Thursday, May 29, 2008

www.korals.kaun? കോരല്‍സ്‌ ഗീതം

wwu.korals.kaun?


കോരല്‍സ്‌ ഗീതം


ചൂണ്ടും ഞങ്ങള്‍ ചൂണ്ടും ഞങ്ങള്

‍ബ്ലോഗുകള്‍ മുഴുവന്‍ ചൂണ്ടും ഞങ്ങള്


‍കോരും ഞങ്ങള്‍ കോരും ഞങ്ങള്

‍ബ്ലോഗ്‌ രചനകള്‍ കോരും ഞങ്ങള്


‍കോരും ഞങ്ങള്‍ വാരും ഞങ്ങള്

‍കോരിയത്‌ വിറ്റ്‌ പണം വാരും ഞങ്ങള്‍


ഇമെയില്‍, ജിമെയില്‍ കൊണ്ട്‌ തോണ്ടാതെ

ഫീമെയിലായാലും തോണ്ടിയാലൈപ്പീം ബാനും


ചൂണ്ടിയ ഞങ്ങളെ തോണ്ടാന്‍ വന്നാല്‍

'ഗുണ്ട'കളെ വിട്ട്‌ 'വിരട്ടും' ഞങ്ങള്‍എന്ത്‌? ഞങ്ങളുടെ യഥാര്‍ത്ത മുഖം കണ്ടുപിടിക്കുമെന്നോ, പിച്ചിചീന്തുമെന്നോ?ഹ ഹ!! ദാ കണ്ടില്ലേ, ഇതുപോലെ പലപല മുഖങ്ങള്‍ ഉണ്ട്‌ ഞങ്ങളുടെ കൈവശം. പിന്നെയല്ലേ.കോരല്‍സ്‌ കോരപ്പനോടാ ഈ ബൂലോഗപരിഷകളുടെ കളി.


email: korappan@korals.com

18 comments:

കൃഷ്‌ | krish May 29, 2008 at 8:11 PM  

ഒരു ഇടവേളക്കു ശേഷം പുതിയ പോസ്റ്റ്.

കോരത്സ്.കൊം കോരപ്പനോടാ കളി.

മിന്നാമിനുങ്ങുകള്‍ //സജി.!! May 29, 2008 at 9:21 PM  

ഹഹഹ അടിപൊളി ഹഹഹ് ദിംതരികിടതോം.

നിരക്ഷരന്‍ May 29, 2008 at 9:58 PM  
This comment has been removed by the author.
നിരക്ഷരന്‍ May 29, 2008 at 9:59 PM  

അവമ്മാര്‍ ചിലപ്പോള്‍ ഇതും അടിച്ച് മാറ്റി പോസ്റ്റാക്കും. അല്ലെങ്കില്‍ അവരുടെ സൈറ്റ് ഗീതമായി അവിടെ സ്ഥിരമായി ഇട്ടെന്നും വരാം. പിന്നെ കൃഷേട്ടന് കേസ് പോലും കൊടുക്കാന്‍ പറ്റില്ല.
:) :)

ശ്രീ May 30, 2008 at 10:13 AM  

അതെ, ഇതും അടിച്ചുമാറ്റി അവിടെ പുതിയ പോസ്റ്റാക്കുമോന്ന് നോക്കിക്കോ കൃഷ് ചേട്ടാ...
;)

G.manu May 30, 2008 at 10:33 AM  

കോരനു കുമ്പിളില്‍ കഞ്ഞി.
ശിവ ശിവ..

വേണു venu May 30, 2008 at 12:55 PM  

ഹാഹാ...
കള്ളനു കഞ്ഞിവച്ചവര്‍‍......

സുമേഷ് ചന്ദ്രന്‍ May 30, 2008 at 3:23 PM  

കോരാ വീരാ നേതാവേ
ധീരതയോടെ നയിച്ചോളൂ
കോരപ്പന്‍ തന്‍ പട്ടാളാം
പാരായുമായി പിന്നാലെ!

Gopan (ഗോപന്‍) May 31, 2008 at 2:16 PM  

കൃഷ്‌ അണ്ണാ കലക്കി, ആ നാറികള്‍
ഇതെങ്ങാനും അവരുടെ കഴിവായി എടുക്കാതിരുന്നാല്‍ ഭാഗ്യം.
:)

ബഷീര്‍ വെള്ളറക്കാട്‌ May 31, 2008 at 2:25 PM  

കലക്കി... കോരല്‍സ്‌ ഗാനം

അഭിലാഷങ്ങള്‍ May 31, 2008 at 2:44 PM  

കൃഷ് ചേട്ടാ,

ഇടവേളക്ക് ശേഷം വീണ്ടും കണ്ടതില്‍ വളരെ സന്തോഷം..

കൃഷ് ചേട്ടന്റെ രചനകള്‍ വല്ലതും അടിച്ചുമാറ്റപ്പെട്ടോ? സര്‍ച്ച് ചെയ്ത് നോക്കാമായിരുന്നില്ലേ. പോയെങ്കില്‍ നമ്മക്ക് പരാതിയും മറ്റും അയക്കുന്നതിന് പകരം ആ ഗോത്രവര്‍ഗ്ഗക്കാരെ മുഴുവന്‍ സം‌ഘടിപ്പിച്ച് ഇവന്മാരുടെ ഓഫീസിലേക്ക് ഒരു മാര്‍ച്ച് നടത്താമായിരുന്നു. വേണേല്‍ ഞാന്‍ നേതൃത്വം കൊടുക്കാം.

(ഗോത്രവര്‍ഗ്ഗക്കാരുമായി എനിക്ക് ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി ഞാന്‍ പണ്ട് കൃഷ് ചേട്ടനോട് പറഞ്ഞിട്ടുണ്ട് . ഓര്‍ക്കുന്നോ?) :-)

എന്തായാലും, പ്രതികരണങ്ങള്‍ കൂടിയപ്പോ അവന്മാര്‍ സംഗതി അവസാനിപ്പിച്ചല്ലോ.. സന്തോഷം..

കൃഷ്‌ | krish May 31, 2008 at 4:29 PM  

www.കോരല്‍‌സ്.കോമില്‍ നിന്നും കോരപ്പന്റെ ഇ-മെയില്‍ കിട്ടിയിട്ടുണ്ട്. താഴെ ചേര്‍ക്കുന്നു:

“ഡീയര്‍ ഫൂ‍ൂ..ലോഗേര്‍സ്,
എന്തെല്ലാം തരത്തിലുള്ള മുഖം മൂടികള്‍ അണിഞ്ഞ് നിങ്ങള്‍ ഫൂലോഗരെ വിരട്ടി നോക്കി. ഭീഷണി, തെറിയഭിഷേകം എന്നിവ കൊണ്ടൊന്നും നിങ്ങള്‍ പേടിക്കുന്നില്ലെന്ന് തോന്നുന്നു. (തൊലിക്കട്ടി അപാരം!!) നിങ്ങളെല്ലാം ഇപ്പോ ഒന്നായി ഈ കോരപ്പന്റെ നെഞ്ചത്താ ചവിട്ടുനാടകം അല്ലേ. ഞാന്‍ വീരശൂര വീരപ്പനല്ലെന്നും വെറുമൊരു കോരപ്പനാണെന്നും നിങ്ങള്‍ ഫൂലോഗര്‍ക്ക് മനസ്സിലായിന്ന് തോന്നണ്. ഇത്രനാളും ഈ മല്യാളീസ് ഫ്ലോഗേര്‍സിന്റെ ‘സംഗതികള്‍’ അടിച്ചുമാറ്റി വിറ്റ് കാശുണ്ടാക്കി. (നിങ്ങള്‍ടെയൊക്കെ ഫ്ലോഗ് ‘സംഗതികള്‍’ ഞങ്ങളുടെ വഹ ‘ചാവാ സ്ക്രിപ്റ്റ്’ പൂട്ട് ഇട്ട് പൂട്ടി വെക്ക്യാ. ഇത് ചെയ്യാത്തോണ്ടല്ല്ല്യോ ഞങ്ങടെ പിള്ളെര്‍ മൊത്തത്തില്‍ പൊക്കിയത്. അതിന്റെ ചാവിയും ഞങ്ങള്‍ടെയിലാ) കോപ്പ്‌റൈറ്റ് ലംഘനംന്നൊക്കെ പറഞ്ഞ് ങ്ങള് ബഹളം ഉണ്ടാക്കാല്ലേ. ഇനി ഈ പരിപാടി നടക്കില്ലാന്ന് തോന്നണ്. അതോണ്ട്, കട്ട മൊതല്‍ വില്‍ക്കുന്ന നമ്മുടെ കോരത്സ്.കോം മല്യാലം തട്ട് കട തല്‍ക്കാലം അടച്ചിടുന്നു.

(NB: ഞങ്ങളുടെ സഹോദര(രി) സ്ഥാപനത്തിലൂടെ ഇത്തരം വേറേ തറ പരിപാടികള്‍‍ (അടിപൊളിചിത്രങ്ങള്‍, സിനിമ, പാട്ടുകള്‍ തുടങ്ങിയവ) തുടരുന്നതാണ്.

എന്ന്, (സ്നേഹമില്ലെങ്കിലും) ‘സ്നേഹ‘ത്തോടെ..
കോരത്സ്.കോം കോരപ്പന്‍. "

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ May 31, 2008 at 11:50 PM  

കൃഷേട്ടാ നല്ല ഭംഗിയുള്ള ചിത്രം.കുറെകാലമായി
എവിടെയായിരുന്നു

Raindrops June 2, 2008 at 10:25 PM  

ഹാഹഹഹ ഈ കവീത ഇഷ്ടമായി മാഷേ :)

ഗീതാഗീതികള്‍ June 3, 2008 at 1:02 AM  

കോരത്സ് ഗീതം അടിപൊളി.

ആ പടങ്ങള്‍....
അമ്മേ എന്തൊരു ഭീകര മുഖങ്ങള്‍ .

മാണിക്യം June 8, 2008 at 8:11 AM  

♪♪ ഈ യുഗം കലിയുഗം
ഇവിടെയെല്ലാം പൊയ്‌മുഖം ♪♪

കൃഷ്‌ | krish June 11, 2008 at 2:27 PM  

കോരപ്പന്റെ കോരത്സ് ഗീതവും പിന്നീടുള്ള ഇ-മെയിലും വായിക്കാൻ വന്ന എല്ലാർക്കും ‘കരിവാരം’ ആചരണത്തിന്റെ ഭാഗമായി നന്ദിയും അഭിവാദ്യങ്ങളും.

ബൂലോഗർ നീണാൾ വാഴട്ടെ,
കോരത്സ്.കോം കോരപ്പൻ തുലയട്ടെ!!!

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP