Sunday, May 17, 2009

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-2.

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-2.

പരാജയകാരണങ്ങള്‍:

പുട്ടുണ്ണി : വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷമുള്ള വിശേഷങ്ങളൊക്കെ കേട്ടില്ലേ അപ്പൂട്ടാ.
അപ്പൂട്ടന്‍: കേട്ടു, കേട്ടു. ടിവിയിലൊക്കെ അതല്ലെയുള്ളൂ.
പുട്ടുണ്ണി: എന്നാല്‍ പിന്നെ കേള്‍ക്കട്ടെ, വിശേഷങ്ങള്‍ ഓരോന്നായി.
അപ്പൂട്ടന്‍: അച്ചുമാമ പറഞ്ഞതു കേട്ടോ..

"ഭരണത്തിനെതിരെ ജനവികാരമില്ല" - അച്ചുമാമന്‍.

പുട്ടുണ്ണി: ഉവ്വുവ്വ്‌, ജനങ്ങള്‍ക്ക്‌ (ഭരിക്കുന്ന പാര്‍ട്ടിയോട്‌) ഇച്ചിരി പോലും വികാരമില്ലാ എന്നു ഇപ്പോള്‍ അവര്‍ക്ക് മനസ്സിലായിക്കാണും.

****

ഭരണവിരുദ്ധമല്ല കേരളത്തിലെ പരാജയം - മദനി.

പുട്ടുണ്ണി: എന്നാല്‍ പിന്നെ മദനിവിരുദ്ധമായിരിക്കും. ഒന്നു സമ്മതിക്കൂന്നെ.

***

പരാജയത്തിനു കാരണം ഞങ്ങള്‍ തന്നെ. പരസ്പരം തമ്മിലടിച്ചതും പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചതുമാണ്‌ കാരണം - ടി.ജെ. ചന്ദ്രചൂഡന്‍, ആര്‍.എസ്‌.പി. ജന.സെക്രട്ടറി.

പുട്ടുണ്ണി: അപ്പോള്‍ അവസാനം സമ്മതിച്ചുവല്ലേ! ഭേഷ്‌!

****

സിപിഎമ്മിന്റെ കനത്ത തോല്‍വിക്കു കാരണം സിപിഎം നേതൃത്വത്തിന്റെ ധാര്‍ഷ്ട്യമാണ്‌ - വീരന്‍.

പുട്ടുണ്ണി: ജനതാ ദളിനു കോഴിക്കോട്‌ സീറ്റ്‌ കൊടുക്കാത്തതല്ലേ ഇതിലും വലിയ ധാര്‍ഷ്ട്യം, വീരന്‍ജീ.


****

യുഡിഎഫിന്റെ വിജയത്തിനു ജനതാ ദളും സഹായിച്ചു - ചെന്നിത്തല.

പുട്ടുണ്ണി: പിണറായി സഹായിച്ചെന്നു പറയൂ. കോഴിക്കോട്‌ സീറ്റ്‌ വീരന്‌ വിട്ടുകൊടുത്തിരുന്നെങ്കില്‍ ഇതു സംഭവിക്കുമായിരുന്നോ?

****

ബംഗാളിലെ ജനങ്ങള്‍ സിപിഎമ്മിനെ ഒരു പാഠം പഠിപ്പിച്ചു - ബിമാന്‍ ബോസ്‌, പ.ബം. ഇടത് മുന്നണി ചെയര്‍മാന്‍.

പുട്ടുണ്ണി: ഇത്രയും നാള്‍ അവരെ പഠിപ്പിച്ചതല്ലേ, അവര്‍ തിരിച്ചും ഒന്ന് പഠിപ്പിച്ചു.
പാഠം ഒന്ന് - ഒരു വിലാപം.
അടുത്ത പാഠം എന്താണാവോ
?

****


സി.പി.എം.ന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ പ്രകാശ്‌ കാരാട്ട്‌ ജന.സെക്രട്ടറി സ്ഥാനം രാജി വെക്കണം - (സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ,) സ്പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി.

പുട്ടുണ്ണി: ഇക്കണക്കിന്‌, സിപിഎമ്മില്‍ നിന്നും പുറത്താക്കിയ എ.പി.അത്ഭുതക്കുട്ടിയും എം.ആര്‍.മുരളി പിണറായിയോട്‌ ഇതുവരെ ഒന്നും ആവശ്യപ്പെട്ടില്ലേ? കഷ്ടായി!


*****

അപ്പുട്ടന്‍: കേട്ടോ,
കോഴിക്കോടും, വയനാട്ടിലും വടകരയിലും യുഡിഫിനു ജയം. വന്‍ ഭൂരിപക്ഷം കിട്ടാവുന്ന ആലത്തൂരിലും പാലക്കാട്ടിലും എല്‍ഡിഎഫ്‌ കഷ്ടിച്ചു രക്ഷപ്പെട്ടു.

പുട്ടുണ്ണി: വീരനോട്‌ കളിച്ചാല്‍ ഇങ്ങനെയിരിക്കും. ഒറ്റ സീറ്റിലും മത്സരിക്കാതെ പിണറായിയെ ഒതുക്കുകയും ചെയ്തു, സ്വന്തം മന്ത്രിയെ വീഴ്ത്തുകയും ചെയ്തു.

****
അപ്പൂട്ടന്‍: എന്തു ചെയ്യാനാ, സഖാവ് ലാവ്‌ലീനും ചുമന്നോണ്ടു വരുമ്പോള്‍ അത്താണി ഒരു താങ്ങാവുമെന്നു കരുതി. ഒന്നല്ല, രണ്ട്‌അത്താണി ഇത്തവണ താങ്ങായില്ലെന്നു മാത്രമല്ല, അത്‌ ചരിഞ്ഞു വീണു നടുവൊടിച്ചുകളഞ്ഞു.

പുട്ടുണ്ണീ: അതേയ്, അപ്പപ്പോള്‍ കാണുന്ന ഉറപ്പില്ലാത്ത അത്താണികളില്‍ ചാരിയാല്‍ ഇങ്ങനിരിക്കും.

*****


അപ്പുട്ടന്‍: പുട്ടുണ്ണി അറിഞ്ഞോ,
ശിവഗംഗയില്‍ ആദ്യം തോറ്റ അഭ്യന്തരമന്ത്രി പി.ചിദംബരം പരാതി ഉന്നയിച്ച്‌ വീണ്ടും വോട്ട്‌ എണ്ണിച്ചപ്പോള്‍ ജയിച്ചു. അതുപോലെ, ആം‌വ്‌ലയില്‍ ആദ്യം തോറ്റ മനേക ഗാന്ധി വീണ്ടും വോട്ടെണ്ണിയപ്പോള്‍ ജയിച്ചുവെന്ന്.

പുട്ടുണ്ണി: ഈ ഫോര്‍മുല, സിപിഎമ്മിനു കേരളത്തില്‍ തോറ്റ 16 മണ്ഡലങ്ങളിലും പരീക്ഷിക്കാമായിരുന്നു. ചിലപ്പോള്‍ 16ഉം കിട്ടിയാലോ, ചുമ്മാ ഒരാഗ്രഹം. പോയ ബുദ്ധി തിരിച്ചുകിട്ടുമോ!

****

അപ്പൂട്ടന്‍: കേട്ടോ പുട്ടുണ്ണി, അടുത്ത നാളുകളില്‍ അച്ചുമാമനെ ഇത്രയും സന്തോഷത്തില്‍ ടി.വി.യില്‍ കണ്ടിട്ടില്ല. 'പാര്‍ട്ടി കേരളത്തിലും പ.ബംഗാളിലും എട്ടു നിലയില്‍ പൊട്ടിയിട്ടും എങ്ങനെ ഇങ്ങനെ സന്തോഷം കൊണ്ട്‌ ചിരിക്കാന്‍ കഴിയുന്നു.': എന്നാണ് റിപ്പോര്‍ട്ടര്‍മാര്‍ ചോദിക്കുന്നത്.
പുട്ടുണ്ണി: അപ്പോള്‍ അച്ചുമാമന്‍ എന്തു പറഞ്ഞു?
അപ്പൂട്ടന്‍: "എന്താ എനിക്കു ചിരിക്കാനും പാടില്ലേ" എന്ന്.

പുട്ടുണ്ണി: ചിരിക്കട്ടെയെന്ന്, വളരെ നാള്‍ കൂടിയല്ലേ മനസ്സു തുറന്ന് മൂപ്പര്‍ ഒന്ന് ചിരിക്കുന്നത്. ചിരി ആരോഗ്യത്തിനു നല്ലതാന്നല്ലേ ഡോക്ടര്‍മാര്‍ പറയുന്നത്. ഈ വയസ്സാം കാലത്ത് ഇച്ചിരി ആരോഗ്യം കൂട്ടുന്നതിലെന്താ തെറ്റ്?

(
അശരീരി::::: ചിരിച്ചോ, ചിരിച്ചോ, ഇതിനു പി.ബി.യില്‍ മറുപടി പറയേണ്ടിവരും)

അപ്പൂട്ടന്‍: എന്തോ കേട്ടല്ലോ, പുട്ടുണ്ണി വല്ലതും കേട്ടോ?
പുട്ടുണ്ണി: ഇല്ല.
അപ്പൂട്ടന്‍: എന്നാല്‍ പിന്നെ തോന്നിയതായിരിക്കും.

