Wednesday, July 16, 2008

എന്റെ നാലു കുട്ട്യോളും കോണിയും.

എന്റെ നാലു കുട്ട്യോളും കോണിയും.

ഞാന്‍ ഓന്തമ്മ ഗിര്‍ഗിട്ട്‌.കിളിവാതിലിലൂടെ പുറംലോകം നോക്കി കാണുന്നതാണ്‌ എനിക്കിഷ്ടം.വിദൂരതയിലേക്ക്‌ നോക്കിയിരിക്കുന്ന എന്നെ നോക്കി കൊഞ്ഞനം കുത്തിയാല്‍ ഞാനും വിട്ടുകൊടുക്കില്ല. ഞാന്‍ തല പൊക്കിയും താഴ്ത്തിയും കൊഞ്ഞനം കുത്തും .

ഞാന്‍ സന്ദര്‍ഭമനുസരിച്ച്‌ നിറം മാറുമെന്നോ. അല്ലാതെന്തു ചെയ്യാന്‍, ഇവിടത്തെ നിലനില്‍പ്പിന്റെ പ്രശ്നമല്ലേ.

എനിക്ക്‌ നാലു കുട്ട്യോള്‍ ഉണ്ട്‌. പിന്നെ ഒരു കോണിയും.കോണി എന്തിനെന്നോ. പണ്ട്‌ മരം കേറാന്‍ അറിയാത്ത സമയത്ത്‌ വേലിയിലും ചെടികളിലും മറ്റും കയറുന്നത്‌ ഈ കോണികൊണ്ടായിരുന്നു. കോണിയില്ലാതെ എനിക്ക്‌ ഒരിടത്തും പോകാന്‍ പറ്റൂല്ലായിരുന്നു. ഇപ്പോള്‍ ഇത്‌ വല്ലപ്പോഴുമേ ഉപയോഗിക്കാറുള്ളൂ. പഴേതാണെങ്കിലുംഇതെന്റെ ഒരു സ്റ്റാറ്റുസ്‌ സിംബലാ.




നാലു കുട്ട്യോളുണ്ടെന്ന് പറഞ്ഞിട്ടെന്താ, ഒന്നിനേം കാണുന്നില്ലാ കെട്ട്യോനുള്ളത്‌ എവിടെ പോയി കിടക്ക്വാണോ। ഇനിപ്പോ ഞാന്‍ തന്നെ കോണിയുംകൊണ്ടുപോയി കുട്ട്യോളെ തിരയണം. വന്നിട്ട്‌ വേണം കറിക്ക്‌ അരിയാന്‍. അപ്പോ, പിന്നെക്കാണാം, ബൈ. ഓ'ന്താങ്ക്യൂ.

31 comments:

krish | കൃഷ് July 16, 2008 at 3:36 PM  

ഞാന്‍ സന്ദര്‍ഭമനുസരിച്ച്‌ നിറം മാറുമെന്നോ. അല്ലാതെന്തു ചെയ്യാന്‍, ഇവിടത്തെ നിലനില്‍പ്പിന്റെ പ്രശ്നമല്ലേ.

Anonymous,  July 16, 2008 at 3:42 PM  

Thanks to the owner of this blog. Ive enjoyed reading this topic.

മഴത്തുള്ളി July 16, 2008 at 3:57 PM  

ഹഹഹ. ഓന്തമ്മ കിളിവാതിലിലൂടെ വരുന്നവരേയും പോകുന്നവരേയും ലൈനടിച്ചിരിപ്പല്ലേ, പിന്നെ പട്ടിണിയായ കെട്ട്യോനും കുട്ടികളും എന്തു ചെയ്യും? ;)

ഹോ മാഷിനെ കണ്ടപ്പഴേ ആ ഓന്തിന്റെ നിറം മാറിയതു കണ്ടോ ;) ഹി ഹി.

Bindhu Unny July 16, 2008 at 3:58 PM  

ഓന്തമ്മേ, ഓള്‍ ദ ബെസ്റ്റ്, കുടികളെ തപ്പാന്‍.
കൃഷ്, നന്നായിരിക്കുന്നു. :-)

[ nardnahc hsemus ] July 16, 2008 at 4:08 PM  

ഇവിടം വരെ വന്നതല്ലെ, എന്തെങ്കിലും പറഞ്ഞിട്ട് പോകാം.

naaraayanaa.. kooraayanaa...:)


കുട്ട്യോളെ കാണാന്‍ ഓടിവന്നതാ..
പചെങ്കീ “യാം ടാ‍ട്ടലീ ഡീസപോയ്യിണ്ടാഡ്“

:)

കിണകിണാപ്പന്‍ July 16, 2008 at 5:14 PM  

നിറം മാറിയാലും ഓന്തെ, കാലു മാറരുതേ. ഇതൊരു കിണകിണാപ്പന്‍ ചിത്രം തന്നെ.

പ്രിയ ഉണ്ണികൃഷ്ണന്‍ July 16, 2008 at 9:39 PM  

ആദ്യപടോം വെവരണോം കിടു

ഗുപ്തന്‍ July 16, 2008 at 10:16 PM  
This comment has been removed by the author.
Anonymous,  July 17, 2008 at 12:08 AM  

ആ തലക്കെട്ടും പ്രൊഫൈല്‍ ചിത്രം പോലത്തെ ഒരു അമിട്ടും കണ്ടപ്പോല്‍ ഞാന്‍ ഓര്‍ത്ത ഒരു കാര്യം മാത്രം പറയട്ടേ?

എന്തിനാ ഈ താളുകൂടി നാറ്റിക്കണേ? അതു നാടുമുഴുവന്‍ നടന്ന് കണ്ട വിഷയത്തില്‍ മൊത്തം അടി ഇരന്നു വാങ്ങുന്നുണ്ടല്ലോ.
ഏറ്റവും കഷ്ടം തോന്നിയത് ഒരു കവയത്രിയെ നാറുന്ന ഫെമിനിസ്റ്റാക്കാന്‍ വേണ്ടി അവരുടെ വായിലേ സ്റ്റേറ്റ് മെന്റുകള്‍ തിരുകികൊടുത്തിട്ടും അവര്‍ ചിരിച്ചുകൊണ്ടു തുപ്പിയതുക്നടപ്പോള്‍ ആണ്.

Mr. K# July 17, 2008 at 1:20 AM  

ഫസ്റ്റ് പടം സൂപ്പര്‍ :-)

Anonymous,  July 17, 2008 at 1:49 AM  

ഈ ഓന്തമ്മ ഫെമിനിസ്റ്റാണോ? ഇതുപോലൊരു ഓന്തമ്മേടെ പ്രൊഫൈല്‍പടം എവിടെയോകണ്ടിട്ടുണ്ടല്ലോ

Unknown July 17, 2008 at 1:57 AM  

കൃഷേട്ടാ കലക്കന്‍ ചിത്രവും വിവരണവും

ശ്രീ July 17, 2008 at 8:17 AM  

കോണിയില്ലാതെ മുകളില്‍ കയറാന്‍ ശ്രമിച്ചു പരാജയപ്പെടുന്നതിന്റെ ചിത്രമാകും രണ്ടാമത്തേത്, അല്ലേ?
;)

കുഞ്ഞന്‍ July 17, 2008 at 9:31 AM  

മാഷെ..

കാര്യങ്ങളൊക്കെ ശരി... ഓന്തമ്മയെ നോക്കിയാല്‍ ഓന്തമ്മ പൊക്കിളിലൂടെ ചോര ഊറ്റിക്കുടിക്കും..! അതിനാല്‍ ഓന്തമ്മയുടെ വാലില്‍ തുണി ചുറ്റി മണ്ണണ്ണയൊഴിച്ച് തീകൊളുത്തി വിടുക..!

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എന്റെ കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുള്ള കാര്യമാണ്..സത്യമായിട്ടും ആ കാഴ്ച വളരെ വേദനാജനകമായിരുന്നു..എന്നിട്ടും അതിനെതിരെ ഒരു ചെറുവിരല്‍ അനക്കാനൊ ഈ എനിക്കു കഴിഞ്ഞില്ല.

ഓന്തമ്മേ മാപ്പ്... ഇത് പോപ്പിന്റെ മാപ്പ് ചോദിക്കുന്നതു പോലയല്ലാട്ടൊ..!

നവരുചിയന്‍ July 17, 2008 at 9:41 AM  

പാവം ഒരു ഓന്തിനെ പോലും വായിനോകാന്‍ സമ്മതികില്ല ....... ഇഷ്ടായി ..വിവരണോം പടോം ......രണ്ടാമത്തെ ചിത്രം ഒത്തിരി ഇഷ്ടായി

nandakumar July 17, 2008 at 10:32 AM  

ആദ്യപടം കൊള്ളാം. ആദ്യപടവും വിവരണവും കേട്ടപ്പോള്‍ അന്ത മാതിരി ഒരു പോട്ടം എങ്കയോ പാത്ത മാതിരി..!! ഓന്തിന്റെ നിറം മാറി ചോപ്പാകുമോ?

തോന്ന്യാസി July 17, 2008 at 12:51 PM  

ഇവിടം വരെ വന്നതല്ലെ, എന്തെങ്കിലും പറഞ്ഞിട്ട് പോകാംന്നൊക്കെ തന്ന്യാ ഞാനും കരുതീത്...

ഇക്കണ്ടാള്‍ക്കാരൊക്കെ പറഞ്ഞതില്‍ കൂടുതല്‍ ഞാനെന്തു പറയാന്‍?

ന്നാലും ന്റെ കൃഷമ്മാനേ........

തറവാടി July 17, 2008 at 1:15 PM  

കൃഷ്,

ഈ പോസ്റ്റ് എന്താണുദ്ദേശിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തമാണ്. അഭിപ്പ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ നേരിട്ട് വ്യക്തമായി പ്രകടിപ്പിക്കുക അങ്ങിനെയെങ്കില്‍ എത്ര നന്നായേനെ എന്നൊരു തോന്നല്‍.

ബ്ലോഗ് തരുന്ന സ്വാതന്ത്ര്യം എന്ന ലേബലില്‍ ചെയ്തുകൂട്ടുന്ന ഇത്തരം തെറ്റായ പ്രവണതകള്‍ ശരിയെന്ന അഭിപ്രായമില്ല.

എന്നെ ബൂലോക പോലിസ്സെന്നോ , മറ്റോ വിളിച്ചാല്‍ ഒരു പ്രശ്നവുമില്ല കുറേ പേരുകളില്‍ ഒന്നായി കൂട്ടും അത്രമാത്രം.

വഷളത്തരം കണ്ട് മിണ്ടാതെ പോകാന്‍ പറ്റുന്നില്ല അതോണ്ടാ.

ശ്രീലാല്‍ July 17, 2008 at 1:21 PM  

എങ്ങനെ സംഭവിച്ചു ആദ്യത്തെ ചിത്രം ..? ഇത്ര കൃത്യമായി... !!

തറവാടി July 17, 2008 at 1:25 PM  
This comment has been removed by the author.
ബഷീർ July 17, 2008 at 2:36 PM  

അണ്ണാ.. പോട്ടം കിടിലന്‍

പിന്നെ. കാര്യങ്ങളൊക്കെ ഒരു വിധം മനസ്സിലായി..

ഈ രാഷ്ട്രീയക്കാരന്‍ ഓന്തിന്റെ ഒരു കാര്യം


പിന്നെ തറവാടി പറഞ്ഞത്‌ കേട്ടല്ലോ..


അപ്പോള്‍ കോണി : )

Anonymous,  July 17, 2008 at 3:51 PM  

സില്‍‌വിയ പ്ലാത് കത്തുന്ന ഗ്യാസ് ഓവനില്‍ തലതിരുകി ആത്മഹത്യ ചെയ്തത് എന്തിനാന്നാ?

ഈ ഓന്ത് ഓഡിയോ ഇന്റര്‍വ്യൂവിനായി വിളിക്കുമെന്നറിയിച്ചിരുന്നത്രേ, മൊബൈല്‍ റിംഗ് ചെയ്തതും തല അടുപ്പില്‍ വച്ചതും ഒരുമിച്ചായിരുന്നെന്നാ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

പാവം പ്ലാത്.

ഇസാദ്‌ July 17, 2008 at 3:57 PM  

മോശമായിപ്പോയി. ഇതൊരുമാതിരി പിന്നീപ്പോയി കൊഞ്ഞനം കുത്തുന്ന പണിയായിപ്പോയി മാഷേ.

നേര്‍ക്കു നേര്‍ കോര്‍ക്കൂ .. അതല്ലേ ആണത്വം

:)

krish | കൃഷ് July 17, 2008 at 9:30 PM  

സുല്‍, മഴത്തുള്ളി, ബിന്ദു, ‘നാര്‍ദ‘ സുമേഷ്, കിണകിണാപ്പന്‍,(കിണ്ണന്‍ പേര്‍) പ്രിയ ഉണ്ണികൃഷ്ണന്‍, കുറ്റ്‌യാടിക്കാരന്‍, കുതിരവട്ടന്‍, അനൂപ്, ശ്രീ, കുഞ്ഞന്‍, നവരുചിയന്‍, നന്ദകുമാര്‍, തോന്ന്യാസി, ശ്രീലാല്‍,ബഷീര്‍ വെള്ളറക്കാട്: എല്ലാര്‍ക്കും നന്ദി.
തറവാടി, ഇസാദ്: കരുതുന്നതുപോലെ ഇത് ഇത്ര സീരിയസ്സായി എടുക്കേണ്ട കാര്യമൊന്നുമില്ല. വെറും പതിരുകള്‍.
ഷോവനിസ്റ്റ്: :( കൊള്ളാലോ. പ്രൊഫൈല്‍ എന്റെ തന്നെ കമന്റ് പേജ് ആക്കി മാറ്റിയോ.
അനോണീകള്‍: :(

Anonymous,  July 18, 2008 at 7:50 AM  

വഷളത്തരം കണ്ട് മിണ്ടാതെ പോകാന്‍ പറ്റുന്നില്ല അതോണ്ടാ.
ആയമ്മയുടെ അയലില്‍ എന്റെ കോണകം പരസ്യമായി ഒണക്കാനിട്ടിരിക്കുന്നേ എന്നു പറഞ്ഞു ഒരു മാസം മുന്‍പു ബൂലോകം മുഴുവന്‍ കരഞ്ഞു വിളിച്ചു തെറിവാടിയായി നടന്നയാളുടെ അഭിപ്രായം.

Shabeeribm July 18, 2008 at 8:48 AM  

ഉദ്ദേശിച്ചത് മനസിലായി...പക്ഷെ ഇത്രയും ക്രത്യമായി ആ ഫോട്ടോ എങ്ങനെ ഒപ്പിച്ചു...

തറവാടി July 18, 2008 at 11:07 AM  

അനോണിമസിനോട് എനിക്കും ഇത് പറയാണാഗ്രഹം , പക്ഷെ മനസ്സനുവദിക്കുന്നില്ല , അതിലെ പകുതി കുറച്ചോ.

കടപ്പാട് നിഷ്കളങ്കന്‍ ഓണ്‍‌ലൈന്

മുസാഫിര്‍ July 19, 2008 at 12:05 PM  

കൃഷ്,ഇടയ്ക്ക് ഒരു തമാശയൊക്കെ ഏത് പോലീസുകാരന്നും (അമേരിക്കക്കാരായലും) ഇഷ്ടപ്പെടും.നന്നായി.

കുറുമാന്‍ July 30, 2008 at 11:26 PM  

ഈ ഫോട്ടോവിനു കോപ്പി റൈറ്റുണ്ടോ അണ്ണാ? ഒരു ചൊല്ല് ഓര്‍മ്മ വന്നു.

ഓന്തോടിയാല്‍ എവിടം വരെ?

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP