പുരോഹിതന്റെ ഒളിച്ചോട്ടം - 5..ലക്ഷം രൂപ റിവാര്‍ഡ്.
പുരോഹിതന്റെ ഒളിച്ചോട്ടം - 5 ലക്ഷം രൂപ റിവാര്‍ഡ്.
മലയാളി പുരോഹിതനും പ്രധാനാദ്ധ്യാപകനുമായ ഒരു വ്യക്തി, ഇവിടെയടുത്തുള്ള ഒരു ഗോത്രവര്‍ഗ്ഗക്കാരന്റെ ഭാര്യയുമായി ഒളിച്ചോടിയതിനെക്കുറിച്ച് പരസ്യം വന്നുകൊണ്ടിരിക്കയാണ്.
മറ്റൊരു വ്യക്തിയുടെ ഭാര്യയും മൂന്നു മുതിര്‍ന്ന കുട്ടികളുടെ അമ്മയുമായിട്ടാണ് ഈ പുരോഹിതന്റെ ഒളിച്ചോട്ടം. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടും, ലൂക്ക്-ഔട്ട് നോട്ടീസും നേരത്തെ ജില്ലാ പോലീസ് ഇറക്കിയിരുന്നു. (ഇവിടെ-കാണാം)
ഇതുവരെയും ഒരു വിവരവും ലഭിക്കാത്തതുകൊണ്ടാവാം, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് കാഷ് റിവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. 5 ലക്ഷം രൂപയുടെ ഇത്രവലിയ റിവാര്‍ഡ്, 2 മാസങ്ങള്‍ക്കുമുന്‍പ്, കോളിളക്കം സൃഷ്ടിച്ച ഒരു ഇരട്ടകൊലപാതകം നടന്നപ്പോള്‍ പോലും പോലീസ് പ്രഖ്യാപിച്ചിരുന്നില്ല.
മലയാളി പുരോഹിതനും പ്രധാനാദ്ധ്യാപകനുമായ ഒരു വ്യക്തി, ഇവിടെയടുത്തുള്ള ഒരു ഗോത്രവര്‍ഗ്ഗക്കാരന്റെ ഭാര്യയുമായി ഒളിച്ചോടിയതിനെക്കുറിച്ച് പരസ്യം വന്നുകൊണ്ടിരിക്കയാണ്.
മറ്റൊരു വ്യക്തിയുടെ ഭാര്യയും മൂന്നു മുതിര്‍ന്ന കുട്ടികളുടെ അമ്മയുമായിട്ടാണ് ഈ പുരോഹിതന്റെ ഒളിച്ചോട്ടം. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടും, ലൂക്ക്-ഔട്ട് നോട്ടീസും നേരത്തെ ജില്ലാ പോലീസ് ഇറക്കിയിരുന്നു. (ഇവിടെ-കാണാം)
ഇതുവരെയും ഒരു വിവരവും ലഭിക്കാത്തതുകൊണ്ടാവാം, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് കാഷ് റിവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. 5 ലക്ഷം രൂപയുടെ ഇത്രവലിയ റിവാര്‍ഡ്, 2 മാസങ്ങള്‍ക്കുമുന്‍പ്, കോളിളക്കം സൃഷ്ടിച്ച ഒരു ഇരട്ടകൊലപാതകം നടന്നപ്പോള്‍ പോലും പോലീസ് പ്രഖ്യാപിച്ചിരുന്നില്ല.
(യുവതികളായ രണ്ടു ഗോത്രസഹോദരിമാരെ നഗരമധ്യത്തിലെ ബ്യൂട്ടി പാര്‍ലര്‍-കം-താമസസ്ഥലത്ത് രാത്രി വളരെ മൃഗീയമായി കൊലപ്പെടുത്തുകയും, സ്തനങ്ങള്‍ മുറിക്കയും, ഗുഹ്യഭാഗങ്ങളില്‍ ഇരുമ്പ് കമ്പി കുത്തിയിറക്കുകയും ചെയ്തത് വളരെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട രണ്ടു പ്രതികളെ രണ്ട് ദിവസം മുന്‍പാണ് പോലീസ് അറസ്റ്റ് ചെയ്തത്).

ഇപ്പോള്‍, അന്യന്റെ ഭാര്യയുമായി ഒളിച്ചോടിയ പുരോഹിതനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5-ലക്ഷം രൂപയുടെ കാഷ് റിവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്, സ്ഥാനീയ-ഗോത്രവര്‍ഗ്ഗക്കാരുടേയും, ബന്ധുക്കാരുടേയും വികാരം മാനിച്ചായിരിക്കണമെന്നു അനുമാനിക്കാം.
ഇതുകാരണം ഇവിടെയുള്ള മറ്റ് മലയാളികള്‍ക്ക് തലയുയര്‍ത്തി നടക്കാന്‍ പറ്റാത്ത പരുവമായി. 'നിങ്ങളുടെ-ആള്‍ക്കാരില്‍-ഇത്തരത്തിലുള്ള(പുരോഹിതരും)വരും ഉണ്ടോയെന്ന' കുത്തികുത്തിയുള്ള ചോദ്യശരങ്ങളും.
ഒരു ചീഞ്ഞ മല്‍സ്യം മതിയല്ലോ കുളം മുഴുവന്‍ ദുര്‍ഗന്ധമാക്കാന്‍!!!
----------------------------------------------------------------------
പോസ്റ്റ് അപ്‌ഡേറ്റ് (17.10.08):
പോലീസ് തേടികൊണ്ടിരിക്കുന്ന പുരോഹിതന്‍ ഒരാഴ്ചമുന്‍പ് പോലീസിന്റെ പിടിയിലായി.
(കീഴടങ്ങിയതാണെന്നും പറഞ്ഞുകേള്‍ക്കുന്നു.) കുറ്റസമ്മതവും നടത്തിയത്രേ.
ഒരു ചീഞ്ഞ മല്‍സ്യം മതിയല്ലോ കുളം മുഴുവന്‍ ദുര്‍ഗന്ധമാക്കാന്‍!!!
----------------------------------------------------------------------
പോസ്റ്റ് അപ്‌ഡേറ്റ് (17.10.08):
പോലീസ് തേടികൊണ്ടിരിക്കുന്ന പുരോഹിതന്‍ ഒരാഴ്ചമുന്‍പ് പോലീസിന്റെ പിടിയിലായി.
(കീഴടങ്ങിയതാണെന്നും പറഞ്ഞുകേള്‍ക്കുന്നു.) കുറ്റസമ്മതവും നടത്തിയത്രേ.
22 comments:
അന്യന്റെ ഭാര്യയുമായി ഒളിച്ചോടിയ പുരോഹിതനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5-ലക്ഷം രൂപയുടെ കാഷ് റിവാര്‍ഡ് പ്രഖ്യാപിച്ചിക്കുന്നു.!!!
സമൂഹത്തിലുള്ളവരേയും കുട്ടികളേയും നേര്‍വഴിക്ക് നയിക്കേണ്ടവരുടെ ലീലാവിലാസങ്ങള്‍!!
സന്തോഷ് മാധവന്‍ ഒക്കെ എത്ര ഡീസന്റ്..
നാളികേരം ദാ പിടി..
സഭാ വസ്ത്രം അണിഞ്ഞവര്‍ ക്കു കഷ്ടകാല സമയം ....
സീ ബി ഐ വരെ സീ.....
നാറി- കോ അനാലിസിസ്...
കൃഷ് മാഷെ,
പ്രേമത്തിനു കണ്ണില്ല, സദാചാരബോധവും പ്രായവും ജാതിയും മതവുമില്ല ബെല്ലും ബ്രേക്കുമില്ല...
(ഇത് പോസ്റ്റിയ ആളും ഇവിടെ കമന്റുന്നവരും ഇതു പോലെ “പറ്റിയ” ഒരു പ്രാണസഖിയെ കണ്ടെത്തിയാല്‍ നാളെ ഇതുപോലെ ഒളിച്ചോടില്ലെന്ന് ആ....ആര്‍ക്കാ ഉറപ്പ്?)
----------------------------
ചീഞ്ഞ മത്സ്യങ്ങളില്ലാത്ത കുളങ്ങളുണ്ടാവാന്‍ വഴിയില്ല.. എന്നാലതിനുള്ള പ്രതിവിധിയായി കുളത്തില്‍ ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്നത് അവയെ ‘പൊടിപോലുമില്ല കണ്ടുപിടിയ്യ്ക്കാന്‍‘ എന്ന രീതിയില്‍ തിന്നു തീര്‍ക്കുകയാണ്... “ഖത്മ് കര്‍ ഡാലൊ സാലോം കോ...“
:)
പുരോഹിതന്‍ ചീഞ്ഞ മത്സ്യമാണെങ്കില്‍, ആ “മറ്റൊരു വ്യക്തിയുടെ ഭാര്യയും മൂന്നു മുതിര്‍ന്ന കുട്ടികളുടെ അമ്മ‘യുമായ ആ ഗോത്രവര്‍ഗ്ഗക്കാരിയോ? എന്തുതരം മത്സ്യാവതാരമാണ് അവര്‍?
ഒരു ചീഞ്ഞമത്സ്യം കൊണ്ട് കുളം മുഴുവന്‍ ദുര്‍ഗ്ഗന്ധമാകുമെന്നുള്ള ‘നാട്ടുകാരുടെ‘യും, താങ്കളുടെയും ഈ വല്ലാത്ത‘ആകുലത’, എന്തോ, തൊണ്ടതൊടാതെ വിഴുങ്ങാന്‍ എനിക്കു പറ്റുന്നില്ല കൃഷേ. മറ്റൊരു ഒറീസ്സക്കുള്ള കളമൊരുക്കുകയല്ലേ എന്നും ഞാന്‍ സംശയിക്കും.
അഭിവാദ്യങ്ങളോടെ
@രാജീവ് ചേലനാട്ട്, ആ സ്ത്രീയ്ക്കും അതില്‍ പങ്കാളിത്തമുണ്ടായിരിക്കാം, ഇല്ലായിരിക്കാം. പക്ഷേ, ആ പുരുഷനെ അക്യൂസ്ഡ് ആയിട്ടും സ്ത്രീയെ വിക്ടിം ആയിട്ടുമാണ് പോലീസ് പറഞ്ഞിരിക്കുന്നത്. ഒരു മലയാളി ഉള്‍പ്പെട്ട വാര്‍ത്തയായതുകൊണ്ടാണ് ഇത് ഇവിടെ ഷെയര്‍ ചെയ്തത്. അല്ലാതെ താങ്കള്‍ വിചാരിക്കുന്നതുപോലുള്ള യാതൊരു ഉദ്ദേശവും ഇല്ല.
ഒന്നും പറയാനില്ല, ആ പുരോഹിതന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു(കൂടുതല്‍ ഉത്തര വാദിത്വത്തില്‍ ഇരിക്കുന്ന വ്യക്തി എന്ന നിലയില്‍) എന്ന് തോന്നുന്നു അത്രമാത്രം:(
അതു നമ്മുടെ സമൂഹത്തിന് ഉള്ള ഒരു മനോഭാവം ആണു.കൂട്ടത്തില്‍ ഒരാള്‍ ഒരു തെറ്റു ചെയ്താല്‍ ആ കൂട്ടര്‍ മുഴുവനും അതു പോലെ ആണെന്ന് വിചാരിക്കുക.
കൃഷ് പറഞ്ഞതു പോലെ ഒരു ചീഞ്ഞ മല്‍സ്യം മതിയല്ലോ കുളം മുഴുവന്‍ ദുര്‍ഗന്ധമാക്കാന്‍!!!
ഒരു ചീഞ്ഞ മല്‍സ്യം മതിയല്ലോ കുളം മുഴുവന്‍ ദുര്‍ഗന്ധമാക്കാന്‍!!!
you said it.......
എങ്ങോട്ടേക്കാണീ പോക്ക്!
എന്തൊക്കെ കാണണം..???
തലയിലിട്ടു നടക്കാന്‍ ഒരു മുണ്ട് സംഘടിപ്പിച്ചു തരട്ടേ?
Krish...
Ivide (bangaloril) ingane enthenkilum sambhavichaa kannadigar njangale eduththitte adikkum.
kolluka thanne.
:-)
Upasana
O.T: "Missionary Position" enna pere vannathe engineyanne aarkkenkilum ariyO..?
കൃഷ് ഭായ്,
പുരോഹിതനല്ലെ, പതിനായിരം രൂപ ഒക്കെ പ്രഖ്യാപിച്ചാല്‍ കുറച്ചിലാവും,തിരുമേനിമാര്‍ ചിലപ്പോള്‍ അതിനും ധര്‍ണ ഇരിക്കും.
കിടക്കട്ടെ അഞ്ചു ലക്ഷം.
ഒരിക്കലും ഒരു പുരോഹിതന്‍ ഇത് ചെയ്യാന്‍ പാടില്ലാത്തതാണ്. സമൂഹത്തെ സേവിക്കുന്നത് ഇങ്ങനെയാണോ?
ഇത്രയ്ക്ക് വൈകാരികമായി ഇതിനെ കാണേണ്ടതുണ്ടോ? കേള്‍പ്പിക്കപ്പെടുന്ന കോണില്‍ നിന്നും വ്യത്യസ്ഥമായ ഒരു തലം ഉണ്ടായെന്നും വരാം.
ഒരു 20 (?) വര്‍ഷത്തോളം മുന്‍പ് കണ്ട 'കമീല' എന്നൊരു ലാറ്റിനമേരിക്കന്‍ ചിത്രം ഓര്‍മ്മ വരുന്നു. സമാനമായൊരു പ്ലോട്ട്. പക്ഷെ, ആ പുരോഹിതനും സ്ത്രീയ്ക്കും വേണ്ടി നമ്മള്‍ പ്രാര്‍ത്ഥിച്ചു പോകും. (ഈ ചിത്രത്തിന് ഓസ്കാര്‍ നോമിനേഷന്‍ ഉണ്ടായിരുന്നു എന്നാണോര്‍മ്മ.)
കൃഷേ,
ഈ പരസ്യത്തിലെ ഒരു കാര്യം ശ്രദ്ധിച്ചിരിക്കുമെന്നു കരുതുന്നു..ഡോമിനിക്കിനെ accused എന്നും രുപാലിയെ victim എന്നും വിളിക്കുമ്പോള്‍
ഇല്ലേ ഒരു ചെറിയ പ്രശ്നം..ഈ സ്ത്രീയെ ബലമായി പിടിച്ചു കൊണ്ടുപോകുകയാണോ ഡോമിനിക് ചെയ്തത് ?...കുറ്റം പറയുമ്പോള്‍ രണ്ടുപേരെയും ചേര്‍ത്തല്ലേ പറയേണ്ടത്..?
അതോ ഈ ഒളിച്ചോട്ടത്തിനു പുതിയ അര്‍ത്ഥങ്ങളുണ്ടോ ? :)
ഇതു രണ്ടു വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ പ്രശ്നം മാത്രം ആണ്. അതില്‍ ഇത്ര വികാരം കൊള്ളാന്‍ ഒരു കാരണവും കാണുനില്ല. പണ്ടു മാതൃഭൂമി ആഴ്ചപതിപ്പില്‍ "അര്‍ദ്ധവിരാമം" എന്ന് പറഞ്ഞു ഒരു പൂര്‍വകാല സന്യാസിയുടെ പ്രേമകഥ വന്നിരുന്നു. അത് പിന്നീട് പുസ്തകമായി പുറത്തു വന്നു, അവാര്‍ഡുകള്‍ വാങ്ങി. ഇവിടെ അവാര്ടല്ല, രിവാര്ട് ആണെന്ന് മാത്രം.
‘അര്‍ദ്ധവിരാമം‘ എന്നത് ഒരു പൂര്‍വ്വകാല സന്ന്യാസിയുടെ പ്രേമകഥയോ? അമര്‍ത്ത്യാനന്ദയുടെ പുസ്തകത്തിനെക്കുറിച്ചുതന്നെയാണോ മലമൂട്ടിലേ താങ്കള്‍ എഴുതിയത്? മലമൂട്ടിലിരുന്നാല്‍ ഇതും ഇതിലപ്പുറവും തോന്നും അണ്ണാ.
കീഴടങ്ങിയ പുരോഹിതന് ആ വകയില്‍ കിട്ടിയോ അഞ്ചു ലക്ഷം !
two loving people... I cant see more than that here. if the priest doesn;t want to continue his work what the big deal about this? let him go with his own way.
will it ruin the social values, YES. there are people who doesn;t bother about those values. these idiots are in that category. :(
ഇവിടെ പുരോഹിതന്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സഭയില്‍ നിന്നും രാജി വെച്ച് ആ സ്ത്രീയെക്കോണ്ട് വിവാഹ മോചനം ചെയ്യിച്ച് സാധാരണ വിവാഹം ചെയ്യുകയായിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു.ഇവിടെ അങ്ങിനെയാണോ നടന്നിരിക്കുന്നത് ?എങ്കില്‍ പിന്നെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അയക്കുകയില്ലായിരുന്നല്ലോ .തെറ്റ് തന്നെ.
Post a Comment