****

അപ്പൂട്ടന്‍: പുട്ടുണ്ണീ, ഈ സീസണിലെ പൊളിട്ടിക്കല്‍ T20-യില്‍ സിപിയെമ്മിനു എന്തു സ്ഥാനമാണുള്ളത്‌?
പുട്ടുണ്ണി: എന്താ സംശയം, നൈറ്റ്‌ റൈഡേര്‍സിന്റെ സ്ഥാനം തന്നെ.

***


വാല്‍ക്കഷണം:

കേരളത്തില്‍ വോട്ടെണ്ണലിനു ശേഷം പലയിടത്തും രാഷ്ട്രീയ സംഘട്ടനങ്ങളും അക്രമങ്ങളും കല്ലേറും. പ.ബംഗാളില്‍ പരാജയം നേരിട്ട പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. - വാര്‍ത്ത.

(അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്‌, തിരഞ്ഞെടുപ്പില്‍ തോറ്റാലോ, അങ്ങാടിയില്‍!)


(തുടരും)


10 comments:

krish | കൃഷ് May 17, 2009 at 10:59 AM  

വളരെ നാള്‍ കൂടിയല്ലേ മനസ്സു തുറന്ന് മൂപ്പര്‍ ഒന്ന് ചിരിക്കുന്നത്. ചിരി ആരോഗ്യത്തിനു നല്ലതാന്നല്ലേ ഡോക്ടര്‍മാര്‍ പറയുന്നത്. ഈ വയസ്സാം കാലത്ത് ഇച്ചിരി ആരോഗ്യം കൂട്ടുന്നതിലെന്താ തെറ്റ്?

തിരഞ്ഞെടുപ്പ് പതിരുകള്‍!

കണ്ണനുണ്ണി May 17, 2009 at 11:51 AM  

ഹ ഹ രസോണ്ട് മാഷെ..

ബഷീര്‍ വെള്ളറക്കാട്‌ / pb May 17, 2009 at 12:16 PM  

എന്നാലും അച്ചുമ്മാമാ .ഇങ്ങീനെ ചിരിക്കാൻ പാടുണ്ടോ ?

ബഷീര്‍ വെള്ളറക്കാട്‌ / pb May 17, 2009 at 12:17 PM  

മ അദനി ഭരണത്തിനെതിരെയുള്ള വിധി എന്നല്ലേ പറഞ്ഞത് കൃഷ് അണ്ണാ ?

സുല്‍ |Sul May 17, 2009 at 12:30 PM  

കഴുതകളെല്ലാം കോവര്‍കഴുതകള്‍ അല്ലെന്ന് മനസ്സിലായില്ലെ :)

കുഞ്ഞന്‍ May 17, 2009 at 12:39 PM  

മാഷെ..

ഈ ഭാഗവും തകര്‍ത്തൂ...

ഒരോഫ്..സുല്ലേട്ടാ എന്റെ നാട്ടിലുള്ളവരൊന്നും കഴുതകളല്ലന്നേ...ചിന്തിക്കാനും പ്രതികരിക്കാനും സ്നേഹിക്കാനും കഴിവുള്ളവരാണ്.

paarppidam May 17, 2009 at 1:09 PM  

മനേകാ ഗാന്ധിയും,ചിതമ്പരവും ജയിച്ച സ്ഥിതിക്ക്‌ വ്യനാട്ടിലും വടകരയിലും തിരോന്തരത്തും നമുക്ക്‌ ഒന്നൂടെ എണ്ണിയാലോ?

സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ ഞാനിപ്പം മാനത്തുവലിഞ്ഞുകയറും എന്ന പരസ്യം ഓർത്തുപ്പൊകുന്നു വി.എസ്സിനെ ടി.വിയിൽ കണ്ടപ്പോൾ...
(ചിരിച്ചോ ചിരിച്ചൊ ഇതിനു പി.ബിയിൽ മാത്രമല്ല അവിടെ ചൂരലുമായി സംസ്ഥനകമ്മറ്റില്ലെൂം മന്ത്രിസഭയിലും ആളോൾ ഉണ്ടെന്ന് അസരീതി)

തിരഞ്ഞെടുപ്പിൽ തോറ്റാൽ അങ്ങാടീൽ...അതുകലക്കിമാഷേ..

കൊട്ടോട്ടിക്കാരന്‍... May 17, 2009 at 7:05 PM  

ജയിച്ചോര്‌ നൊലോളിച്ചണ ജ്ജ്‌ ബ്ടേലും കണ്ട്ക്ക്ണാ ബിലാലേ...

hAnLLaLaTh May 18, 2009 at 6:44 PM  

ബാക്കി കൂടെ പോരട്ടെ... :)

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP