുവരെയും തങ്ങളെ ക്ഷണിച്ചില്ല - ജെ.ഡി.എസ്‌.

പുട്ടുണ്ണി: വേറെ കെട്ടാന്‍ പോയിട്ട്‌ അതൊട്ടു നടന്നുമില്ല. ഇനിയിപ്പൊ ഈ സദ്യയെങ്കില്‍ സദ്യ ഉണ്ണാന്‍ റെഡി. ക്ഷണം കിട്ടാന്‍ കാത്തിരിക്കയല്ലേ. പക്ഷേ വിളിക്കിണില്ലല്ലോ.

****



അപ്പൂട്ടന്‍: പുട്ടുണ്ണ്യേ,
എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ പൊടി പോലും കണ്ടില്ല, ആരപ്പാ അത്‌?

പുട്ടുണ്ണീ: രാം വിലാസ്‌ പാസ്വാന്റെ എല്‍.ജെ.പി. അല്ലേലും രണ്ട്‌ യാദവന്മാരെ കൂട്ടുപിടിച്ചതാ കൊഴപ്പമായത്‌.

*****

അപ്പുട്ടന്‍: പുട്ടുണ്ണ്യേ, തിരഞ്ഞെടുപ്പ് കാലത്ത് കൊറെ ബ്ലോഗണ്ണന്മാര്‍ ബ്ലോഗെല്ലാം ചൊമപ്പിച്ചാരുന്നല്ലോ.
പുട്ടുണ്ണീ: അതെയതെ. എട്ടു നിലയില്‍ പൊട്ടിയ സ്ഥിതിക്ക് ഇനീപ്പൊ അതെല്ലാം കറുപ്പിക്കുമായിരിക്കും. ഈ അണ്ണന്മാരുടെ ഓരോ കാര്യങ്ങളേ. വേറെ കൊറെ അണ്ണന്മാര്‍ എസ്.എം.എസ്സ് അയച്ച് ചുരുളിക്കുട്ടനെ ജയിപ്പിക്കേം ചെയ്തു. അടുത്ത വട്ടം ഇനി ബ്ലോഗില്‍ കമന്റിട്ട് ജയിപ്പിക്കൂം ചെയ്യും. ശിവ ശിവ!!

*****

അപ്പൂട്ടന്‍: അതാരാ പുട്ടുണ്ണ്യേ, ആ നടന്നു വരുന്നത്?
പുട്ടുണ്ണി: ആഹാ, അത് നമ്മുടെ സഹാവല്ലേ, കണാരന്‍. എന്താ കണാരാ മൊഖത്ത് ഒരു ഇദില്ലാത്തത്.

കണാരന്‍: ദേ, എന്റെ വായീന്ന് വല്ലോം കേക്കല്ലേ. എന്നാലും ഇങ്ങനെ എട്ടു നിലയില്‍ പൊട്ടൂന്ന് ഞമ്മള് വിചാരിച്ചോ. ആകെ ബെഷമായി. നിങ്ങക്ക് അറിയ്യോ, രണ്ടെണ്ണം വീശീട്ട് ദെവസം രണ്ടായി. ഇനീപ്പം നാളെ ബിവറേജസ് കട തുറക്കുന്നതുവരെ എങ്ങനെ കഴിച്ചുകൂട്ടുംന്നാ വിചാരിക്കണ്.


****


വോട്ടെണ്ണലിനു മുമ്പ്‌ കേട്ടത്‌:
പുതിയ സര്‍ക്കാര്‍ രൂപികരിക്കാന്‍ യുപിഎക്ക്‌ ഞങ്ങള്‍ ഒട്ടും പിന്തുണ നല്‍കില്ല. അതേ സമയം ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യുപിഏ പിന്തുണ നല്‍കേണ്ടി വരും. - പ്രകാശ്‌ കാരാട്ട്‌.

പുട്ടുണ്ണി: ആദ്യം പറഞ്ഞ കാര്യം എന്തായാലും ഇനി കൊടുക്കേണ്ട കാര്യമില്ല. രണ്ടാമതു പറഞ്ഞ കാര്യം കേരളത്തിലേയും ബംഗാളിലേയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ആലോചിക്കാം.


***


ദില്ലിയിലെ ജന്‍ പഥിലും റേസ്‌ കോഴ്സ്‌ റോഡിലും അക്ബര്‍ റോഡിലും ഇപ്പോള്‍ കേള്‍ക്കുന്നത്‌ -

പിന്തുണ വേണോ, പിന്തുണ. ..
ഡിമാന്റുകളില്ലാത്ത പിന്തുണ. ..
വിലക്കുറവുള്ള പിന്തുണ. ..
ഏതു മന്ത്രിസ്ഥാനം കിട്ടിയാലും കുഴപ്പമില്ല,
ഒന്നും കിട്ടിയില്ലേലും സാരമില്ലാ.
ഒരെണ്ണമെടുത്താല്‍ വേറൊരെണ്ണം ഫ്രീ.


6 comments:

krish | കൃഷ് May 17, 2009 at 6:59 PM  

നിങ്ങക്ക് അറിയ്യോ, രണ്ടെണ്ണം വീശീട്ട് ദെവസം രണ്ടായി. ഇനീപ്പം നാളെ ബിവറേജസ് കട തുറക്കുന്നതുവരെ എങ്ങനെ കഴിച്ചുകൂട്ടുംന്നാ വിചാരിക്കണ്.

സുല്‍ |Sul May 17, 2009 at 9:05 PM  

കൃഷ്ണാ... കലിപ്പുകള് അടങ്ങുന്നില്ലല്ല്.

റോഷ്|RosH May 17, 2009 at 9:17 PM  

"ബട്ട്‌ പ്രിന്‍സ്‌ ഈസ്‌ എ ത്രെട്ട്‌, സര്‍ദാര്‍ജീ!!" അത് സത്യം ജീ..

റോഷ്|RosH May 17, 2009 at 9:17 PM  

"ബട്ട്‌ പ്രിന്‍സ്‌ ഈസ്‌ എ ത്രെട്ട്‌, സര്‍ദാര്‍ജീ!!" അത് സത്യം ജീ..

bobinson May 18, 2009 at 7:20 PM  

ശവമായവനെ ഇങ്ങനെ പിന്നേം വെട്ടിനിരത്തി കൊടിനാട്ടണ്ടായിരുന്നു ;-)

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP