Saturday, May 16, 2009

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍.

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍.

2009-ലെ തിരഞ്ഞെടുപ്പ്‌ മാമാങ്കഫലം മുന്‍കൂട്ടി പ്രവചിച്ച കവടിനിരത്തുകാരെയും ശാസ്ത്രീയ തരികിട (സര്‍വ്വേ) നടത്തി ഫലം നേരത്തെ പറഞ്ഞ ചാനല്‍ കാരെയും ഒരു പോലെ ഞെട്ടിച്ചില്ലെ ഇത്തവണ പെട്ടി പൊട്ടിച്ചപ്പോള്‍. എന്നാലും സംഗതി ഇങ്ങനെയൊക്കെ ആകുമെന്ന് ആരറിഞ്ഞു. ഇനി നാളെമേലാല്‍ ഇതുപോലെ തരികിട (സര്‍വ്വേ) നടത്തി ഫലം പ്രവചിച്ചാല്‍ ജനം വിശ്വസിക്കുമോ?

2. പെട്ടി പൊട്ടി, ചെട്ടി ഞെട്ടി, എട്ടുനിലയില്‍ പൊട്ടി.
(പൊട്ടിയ ചെട്ടിമാരെത്ര?)

3. ബീഹാര്‍ മേം തീര്‍ ചല്‍ ഗയാ, ബുജ്‌ ഗയാ ലാല്‍ട്ടന്‍!
( റേല്‍ ഗാഡി പഠിരി സേ ഉതര്‍ ഗയാ. ലാലു ഫേല്‍ ഹോയ്ഗവാ, ഭയ്യാ!)

4. മോഡിയുടെ മോടി കുറഞ്ഞു, ഇനി താടിയുടെ നീളം കൂട്ടാം.


5. ഉന്നം മറന്നു തെന്നിതെറിച്ച്‌ പൊന്നിന്‍കിനാക്കളുമായി ചുരുളിക്കുട്ടന്‍ വയനാടന്‍ ചുരം കയറിയപ്പോള്‍, കാര്‍ന്നോര്‌ കുടുമ്മത്തില്‍ നിന്നും ഒരു കേന്ദ്രമന്ത്രിയെ പ്രതീക്ഷിച്ചതില്‍ എന്താണു തെറ്റ്‌?
(വയനാടന്‍ മഞ്ഞളരച്ച്‌ തേച്ചപോലെയുള്ള മുഖവുമായി മൂന്നാം സ്ഥാനക്കാരനായി മഹന്‍ ചുരമിറങ്ങിവരുന്നത്‌ കാണാന്‍ സഹിക്കാന്‍ പറ്റുമോ?)

6. "ഈ പരാജയത്തിനുത്തരവാദി ഞാനല്ല." അച്ചുമാമന്‍.
(ഇതിനു ഉത്തരവാദി ഞാനല്ല. എന്റെ ഗര്‍ഭം ഇങ്ങനെയല്ല - ജഗതി ശ്രീകുമാര്‍)

(തുടരും)

8 comments:

krish | കൃഷ് May 16, 2009 at 5:12 PM  

പെട്ടി പൊട്ടി, ചെട്ടി ഞെട്ടി, എട്ടുനിലയില്‍ പൊട്ടി.
(പൊട്ടിയ ചെട്ടിമാരെത്ര?)

[ nardnahc hsemus ] May 16, 2009 at 5:20 PM  

IPL മാച്ച് പോലായി!

കണ്ണനുണ്ണി May 16, 2009 at 5:24 PM  

ഹഹ.. അതെ....എന്തായാലും രസ്സായി... exit poll ഉം analyst ഉകളും ഒക്കെ അടിപൊളി ആയി ഞെട്ടിട്ടുണ്ടാവും...ശരിക്കും ഒരു T20 മാച്ച് പോലെ

Suмα | സുമ May 16, 2009 at 5:40 PM  

:D :D :D
ഈശ്വരാ,ഇതിനു തുടര്‍ച്ചയും ഇണ്ടോ ഇനി...

സുല്‍ |Sul May 16, 2009 at 5:49 PM  

ഹിഹിഹി
ഒരാളു ഫലമെഴുതി ഏതോ ബാങ്ക് ലോക്കറില്‍ വച്ചിരുന്നു. ഇനി അത് എന്താവും എന്നാണ് കാത്തിരിക്കുന്നത്.

-സുല്‍

yousufpa May 16, 2009 at 11:22 PM  

നരനായിങ്ങനെ ജനിച്ചു ഭൂവിതില്‍
ഈ രഷ്ട്രീയ കോമാളികളുടെ-
നടുവില്‍ ഞാന്‍,
ഈ കൂട്ടത്തില്‍ ന്നിന്നും
കരകേറ്റീടേണം ബൂലോഗം
വാഴും മാളോരെ...

നിരക്ഷരൻ May 17, 2009 at 3:09 AM  

@ സുല്‍

അതാരാ സുല്ലേ ലോക്കറില്‍ ഫലം വെച്ചിരിക്കുന്നത് ? ഞമ്മള് പത്രമൊന്നും വായിക്കാറില്ല. ഇനി എന്ന് പുറത്തെടുക്കും ആ സംഭവം ? അതോ എടുക്കേണ്ടി വരില്ലയോ ? :)

G.MANU May 20, 2009 at 10:54 AM  

chatti potti njetti.hahah

sambhavam super.
kazhuthakal kuthirakal!

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP