Saturday, December 13, 2008

കവര്‍ന്നത്‌.

കവര്‍ന്നത്‌.


വയറുവേദനകാരണം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ്‌, രോഗം ഭേദമായി ഡിസ്ചാര്‍ജ്‌ ചെയ്യുന്ന ദിവസം സുന്ദരിയായ നഴ്സിനോട്‌:

'ഞാന്‍ ഇവിടെ കിടന്ന ദിവസങ്ങളില്‍ സിസ്റ്റര്‍ എന്നെ വളരെ സ്നേഹപൂര്‍വ്വം പരിചരിച്ചതില്‍ എനിക്ക്‌ വളരെ സന്തോഷവും നന്ദിയുമുണ്ട്‌.'

"ഓ, അതു സാരമില്ല."

"എനിക്ക്‌ ഒരു കാര്യം കൂടി പറയാനുണ്ട്‌.."

"എന്താ, പറയൂ"

"അല്ലാ, അത്‌.. അത്‌.."

"പറയൂന്നേ.."

"എനിക്ക്‌ കുട്ടിയെ വളരെ ഇഷ്ടമായി. ഐ ലവ്‌ യൂ. കുട്ടി എന്റെ ഹൃദയം കവര്‍ന്നു.."

"ശ്ശോ, നുണയന്‍. ഒന്നു പോ ചേട്ടാ. ചേട്ടന്റെ ഹൃദയത്തില്‍ ഞാന്‍ തൊട്ടിട്ടുപോലുമില്ല, എന്നിട്ടുവേണ്ടേ.
കവര്‍ന്നത് ചേട്ടന്റെ ഹൃദയമല്ല, കിഡ്നിയാണ്‌ ‌!"

"...ങേ..!!!!"

Read more...

Wednesday, October 29, 2008

ചിന്താവിഷ്ടനായ സുമുഖന്‍.

ചിന്താവിഷ്ടനായ സുമുഖന്‍.

ഓഫീസ്‌ കാന്റീനിലെ ഒരു മൂലയിലെ കസേരയിലിരുന്ന് കോഫിയും രുചിച്ചുകൊണ്ട്‌ കഥാനായകനും 'സുമുഖന്‍' എന്ന നാമധേയത്തില്‍ ബൂലോഗം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നവനുമായ ബ്ലോഗന്‍ ചിന്തയിലാണ്ടിരിക്കയാണ്‌.

എന്നാലും എന്റെ ശാലൂ. അവളില്‍ നിന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ല. ബ്ലോഗില്‍ പോസ്റ്റിട്ട്‌ അഗ്രിഗേറ്റര്‍ പിടിക്കാത്തതുകാരണം ഒരു ദിവസം കഴിഞ്ഞിട്ടും കമന്റുകള്‍ കിട്ടാത്തപോലെ, സുമുഖന്റെ മനസ്സാകെ അസ്വസ്ഥമാണ്‌.

തന്റെ പുതിയ മോഡല്‍ 'നോക്കിയ' സുമുഖനെ തന്നെ നോക്കിയിരുപ്പാണ്‌. എന്താ എന്നെയൊന്ന് ഞെക്കാത്തത്‌, ആരേയും വിളിക്കാനില്ലേ, എന്ന മട്ടില്‍. ഇത്‌ മനസ്സിലാക്കിയെന്നോണം സുമുഖന്‍ 'നോക്കിയ'യെ കൈയ്യിലെടുത്ത്‌ അഡ്രസ്സ്‌ ലിസ്റ്റില്‍ നിന്നും തന്റെ ഉറ്റമിത്രവും സഹബ്ലോഗനുമായ 'കണാര'നെ വിളിച്ചു.
"കോലക്കുഴല്‍ വിളി കേട്ടോ.. രാധേ എന്‍ രാധേ.." എന്ന റിംഗ്‌ ടോണ്‍ സംഗീതം ഒഴുകുന്നു. 'ഉവ്വ്‌ ഉവ്വേ, കേട്ടു, ഫോണെടുക്കടാ കണാരാ' എന്നു മനസ്സില്‍ പറഞ്ഞു.


സുമുഖന്‍: "ഹലോ, കണൂ.."

കണാരന്‍: "ഹായ്‌.. സുമൂ. എന്തൊക്കെയുണ്ടടാ വിശേഷങ്ങള്‍. നിന്നെയിപ്പോള്‍ കൂടുതലായി കാണുന്നില്ലല്ലോ. എന്തു പറ്റി, ലൈനുകളുടെ എണ്ണം കൂടിയതാണോ?"

സുമു: " ഹേയ്‌, അതൊന്നുമല്ല. പിന്നേ എന്റെ മൊബെയിലിലെ പ്രീ-പെയ്ഡ്‌ ചാര്‍ജ്‌ തീരാറായി. നീ ഇങ്ങോട്ട്‌ വിളിക്കൂ" ഇതും പറഞ്ഞ്‌ സുമുഖന്‍ 'നോക്കിയ'യുടെ വലത്തെ ‘വക്ഷസ്സാംബുര‘ത്തിലെ ചുവന്ന ഞെട്ടിലൊരു ഞെക്ക്‌. അതിനടുത്ത നിമിഷം തന്നെ 'നൊക്കിയ' സുമുഖനെ നോക്കികൊണ്ട്‌ " കള്ളാ കള്ളാ കൊച്ചുകള്ളാ, നിന്നെ കാണാനെന്തൊരു ചേലാണ്‌.." എന്ന കിളിനാദം പൊഴിച്ചുകൊണ്ട്‌ സ്ക്രീന്‍ തെളിഞ്ഞു വന്നു "കണൂ കാളിംഗ്‌".

കണൂ: 'ഹലോ, സുമൂ, എന്താടാ കാര്യം?'
സുമൂ: 'പ്രത്യേകിച്ച്‌ ഒന്നുമില്ല. എന്നാലും മനസ്സിനു ചെറിയ ഒരു അസ്വസ്ഥത.'

കണൂ: ' എന്തുപറ്റി. സോഫിയ നിന്നെ വിട്ടോ? എന്താ കാര്യം തെളിച്ചു പറയൂ.'

സുമൂ: “ അതിനു സോഫിയയെ ഞാന്‍ ഒരാഴ്ചമുമ്പേ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയില്ലേ. നിനക്കറിയോ പ്രൈവറ്റ്‌ എയര്‍ലൈന്‍സില്‍ ജോലിയുള്ള അവളെ, സാമ്പത്തികമാന്ദ്യം കാരണം എയര്‍ലൈന്‍സുകാര്‍ പിരിച്ചുവിട്ടു. അതോടെ ഞാനും അവളുമായിട്ടുള്ള പ്രേമത്തിന്റെ 'കണക്ഷന്‍ ഫ്ലൈറ്റ്‌' കാന്‍സല്‍ ചെയ്തു.“

"അപ്പോ പിന്നെ ആരതി പിള്ളയില്ലേ, പിന്നെന്താ"

"സോഫ്റ്റ്‌വെയര്‍ കമ്പനിയിലുള്ള അവളെയും കഴിഞ്ഞാഴ്ച പറഞ്ഞുവിട്ടെടാ. അതുകൊണ്ട്‌ ജോലിപോയ അവളുമായുള്ള LAN (Love Area Network) കണക്ഷണും ഡിസ്കണക്റ്റ്‌ ചെയ്തു. ആഗോള സാമ്പത്തിക മാന്ദ്യം കാരണം എന്റെ എത്ര ലൈനാടാ കട്ടായത്‌. ജോലിയില്ലാത്ത ലവളുമാരുമായി പ്രേമത്തിന്റെ 143 കരാര്‍ ഒപ്പിട്ടാല്‍ ലവ്‌ മെയിന്റനന്‍സ്‌ ചിലവിനുകൊടുത്ത്‌, അമേരിക്കന്‍ ബാങ്കുകളെപോലെ ഞാന്‍ സ്വയം പാപ്പരായി പ്രഖ്യാപിക്കേണ്ടിവരും."


"ജോലി പോകാന്‍ സാധ്യതയില്ലാത്ത വേറെയും ചില സെറ്റപ്പുകള്‍ നിനക്കുണ്ടല്ലോ, പിന്നെന്ത ഇത്ര വ്യസനിക്കാന്‍?"

"അതുതന്നെയായിരുന്നു കണൂ, എന്റെയും ആശ്വാസം. ഒന്നുകില്ലെങ്കിലും പബ്ലിക്‌ സെക്ടര്‍ ബാങ്കില്‍ ജോലിയുള്ള അനിതയുണ്ടല്ലോ"

"പിന്നെന്താ നിനക്കിത്ര ടെന്‍ഷന്‍. നീ തന്നെയല്ലെ ഒരിക്കല്‍ പറഞ്ഞത്‌ അവള്‍ നല്ല സ്മാര്‍ട്ടാണെന്ന്."

"അതൊക്കെ ശരി തന്നെ. എനിക്കും അവളെ നല്ല ഇഷ്ടമായിരുന്നു. പക്ഷേ, വണ്ടിച്ചെക്ക്‌ പോലെയല്ലേ അവളെന്നെയെടുത്ത്‌ ചവറ്റുകുട്ടയിലേക്കിട്ടത്‌."

"ഓഹോ, അതെന്തുപറ്റി? അവള്‍ക്കും നിന്നോടിഷ്ടമായിരുന്നല്ലോ. നിന്റെ മറ്റു പ്രീ-പെയ്ഡ്‌ കണക്ഷനുകളെക്കുറിച്ച്‌ അവള്‍ അറിഞ്ഞോ?"

"അതൊന്നുമല്ല. നിനക്കറിയ്യോ, ആഗോളസാമ്പത്തികമാന്ദ്യത കാരണം ഞങ്ങളുടെ കമ്പനിയിലെ ചിലരെ പിരിച്ചുവിട്ടിരുന്നല്ലോ. എന്നിട്ടും ഞാന്‍ പിടിച്ചുനിന്നു. പക്ഷേ, കഴിഞ്ഞ നാലുദിവസം മുതല്‍ എന്നെ പകുതി ശമ്പളവ്യവസ്ഥയിലാക്കിയിരിക്കയാ. വേണമെങ്കില്‍ തുടരാം, അല്ലെങ്കില്‍ വിട്ടുപോകാം. ഇതവള്‍ എങ്ങിനെയോ അറിഞ്ഞെടാ. അതോടെ കാര്‍ഷിക ലോണ്‍ നിരസിക്കുന്ന ലാഘവത്തോടെയല്ലേ അവള്‍ എന്നെ നിരാകരിച്ചത്‌."

"അതു കഷ്ടമായല്ലോ"

"നിനക്കറിയ്യോ, എന്റെ ഈ ജോലി പോയാല്‍ ഞാന്‍ ശരിക്കും തെണ്ടേണ്ടി വരും. ലോണെടുത്ത്‌ വാങ്ങിയ കാറിന്റെ ഗഡുക്കള്‍ അടക്കണം, അല്ലെങ്കില്‍ ലോണ്‍ തന്നവര്‍ അതു കൊണ്ടുപൊയ്ക്കോളും. പിന്നെ ഇന്‍ഷൂറന്‍സ്‌ അടവുകള്‍. പോരാത്തതിനു ഫ്ലാറ്റിന്റെ ഇന്‍സ്റ്റാള്‍മന്റ്‌. മിക്കവാറും അനിത ജോലി ചെയ്യുന്ന ബാങ്കുകാര്‍ തന്നെ അതു ജപ്തിചെയ്തെടുത്തോളും."

"സുമുഖാ, നീ ഡെസ്പാകാതെ. എന്തെങ്കിലും വഴിയുണ്ടാകും. ജോലിയൊന്നും പോയിട്ടില്ലല്ലോ. ഈ മാന്ദ്യം മൂന്ന് നാല്‌ മാസം കൊണ്ട്‌ ശരിയാകുമെന്ന് പ്രതീക്ഷിക്കാം."

"ങ്‌ ഹാ.. വെറുതെ പ്രതീക്ഷിക്കാം"

"സുമൂ, നിന്റെ ഓണ്‍ലൈന്‍ ഫ്രണ്ടും ബ്ലോഗനയുമായ ശാലിനി നമ്പ്യാരുമായി നീ ഭയങ്കര കമ്പനിയാണന്നല്ലെ പറഞ്ഞത്‌. എപ്പോഴും ചാറ്റിലും മറ്റുമാണല്ലോ. അവളുടെ ഫോട്ടൊയും അയച്ചുതന്നുവെന്നല്ലേ പറഞ്ഞത്‌. നിനക്കു താല്‍പ്പര്യമുള്ള കേസല്ലേ അത്‌."


"അതൊക്കെ ശരി തന്നെ, പക്ഷേ..."

"എന്തു പക്ഷേ, അതൊന്നു സീരിയസ്സായി പ്രോസീഡ്‌ ചെയ്തു നോക്ക്‌."

"പ്രോസീഡ്‌ ചെയ്തു നോക്കി. അവളെ നേരില്‍ കണ്ട്‌ സംസാരിക്കാനായി ഇന്ന് വൈകീട്ട്‌ സ്റ്റാര്‍ റെസ്റ്റാറണ്ടിലേക്ക്‌ ഞാന്‍ ക്ഷണിച്ചതാണ്‌"

"എന്നിട്ട്‌?!"

"എന്തുപറയാനാ, കണൂ, ഇന്നല്ലേ അവള്‍ ആ രഹസ്യം പുറത്ത്‌ വിട്ടത്‌."

"എന്തു രഹസ്യം?, മാരീഡ്‌ ആണോ, അതോ ഇനിവല്ല എയിഡ്സ്‌, അങ്ങനെ എന്തെങ്കിലും?!!"

"അതൊന്നുമല്ലഡോ. അവള്‍ ശരിക്കുള്ള ഐഡന്റിറ്റി വെളിപ്പെടുത്തി. ശാലിനി നമ്പ്യാർ 'അവള'ല്ലത്രേ, 'അവന്‍' ആണെന്ന്‌!!!!. അവളുടെ, സോറി, അവന്റെ ബ്ലോഗ്‌ നാമം കാമുകിയുടെയാണത്രേ. എനിക്ക്‌ അയച്ചുതന്ന ഫോട്ടോ നെറ്റില്‍ എവിടെനിന്നോ തപ്പിയെടുത്തതും.!!!"

"ഇതിപ്പോ സാമ്പത്തികമാന്ദ്യം പിടിച്ചവന്റെ തലയില്‍......"

"ശവത്തില്‍ കുത്താതെഡാ.."

"ശരി ശരി ഞാന്‍ വൈകീട്ട്‌ നിന്റടുത്ത്‌ വരാം. മാന്ദ്യത ബാധിച്ച നിന്റെ പ്രണയത്തിന്റെ വിഷമങ്ങള്‍ മാറ്റാന്‍ ബാറില്‍ ഒന്ന് കൂടിക്കളയാം. ഓകെ."

"ഉം.."

.........

എന്നാലും ന്റെ 'ശാലൂ', എന്നെ ഇത്രയധികം കൊതിപ്പിച്ചിട്ട്‌, ഇതു വേണ്ടായിരുന്നു...അമേരിക്കയില്‍ ബാങ്കുകള്‍ തകര്‍ന്നടിയുന്നപോലെയല്ലേ നിന്നിലുള്ള എന്റെ പ്രണയമോഹങ്ങള്‍ തകര്‍ന്നടിഞ്ഞത്‌.

*****

('ദിസ്‌കൈമള്‍’:
ഇതിലെ കഥാപാത്രങ്ങളും പേരുകളും ആരേയും ഉദ്ദേശിച്ചല്ല, വെറും സാങ്കല്പികം മാത്രം.
ഈ കഥയില്‍ പരാമര്‍ശിച്ച പേരുകള്‍ ഉള്ള ബ്ലോഗര്‍മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ.
)

Read more...

Saturday, September 6, 2008

പുരോഹിതന്റെ ഒളിച്ചോട്ടം - 5..ലക്ഷം രൂപ റിവാര്‍ഡ്‌.

പുരോഹിതന്റെ ഒളിച്ചോട്ടം - 5 ലക്ഷം രൂപ റിവാര്‍ഡ്‌.

മലയാളി പുരോഹിതനും പ്രധാനാദ്ധ്യാപകനുമായ ഒരു വ്യക്തി, ഇവിടെയടുത്തുള്ള ഒരു ഗോത്രവര്‍ഗ്ഗക്കാരന്റെ ഭാര്യയുമായി ഒളിച്ചോടിയതിനെക്കുറിച്ച്‌ പരസ്യം വന്നുകൊണ്ടിരിക്കയാണ്‌.

മറ്റൊരു വ്യക്തിയുടെ ഭാര്യയും മൂന്നു മുതിര്‍ന്ന കുട്ടികളുടെ അമ്മയുമായിട്ടാണ്‌ ഈ പുരോഹിതന്റെ ഒളിച്ചോട്ടം. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടും, ലൂക്ക്‌-ഔട്ട്‌ നോട്ടീസും നേരത്തെ ജില്ലാ പോലീസ്‌ ഇറക്കിയിരുന്നു. (
ഇവിടെ-കാണാം)

ഇതുവരെയും ഒരു വിവരവും ലഭിക്കാത്തതുകൊണ്ടാവാം, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക്‌ കാഷ്‌ റിവാര്‍ഡ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. 5 ലക്ഷം രൂപയുടെ ഇത്രവലിയ റിവാര്‍ഡ്‌, 2 മാസങ്ങള്‍ക്കുമുന്‍പ്‌, കോളിളക്കം സൃഷ്ടിച്ച ഒരു ഇരട്ടകൊലപാതകം നടന്നപ്പോള്‍ പോലും പോലീസ്‌ പ്രഖ്യാപിച്ചിരുന്നില്ല.
(യുവതികളായ രണ്ടു ഗോത്രസഹോദരിമാരെ നഗരമധ്യത്തിലെ ബ്യൂട്ടി പാര്‍ലര്‍-കം-താമസസ്ഥലത്ത്‌ രാത്രി വളരെ മൃഗീയമായി കൊലപ്പെടുത്തുകയും, സ്തനങ്ങള്‍ മുറിക്കയും, ഗുഹ്യഭാഗങ്ങളില്‍ ഇരുമ്പ്‌ കമ്പി കുത്തിയിറക്കുകയും ചെയ്തത്‌ വളരെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട രണ്ടു പ്രതികളെ രണ്ട്‌ ദിവസം മുന്‍പാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌).
ഇപ്പോള്‍, അന്യന്റെ ഭാര്യയുമായി ഒളിച്ചോടിയ പുരോഹിതനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക്‌ 5-ലക്ഷം രൂപയുടെ കാഷ്‌ റിവാര്‍ഡ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌, സ്ഥാനീയ-ഗോത്രവര്‍ഗ്ഗക്കാരുടേയും, ബന്ധുക്കാരുടേയും വികാരം മാനിച്ചായിരിക്കണമെന്നു അനുമാനിക്കാം.

ഇതുകാരണം ഇവിടെയുള്ള മറ്റ്‌ മലയാളികള്‍ക്ക്‌ തലയുയര്‍ത്തി നടക്കാന്‍ പറ്റാത്ത പരുവമായി. 'നിങ്ങളുടെ-ആള്‍ക്കാരില്‍-ഇത്തരത്തിലുള്ള(പുരോഹിതരും)വരും ഉണ്ടോയെന്ന' കുത്തികുത്തിയുള്ള ചോദ്യശരങ്ങളും.

ഒരു ചീഞ്ഞ മല്‍സ്യം മതിയല്ലോ കുളം മുഴുവന്‍ ദുര്‍ഗന്ധമാക്കാന്‍!!!


----------------------------------------------------------------------


പോസ്റ്റ് അപ്‌ഡേറ്റ് (17.10.08):

പോലീസ് തേടികൊണ്ടിരിക്കുന്ന പുരോഹിതന്‍ ഒരാഴ്ചമുന്‍പ് പോലീസിന്റെ പിടിയിലായി.
(കീഴടങ്ങിയതാണെന്നും പറഞ്ഞുകേള്‍ക്കുന്നു.) കുറ്റസമ്മതവും നടത്തിയത്രേ.


Read more...

Friday, August 29, 2008

ഇന്നത്തെ പത്രത്തില്‍ കണ്ടത്‌

ഇന്നത്തെ പത്രത്തില്‍ കണ്ടത്‌.

ഇവിടത്തെ ഇന്നത്തെ പത്രത്തിലെ ഒന്നാം പേജില്‍ വന്ന പോലീസിന്റെ 'ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌''::(

Read more...

Wednesday, July 30, 2008

സരോജ്‌കുമാറാണ്‌ താരം?

സരോജ്‌കുമാറാണ്‌ താരം?"സരോജ്‌കുമാറാണു താരം."

"അപ്പോ ഉദയഭാനുവോ?"

"ഏത്‌ ഉദയഭാനു? എന്നിട്ട്‌ അയാളെവിടെ?"

.. @&!!!..
.
.
.
.
". . . . ആന്റ്‌ ദി അവാര്‍ഡ്‌ ഗോസ്‌ ടു. . . . . . . ??"

Read more...

Thursday, July 17, 2008

നാളെ, നാളെ, നാളെയാണ്‌.

നാളെ, നാളെ, നാളെയാണ്‌.

നാളെ, നാളെ, നാളെയാണ്‌ നറുക്കെടുപ്പ്‌.
ഒന്നാം സമ്മാനം 25 കോടി വീതം നിരവധി പേര്‍ക്ക്‌. കൂടാതെ ആകര്‍ഷകമായ മറ്റു സമ്മാനങ്ങളും. ഇനി വെറും നാലു ദിവസം മാത്രം. നിങ്ങളുടെ ടിക്കറ്റ്‌ ഉടന്‍ കരസ്ഥമാക്കൂ... സമ്മാനം ഉറപ്പാക്കൂ.

സൂപ്പര്‍ കര്‍ക്കടക ബംബര്‍ ലോട്ടറി.

സ്വാതന്ത്ര്യത്തോടെ കടന്നുവരൂ. ഭാഗ്യദേവത നിങ്ങളെ മാടിവിളിക്കുന്നു.
ഈ സുവര്‍ണ്ണാവസരം പാഴാക്കാതിരിക്കൂ.

നാളെ, നാളെ, നാളെയാണ്‌.

Read more...

Wednesday, July 16, 2008

എന്റെ നാലു കുട്ട്യോളും കോണിയും.

എന്റെ നാലു കുട്ട്യോളും കോണിയും.

ഞാന്‍ ഓന്തമ്മ ഗിര്‍ഗിട്ട്‌.കിളിവാതിലിലൂടെ പുറംലോകം നോക്കി കാണുന്നതാണ്‌ എനിക്കിഷ്ടം.വിദൂരതയിലേക്ക്‌ നോക്കിയിരിക്കുന്ന എന്നെ നോക്കി കൊഞ്ഞനം കുത്തിയാല്‍ ഞാനും വിട്ടുകൊടുക്കില്ല. ഞാന്‍ തല പൊക്കിയും താഴ്ത്തിയും കൊഞ്ഞനം കുത്തും .

ഞാന്‍ സന്ദര്‍ഭമനുസരിച്ച്‌ നിറം മാറുമെന്നോ. അല്ലാതെന്തു ചെയ്യാന്‍, ഇവിടത്തെ നിലനില്‍പ്പിന്റെ പ്രശ്നമല്ലേ.

എനിക്ക്‌ നാലു കുട്ട്യോള്‍ ഉണ്ട്‌. പിന്നെ ഒരു കോണിയും.കോണി എന്തിനെന്നോ. പണ്ട്‌ മരം കേറാന്‍ അറിയാത്ത സമയത്ത്‌ വേലിയിലും ചെടികളിലും മറ്റും കയറുന്നത്‌ ഈ കോണികൊണ്ടായിരുന്നു. കോണിയില്ലാതെ എനിക്ക്‌ ഒരിടത്തും പോകാന്‍ പറ്റൂല്ലായിരുന്നു. ഇപ്പോള്‍ ഇത്‌ വല്ലപ്പോഴുമേ ഉപയോഗിക്കാറുള്ളൂ. പഴേതാണെങ്കിലുംഇതെന്റെ ഒരു സ്റ്റാറ്റുസ്‌ സിംബലാ.
നാലു കുട്ട്യോളുണ്ടെന്ന് പറഞ്ഞിട്ടെന്താ, ഒന്നിനേം കാണുന്നില്ലാ കെട്ട്യോനുള്ളത്‌ എവിടെ പോയി കിടക്ക്വാണോ। ഇനിപ്പോ ഞാന്‍ തന്നെ കോണിയുംകൊണ്ടുപോയി കുട്ട്യോളെ തിരയണം. വന്നിട്ട്‌ വേണം കറിക്ക്‌ അരിയാന്‍. അപ്പോ, പിന്നെക്കാണാം, ബൈ. ഓ'ന്താങ്ക്യൂ.

Read more...

Friday, June 27, 2008

ഫയര്‍ സര്‍വ്വീസ്‌

ഫയര്‍ സര്‍വ്വീസ്‌.


പെണ്ണിന്റെ അച്ചന്‍: ചെറുക്കനെന്താ പണി?

വിവാഹ ദല്ലാള്‍: ഫയര്‍ സര്‍വ്വീസാ.

പെ.അച്ചന്‍: എവിട്യാ ഇപ്പോ പണി? നല്ല വരവായിരിക്കുമല്ലേ?

വി.ദല്ലാള്‍: അങ്ങനെ പ്രത്യേകിച്ച്‌ ഒരു സ്ഥലത്തൊന്നുമല്ലാ. പിന്നെ, 'വരവെ'ല്ലാം സര്‍ക്കാര്‍ ഏമാന്മാരുടെ കൈയ്യില്‍നിന്നും 'കിട്ടുന്ന'പോലിരിക്കും.

പെ.അച്ചന്‍: എന്ന്വെച്ചാല്‍?

വി.ദല്ലാള്‍: റോട്ടിലാ, പണ്ടൊക്കെ സര്‍വീസ്‌ നടത്തിക്കൊണ്ടിരുന്നത്‌. ടയര്‍, കോലങ്ങള്‍, ഇത്യാദി കത്തിക്കല്‍. ഇപ്പോള്‍ അത്‌ പാഠപുസ്തകങ്ങാളാണെന്ന് മാത്രം.

പെ.അച്ചന്‍: ങേ..!!!!

Read more...

Tuesday, June 24, 2008

ഹോട്ടലാണേ !!!

ഹോട്ടലാണേ !!!

ഹോട്ടലാണോന്ന് സംശയം ചോദിക്ക്യോന്നും വേണ്ട. ഹോട്ടല്‍ തന്നെ.


'ഹോട്ടല്‍ ആണേ'

“ഹോട്ടല്‍ ആണേ, മടിച്ചു നില്‍ക്കാതേ കേറിവാ സാറേ.“


(ഹോട്ടല്‍ ആണെന്നു കരുതി പണ്ടൊരാള്‍ ബാര്‍ബര്‍ ഷാപ്പില്‍ കയറി കട്ടിംഗും ഷേവിംഗും ഓരോ പ്ലേറ്റ്‌ ഓര്‍ഡര്‍ ചെയ്ത മഹാസംഭവം ഓര്‍ക്കുമല്ലോ. അതുപോലെ, ആരെങ്കിലും ഇത്‌ ബാര്‍ബര്‍ ഷാപ്പാണെന്നു കരുതി ഷര്‍ട്ടൂരി കക്ഷസ്ഥല സ്മശ്രുക്കള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനോ മറ്റോ പറയരുതെന്ന് കരുതിയാണോ, ദ്‌ ഹോട്ടല്‍ ആണെന്ന് വലിയ ബോര്‍ഡ്‌.?)


“'സംഗതികള്‍’ഒക്കെ ഇവിടെ കിട്ടുമല്ലോല്ലേ”

“പിന്നെന്താ, സാറങ്ങ് അകത്ത് കേറി ഇരുന്നാട്ടെ.“

( കാപ്പിലാന്റെ ബൂലോഗതട്ടുകടയില്‍ കയറി ഗീതിനി സ്വാമിനികള്‍ "നില്‍പ്പന്‍" ഒരു "പ്ലേറ്റ്‌" ഓര്‍ഡര്‍ ചെയ്തതുപോലെ ചെയ്താല്‍ ഇവിടെ കിട്ടൂല്ലാ. ഇവിടെ 'ഇരിപ്പന്‍' തന്നെ ഓര്‍ഡര്‍ ചെയ്യണം.)

Read more...

Thursday, May 29, 2008

korals.kaun? കോരല്‍‌സ് കോരപ്പന്‍

wwwu.koral.kaun?കോരല്‍‌സ് ഗീതം എന്ന എന്റെ പോസ്റ്റ് അഗ്രിഗേറ്റര്‍ വിഴുങ്ങിയതുകാരണം ആ പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ കൊടുക്കുന്നു.

താഴെ ക്ലിക്കുക:
http://pathirukal.blogspot.com/2008/05/wwwkoralskaun.html

Read more...

www.korals.kaun? കോരല്‍സ്‌ ഗീതം

wwu.korals.kaun?


കോരല്‍സ്‌ ഗീതം


ചൂണ്ടും ഞങ്ങള്‍ ചൂണ്ടും ഞങ്ങള്

‍ബ്ലോഗുകള്‍ മുഴുവന്‍ ചൂണ്ടും ഞങ്ങള്


‍കോരും ഞങ്ങള്‍ കോരും ഞങ്ങള്

‍ബ്ലോഗ്‌ രചനകള്‍ കോരും ഞങ്ങള്


‍കോരും ഞങ്ങള്‍ വാരും ഞങ്ങള്

‍കോരിയത്‌ വിറ്റ്‌ പണം വാരും ഞങ്ങള്‍


ഇമെയില്‍, ജിമെയില്‍ കൊണ്ട്‌ തോണ്ടാതെ

ഫീമെയിലായാലും തോണ്ടിയാലൈപ്പീം ബാനും


ചൂണ്ടിയ ഞങ്ങളെ തോണ്ടാന്‍ വന്നാല്‍

'ഗുണ്ട'കളെ വിട്ട്‌ 'വിരട്ടും' ഞങ്ങള്‍എന്ത്‌? ഞങ്ങളുടെ യഥാര്‍ത്ത മുഖം കണ്ടുപിടിക്കുമെന്നോ, പിച്ചിചീന്തുമെന്നോ?ഹ ഹ!! ദാ കണ്ടില്ലേ, ഇതുപോലെ പലപല മുഖങ്ങള്‍ ഉണ്ട്‌ ഞങ്ങളുടെ കൈവശം. പിന്നെയല്ലേ.കോരല്‍സ്‌ കോരപ്പനോടാ ഈ ബൂലോഗപരിഷകളുടെ കളി.


email: korappan@korals.com

Read more...

Friday, March 7, 2008

പിടിച്ചതിനേക്കാള്‍ വലുതാ അളയില്‍..

പിടിച്ചതിനേക്കാള്‍ വലുതാ അളയില്‍..

ശിവരാത്രി ദിവസം അവധിയായതുകൊണ്ടും, രാവിലെ വീട്ടില്‍ കറണ്ടില്ലാതിരുന്നതുകൊണ്ടു, വേറെ പ്രത്യേകിച്ച്‌ പണിയില്ലാതിരുന്നതുകൊണ്ടും ഒന്നു ചുറ്റിക്കറങ്ങി അമ്പലദര്‍ശനവും നടത്തിക്കളയാമെന്നു തീരുമാനിച്ച്‌ അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക്‌ വിട്ടു. അവിടെയാണെങ്കില്‍ രാവിലെ തൊട്ടേ നല്ല തിരക്കാ. സ്ത്രീജനങ്ങളും കുട്ടികളുമാണ്‌ കൂടുതലും. ശിവലിംഗപ്രതിഷ്ഠക്കു ചുറ്റും എല്ലാവരും പൂജ നടത്തുകയാണ്‌. ശിവരാത്രി ദിവസം ശിവലിംഗ ദര്‍ശനവും പൂജയും നടത്തിയാല്‍ പുണ്യം കിട്ടുമെന്നാണല്ലോ. അകത്തോട്ട്‌ കടക്കാന്‍ വയ്യാത്തത്ര തിരക്ക്‌. അമ്പല പരിസരത്ത്‌ പൂജക്കുള്ള സാമഗ്രികളുമായി താല്‍ക്കാലിക കടകള്‍ നിരന്നിട്ടുണ്ട്‌. ഇനി കിട്ടാനിരിക്കണ പുണ്യം ഞാനായിട്ടെന്തിന്‌ കുറയ്ക്കണമെന്നു കരുതി അവിടെനിന്നും ചന്ദനത്തിരി, കൂവളത്തിന്റെ ഇലക്കെട്ട്‌, ഇത്യാദി വാങ്ങിച്ച്‌ തിരക്ക്‌ അല്‍പ്പം കുറഞ്ഞസമയത്ത്‌ അകത്ത്‌ കടന്നു. ശിവലിംഗമാണെങ്കില്‍ കൂവളമിലയും പഴങ്ങളും പുഷ്പങ്ങളും കൊണ്ട്‌, മുകള്‍ഭാഗമൊഴിച്ച്‌ പൂര്‍ണ്ണമായും മൂടപെട്ടിരിക്കയാണ്‌. തുടര്‍ച്ചയായി പാലഭിഷേകവും നടക്കുന്നുണ്ട്‌. ഒരു വിധത്തില്‍ ചന്ദനത്തിരി കത്തിച്ച്‌ കൂവളത്തിലയും മറ്റും സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിച്ച്‌ പുറത്ത്‌ കടന്നു.

ക്ഷേത്രപരിസരത്ത്‌ ഭഗവാന്‍ ശിവന്റെ റെപ്രസെന്റേറ്റീവാണ്‌ ഞങ്ങള്‍ എന്ന മട്ടില്‍ ചില നാടോടി സാധു സന്യാസിമാര്‍ ഇരിക്കുന്നുണ്ട്‌, ആശീര്‍വാദവും മറ്റും നല്‍കാനായി. അവരുടെ മുമ്പിലായി പലതരത്തിലുള്ള രുദ്രാക്ഷങ്ങള്‍, കല്ലുകള്‍ തുടങ്ങി പലതും നിരത്തിവെച്ചിട്ടുണ്ട്. ഒരു സന്യാസിയുടെ മുമ്പില്‍ രണ്ടു കൂടുകളിലായി കുറച്ച്‌ പാമ്പുകളുമുണ്ട്‌. സാക്ഷാല്‍ ശങ്കര്‍ജിയുടെ ആഭരണങ്ങള്‍. ഇതിനെയൊക്കെ പിടിച്ച്‌ കൂടയിലാക്കി പ്രദര്‍ശിപ്പിച്ച്‌ ആശീര്‍വദിക്കലാണല്ലോ ഈ റെപ്പുകളുടെ പരിപാടി.


കുട്ടികള്‍ ഒരു ഡിസ്റ്റന്‍സ്‌ ഒക്കെ പാലിച്ച്‌ ഞങ്ങള്‍ക്ക് ഒരു പേടിയുമില്ല എന്ന മട്ടില്‍ പാമ്പുകളെ നോക്കി നില്‍ക്കുകയാണ്‌. പാമ്പുകളെ കണ്ടപ്പോള്‍ ഒന്നുരണ്ടു പടമെടുത്തുകളയാമെന്ന് (പാമ്പിന്റെ ശരീരത്തിലുള്ള പടമല്ലാ) കരുതി വണ്ടിയില്‍ നിന്നും കാമറയുമെടുത്ത്‌ തിരിച്ചുവന്നു.


ഭക്തരെ ആശീര്‍വദിക്കാന്‍ സെല്‍ഫ്‌ അപ്പോയിന്റഡ്‌ ആയി റെഡിയായി ഇരിക്കുന്ന അവരുടെ അടുത്തെത്തിയപ്പോള്‍ അവര്‍ കൈപൊക്കി ആശീര്‍വദിക്കാന്‍ തുടങ്ങി. പിന്നെ ബാബക്കായി ദക്ഷിണ ഇട്ടോളൂന്നും. കടയില്‍ നിന്നും ബാക്കി കിട്ടുന്ന നാണയത്തുട്ടുകളെല്ലാം കൂട്ടിവെച്ച്‌ അമ്പലത്തിലോ മറ്റോ പോവുമ്പോള്‍ കൊണ്ടുപോയി ഡിസ്പോസ്‌ ചെയ്യുകയാണല്ലോ പതിവുപരിപാടി. മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഇതും ചുമന്നോണ്ട്‌ ആരാ പോകുന്നത്‌. പടമെടുക്കാന്‍ നാഗരാജിനോ റെപ്പിക്കോ വിരോധമുണ്ടാകേണ്ടെന്നു കരുതി പോക്കറ്റില്‍ നിന്നും കുറെ നാണയത്തുട്ടുകള്‍ എടുത്ത്‌ തുറന്നുവെച്ച ആ പാമ്പില്‍ കൂടയില്‍ നിക്ഷേപിച്ചു. നാണയങ്ങള്‍ വീണ ശബ്ദം കേട്ടിട്ടോ എന്തോ, ഓസിയാറും മണവാട്ടിയും ഒരുമിച്ചടിച്ച്‌ 'പാമ്പായ' പോലെ കിടക്കുന്ന സാക്ഷാല്‍ പാമ്പ്‌ ഒന്ന് തലപൊക്കി നോക്കി, വീണ്ടും 'പാമ്പായി'. ശിവരാത്രി ദിവസം ഓരോരുത്തര്‍ ശിവന്റെ പ്രസാദമാണെന്നും പറഞ്ഞ്‌ ബാംഗ്‌ (കഞ്ചാവ്‌)അടിച്ച്‌ ഫുള്‍ പാമ്പായി ഇഴയുന്ന ദിവസമാണ്‌. അപ്പോള്‍ പിന്നെ സാക്ഷാല്‍ പാമ്പിന് ഒരു ‘പാമ്പോ’ ‘മണവാട്ടി’യോ ആവുന്നതിലെന്താ തെറ്റ്.

ഇവന്മാരെയൊക്കെ ഒന്ന് എഴുന്നേല്‍പ്പിച്ച്‌ ഉഷാറാക്കൂ, ഞാന്‍ ഒന്ന് രണ്ട്‌ പടങ്ങളെടുക്കട്ടെയുന്ന് പറയാന്‍ തുടങ്ങുമ്പോഴെക്കും, ബാബക്കായി കുറച്ചുകൂടി എന്തെങ്കിലും തരൂ, ഭഗവാന്‍ കനിയും എന്ന് സന്യാസി റെപ്പ്‌ അരുളിചെയ്തു. പത്തൊ ഇരുപതോ രൂപ കൊടുത്താല്‍ നാഗരാജാവിനെ ഉഷാറാക്കി ഫണം വിടര്‍ത്തിച്ച്‌ നിര്‍ത്തുമല്ലോന്ന് കരുതി പോകറ്റില്‍ നിന്നും ചേയ്ഞ്ച്‌ ആയ പത്ത്‌ രൂപ കൂടി കൊടുത്തു. കൊടുക്കേണ്ട താമസം, ഉടന്‍തന്നെ ഒരു വലിയ രുദ്രാക്ഷമെടുത്ത്‌ എന്റെ കൈയ്യില്‍ വെച്ചിട്ട്‌ പറഞ്ഞു, ഇത്‌ ഇരുമുഖി രുദ്രാക്ഷമാണ്‍. ഇത്‌ ചരടില്‍ കോര്‍ത്ത്‌ കൈയ്യില്‍ കെട്ടിയാല്‍ 'ഐശ്വര്യാ'റായിയാണ്‌, 'ശത്രുഘ്നന്‍'സിന്‍ഹയാണ്‌, ആയതിനാല്‍ ബാബക്ക്‌ 'അഭിഷേക്‌'‘ബച്ചന്‍ നടത്താനായി മനസ്സറിഞ്ഞ്‌ 2 ലിറ്റര്‍ പാലിനുള്ള കാശ്‌ ഈ കൂടയിലേക്ക്‌ ഇടൂ, ഇടില്ലേ എന്നും പറഞ്ഞ്‌ തലയില്‍ ആശീര്‍വാദം തുടങ്ങി. ഇതില്‍നിന്നും എങ്ങനാ ഊരിപോവുക, ന്റെ ശങ്കര്‍ജീ. എന്റെ വലത്തെക്കയ്യില്‍ രുദ്രാക്ഷവും വെച്ച്‌ പിടിച്ചിരിക്കയാണ്‌. പോക്കറ്റിലാണെങ്കില്‍ ചേയ്ഞ്ച്‌ ഇല്ല. എന്തായാലും ബാബക്കുള്ള രണ്ട്‌ ലിറ്റര്‍ പാലിനുള്ള കാശ്‌ കൊടുത്താലെങ്കിലും നാഗരാജനെ ഉണര്‍ത്തിച്ച്‌ ഫണം വിടര്‍ത്തിനില്‍ക്കുന്ന പോസിലുള്ള ചിത്രം എടുക്കാമല്ലോ എന്ന ചിന്തയില്‍, ശരിയപ്പാ തരാം, കൈയ്യൊന്ന് വിട്‌, പേഴ്സെടുക്കട്ടെ എന്നായി ഞാന്‍.


ഇത്‌ കണ്ട തൊട്ടടുത്തിരിക്കുന്ന 'അമൂല്യശക്തി'യുള്ള പല നിറത്തിലുള്ള ഭാഗ്യകല്ലുകളുമായി ആശീര്‍വദിക്കാനിരിക്കുന്ന വേറൊരു സന്യാസി റെപ്പ്‌ എന്തോ ഒരു സാധനം വെച്ചുനീട്ടുന്നുണ്ടായിരുന്നു. ഹേയ്‌ നിക്ക്‌ വേണ്ടാ എന്ന് പറഞ്ഞെങ്കിലും സന്യാസിവര്യന്‍ വിടാനുള്ള മട്ടിലല്ലായിരുന്നു. പേഴ്സ്‌ എടുത്ത്‌ നോക്കിയപ്പോള്‍ 100ല്‍ താഴെ ഡിനോമിനേഷന്റെ നോട്ടുകള്‍ അതില്‍ ഇല്ലായിരുന്നു. ഇതു കാണിച്ചാല്‍ തിരിച്ചുകിട്ടുന്ന കാര്യം പോക്കാ. ഞാന്‍ പറഞ്ഞു, 2 ലിറ്റര്‍ പാലിനു രൂപ 40 ആണെങ്കിലും ഞാന്‍ 50 രൂപ തരാംട്ടോ എന്നു പറഞ്ഞ്‌ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും,100 രൂപ വേണമെന്നായി റെപ്പ്‌. പാലിന്റെ വില ഒരു ദിവസം കൊണ്ട്‌ ഇത്രയും കൂട്ടിയോ. കേരളത്തില്‍ പാലിന്‌ ലിറ്ററിന്‍ 22 രൂപയാണെങ്കിലും ഇവിടെ 20 രൂപക്ക്‌ സുലഭമാണ്‌. ഇക്കണക്കിന്‌ മില്‍മ ചെയര്‍മാനെപ്പോലും കടത്തിവെട്ടുമല്ലോ ഈ നാടോടീ സന്യാസി. എന്നിട്ട് "ഭഗവാന്‍ ആപ്കോ കൃപാ കരേഗാ" എന്നൊരു താങ്ങും.നമ്മുടെയൊക്കെ ഭാഗ്യം, ഇതുപോലുള്ളവര്‍ ഡയറി ബോര്‍ഡിന്റെയും മറ്റും ചെയര്‍മാനാകാതിരുന്നത്‌. ദൈവത്തില്‍ വിശ്വാസമില്ലാത്ത രാഷ്ട്രീയകാര്‍ക്കും,ദൈവമില്ലാ,പൂന്താനം ജീവിച്ചിരുന്നില്ല എന്നൊക്കെ പറയുന്നവര്‍ക്കും ദേവസ്വം ബോര്‍ഡില്‍ കയറിക്കൂടാമെങ്കില്‍, ഏതെങ്കിലും പാര്‍ട്ടിവഴി കയറിക്കൂടി ഏതെങ്കിലും ബോര്‍ഡുകളിലെ ചെയര്‍മാന്‍ സ്ഥാനം ഇത്തരം നാടോടി സന്യാസിമാര്‍ വഹിക്കില്ലെന്ന് ആരു കണ്ടു.

വേണ്ട, 50 വെച്ചിട്ട്‌, ബാക്കി 50 ഇങ്ങ്‌ തരൂ എന്നു പറഞ്ഞ്‌ കാമറ ശരിയാക്കുമ്പോഴേക്കും അടുത്തിരുന്ന 'അമൂല്യകല്ല്' സ്വാമികള്‍, ഇന്നാ പിടിക്ക്‌, ഇന്നാ പിടിക്ക്‌ എന്നും പറഞ്ഞ്‌ ഒരു സാധനം കൈയ്യില്‍ വെച്ചു. ചില മന്ത്രങ്ങളും ആശീര്‍വദിക്കലും (അതോ വധിക്കലോ) തുടങ്ങി. നീല നിറത്തിലുള്ള കാണാന്‍ ചന്തമുള്ള അത്‌ ഒരു 'അമൂല്യക്കല്ല്' ആണത്രേ. അത്‌ ഒരു മോതിരത്തിലാക്കി ധരിച്ചാല്‍ പിന്നേയും പിന്നേയും 'ഐശ്വര്യാ'റായി കനിയുമത്രേ. ഇനി ഇതില്‍ നിന്നും ഊരിക്കിട്ടണമെങ്കില്‍ മറ്റേ 50 രൂപയും പോക്കാവുമല്ലോ എന്നോര്‍ത്തപ്പോഴാ, സന്യാസിവര്യന്റെ മൊഴിയല്‍. ഗുവാഹാത്തിയിലെ പ്രശസ്തമായ ശക്തിപീഠമായ കാമഖ്യാ ക്ഷേത്രത്തില്‍ അഭിഷേക്‌ നടത്താനായി ഒരു കിലോ നെയ്യിനുള്ള കാശ്‌ യാതൊരു മനസ്താപവുമില്ലാതെ മനസ്സറിഞ്ഞ്‌ നലകണമെന്ന്. പറയൂ നല്‍കില്ലേ എന്നും കൈയ്യില്‍ നിന്നും പിടിവിടാതെ. സര്‍പ്പസന്യാസി 2 ലിറ്റര്‍ പാലിന് 100 രൂപയാണ്‌ ബജറ്റില്‍ തുക വെച്ചിരിക്കുന്നത്‌. ഇക്കണക്കിന്‌ ഒരു കിലോ നെയ്യിന്‌ 1000 രൂപയാവുമല്ലോ 'അമൂല്യ കല്ല്' സന്യാസിയുടെ ബജറ്റ്‌ അനുസരിച്ച്‌.

ഇതിപ്പോ മലമ്പാമ്പിന്റെ വായില്‍ കൈയ്യിട്ട്‌ പല്ലെണ്ണിനോക്കിയ പോലെയായല്ലോ.

പിടിച്ചതിനേക്കാള്‍ വലുതാണല്ലോ അളയിലിരിക്കണത്‌.

ഈ സമയത്ത്‌ തൊഴാന്‍ വന്ന ഒന്നുരണ്ടു മലയാളി സുഹൃത്തുക്കള്‍ അടുത്ത്‌ വന്ന്, എന്താ കാമറയുമായി പാമ്പുമായി സല്ലപിക്കയാണോ എന്നായി. ഊതല്ലേ മോനെ, ഊതാനുള്ള ആള്‍ ‘പാമ്പായി’ കിട്ടക്കുവാ. വേണമെങ്കില്‍ നിങ്ങളേയും ആശീര്‍വദിപ്പിക്കാം.ഞാനേ പെട്ടുപോയി, നിങ്ങള്‍ മാറി നിന്നോളൂ. അല്ലെങ്കില്‍ നിങ്ങളുടെ പോക്കറ്റ്‌ കാലിയാക്കിതരുന്ന കാര്യം ഇവര്‍ ഭംഗിയായി നിര്‍വ്വഹിച്ചുകൊള്ളും.

'അമൂല്യരത്ന‘ക്കല്ല്' വാങ്ങി പോക്കറ്റിലിട്ടു. സര്‍പ്പസന്യാസി ബാക്കി 50 തരുന്ന മട്ടൊന്നും കാണാനില്ല. കൂടുതല്‍ ചോദിച്ചാല്‍ ഇനി എന്റെ നാഗന്മാരോട്‌ ചോദിക്കാന്നു പറഞ്ഞാലോ എന്നു കരുതിയപ്പോഴേക്കും സര്‍പ്പ സന്യാസിയുടെ വഹ കറുത്ത നിറത്തിലുള്ള ഒരു 'അമൂല്യകല്ല്' കൈയ്യില്‍ വെച്ച്‌ തന്നു. ഹതുശരി.. അപ്പോ ആ ബാക്കി 50 രൂപയും സ്വാഹ. ഇനി 'അമൂല്യരത്നക്കല്ല്'സന്യാസിക്ക്‌ എന്തെങ്കിലും കൊടുത്ത്‌ സ്ഥലം കാലിയാക്കുക തന്നെ.

പേഴ്സില്‍ 100ന്റെ ഒരു ഗാന്ധിയും 500ന്റെയും 1000ത്തിന്റെയും 3 വീതം ഗാന്ധിമാരും ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. ശമ്പളക്കാര്‍ക്ക്‌,മാസത്തിലെ ആദ്യ ആഴ്ചയായതുകൊണ്ട്‌ ഗാന്ധിമാരേ നിങ്ങള്‍ ഇങ്ങനെ പേഴ്സില്‍ ഇരുന്ന് ചിരിക്കും. ഇക്കണക്കിനുപോയാല്‍ കൂടുതല്‍ ദിവസം അവിടെയിരുന്ന് ചിരിക്കേണ്ടിവരില്ല. അതില്‍ നിന്നും ചിരിക്കുന്ന ഒരു 100ന്റെ ഗാന്ധിയെ 'കല്ല്' സന്യാസിക്കു കൊടുത്തെങ്കിലും, തൃപ്തിയാവാതെ ശിവ്‌ജിയുടെ റെപ്രസെന്റേറ്റീവ്‌ കുറച്ച്‌ വിഭൂതിയെടുത്ത്‌, ഇന്നാ ഇന്നാ എന്ന് മാടിവിളിച്ചുകൊണ്ടിരുന്നു.


വേണ്ടാ ‘സ്വാമിജി’ അതു സ്വാമി തന്നെ ഇട്ടാല്‍ മതി.
ഇനി അവിടെ നിന്നാല്‍ പേഴ്സിലെ 500ന്റെ ഒരു ഗാന്ധിച്ചിരി അങ്ങോട്ട്‌ ഷിഫ്റ്റ്‌ ചെയ്യും. പിന്നെ ശിവരാത്രിക്ക്‌ ഉറക്കമൊഴിക്കാതെ തന്നെ ആ രാത്രി നിദ്രാവിഹീനമായേനെ.

സാക്ഷാല്‍ ഭോലേനാഥ്‌, ഭവാന്റെ റെപ്രസെന്റേറ്റീവുമാര്‍ കൊള്ളാമല്ലോ..
കുച്ച്‌ തോ ബോലോ ഭോലേനാഥ്‌ജീ.
ഓ.. ഭവാന്‍ ഇന്ന് ദിവ്യനിദ്രയിലാണല്ലോ. ഭവാന്‍ നിദ്രയില്‍നിന്നുമുണരുമ്പോഴേക്കും, 'റെപ്പുകള്‍' ഭവാന്റെ ഭക്തരെ 'വിഗാന്ധിയന്‍'മാരാക്കുമല്ലോ!!

ശംഭോ.. മഹാദേവാ!!!

എന്റെ ‘സര്‍പ്പാന്വേഷണ‘പരീക്ഷണങ്ങള്‍ പാതിവഴിക്ക്‌ ഉപേക്ഷിച്ച്‌,

"തോമസ്സുകുട്ടീ, വിട്ടോടാ" എന്ന സ്റ്റെയിലില്‍ മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഞാന്‍ അവിടെനിന്നും സ്കൂട്ടായി.

(പാമ്പിന്‍)വാല്‍ക്കഷണം:

പടം പിടിക്കണ ആര്‍ക്കെങ്കിലും ഫണം വിടര്‍ത്തിനില്‍ക്കണ പാമ്പിന്റെ പടം പിടിക്കണമ്ന്ന് മോഹോണ്ടേങ്കി ഇമ്മാതിരി സര്‍പ്പ സന്യാസികളുടെ അടുത്ത്‌ പോകാണ്ട്‌, നേരെ മൂര്‍ഖേട്ടന്റടുത്ത്‌ പോക്വാ. 5 പൈസ പോലും കൊടുക്കാണ്ട്‌ നല്ല പോസ്‌ ചെയ്തുതരും. പിന്നെ നിങ്ങള്‍ടെ സമയം ശരിയാണെങ്കില്‍ വേണോങ്കി മുത്തോം കിട്ടും.

Read more...

Wednesday, February 6, 2008

(ഷാപ്പില്‍) കടം പറയുമ്പോള്‍.

(ഷാപ്പില്‍) കടം പറയുമ്പോള്‍.

വ്യത്യസ്തനാമൊരു ബ്ലോഗറാം ബാര്‍ളിയെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല
വ്യത്യസ്തനാമൊരു ബ്ലോഗറാം ബാര്‍ളിയെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
ബ്ലോഗിടുന്നോര്‍ക്ക്‌ തലവനാം ബാര്‍ളി
വെറുമൊരു ബ്ലോഗറല്ലിവനൊരു ചാര്‍ളി
ബാര്‍ളി ഒരു ചാര്‍ളി
'തടിമുറി' ശീലന്‍ അതിവേഗന്‍
ബിയറടി വീരന്‍ കുടിതോഴന്‍
നമ്മുടെ ബാര്‍ളി ബാര്‍ളി ബാര്‍ളി ബാര്‍ളി


വ്യത്യസ്തനാമൊരു ബ്ലോഗറാം ബാര്‍ളിയെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല
പുളകം കൊള്ളിക്കും പോസ്റ്റുമായെത്തി
പൈങ്കിളി ചേര്‍ക്കുന്ന മീശപ്രകാശാ (2)


ബ്ലോഗാശയത്തിന്റെ ആശ നിറവേറ്റാന്‍
ബ്ലോഗ്‌ സങ്കല്‍പ്പങ്ങളറുക്കുന്ന വീരാ
ബാറ്‌ രാജാവിന്റെ സ്നേഹിതന്‍ ബാര്‍ളി
എരണങ്ങാനത്ത്‌ വാലറ്റ ബാര്‍ളി
ഒന്നുമേയറിയാത്ത പുതുബ്ലോഗറെപ്പോലെ (2)
എല്ലാം ഒളിപ്പിച്ചു വെക്കുന്ന കള്ളന്‍.

ബാര്‍ളി ഒരു ചാര്‍ളി
'തടിമുറി' ശീലന്‍ അതിവേഗന്‍
പെഗ്ഗടി വീരന്‍
കുടിതോഴന്‍ നമ്മുടെ ബാര്‍ളി
ബാര്‍ളി ബാര്‍ളി ബാര്‍ളി

ഗ്ലാസ്സില്‍ തലോടുന്ന വിരലിനെപ്പോലെ
ഹായ്‌..ഹായ്‌.. ഹായ്‌
ഗ്ലാസില്‍ തലോടുന്ന വിരലിനെപ്പോലെ
കള്ളിന്‍ മണമുള്ള മനസ്സാണ്‌ ബാര്‍ളി
കള്ളും കറിയും ഒന്നിച്ചുചേരുമ്പോള്‍
വാള്‌ വെക്കാത്തൊരു മദ്യപ്രവീണന്‍

വ്യത്യസ്തനായൊരു ബ്ലോഗറാം ബാര്‍ളിയെ
മൊത്തത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു
പാലാ ബാറിന്റെ അഭിമാനമാകും (2)
ബ്ലോഗറാം ബാര്‍ളി നിനക്കഭിവാദ്യം


ബാര്‍ളി ഒരു ചാര്‍ളി
'തടിമുറി' ശീലന്‍ അതിവേഗന്‍
പൈന്റടി വീരന്‍
കുടിതോഴന്‍
നമ്മുടെ ബാര്‍ളി ബാര്‍ളി ബാര്‍ളി ബാര്‍ളി

ബാര്‍ളി ഒരു ചാര്‍ളി
'തടിമുറി' ശീലന്‍ അതിവേഗന്‍
കള്ളടിവീരന്‍ കുടിതോഴന്‍
നമ്മുടെ ബാര്‍ളി ബാര്‍ളി ബാര്‍ളി ബാര്‍ളി.

***
*'തടിമുറി' - പോസ്റ്റ്‌മോര്‍ട്ടം (ബ്ലോഗര്‍)

--------
ദിസ്‌കൈമള്‍:

ഇതിലെ നായകനായ ബാര്‍ളി ഗോമസ്‌ എന്ന ചാര്‍ളി, ഒരു കള്ള്ഷാപ്പ്‌ വീഡിയോ ആല്‍ബത്തിന്റെ സംവിധായകനേ അല്ല। ഈ ബാര്‍ളിക്ക്‌ ബൂലോകത്തുള്ള ഒരു ബ്ലോഗറുമായി യാതൊരുവിധ (അ)സംബന്ധവും ഇല്ല। അഥവാ ഉണ്ടെങ്കില്‍ അത്‌ യാദൃശ്ചികമല്ല, അത്‌ നിങ്ങള്‍ക്ക്‌ തോന്നിയതാകാനെ തരമുള്ളൂ।

Read more...

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP