Wednesday, February 6, 2008

(ഷാപ്പില്‍) കടം പറയുമ്പോള്‍.

(ഷാപ്പില്‍) കടം പറയുമ്പോള്‍.

വ്യത്യസ്തനാമൊരു ബ്ലോഗറാം ബാര്‍ളിയെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല
വ്യത്യസ്തനാമൊരു ബ്ലോഗറാം ബാര്‍ളിയെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
ബ്ലോഗിടുന്നോര്‍ക്ക്‌ തലവനാം ബാര്‍ളി
വെറുമൊരു ബ്ലോഗറല്ലിവനൊരു ചാര്‍ളി
ബാര്‍ളി ഒരു ചാര്‍ളി
'തടിമുറി' ശീലന്‍ അതിവേഗന്‍
ബിയറടി വീരന്‍ കുടിതോഴന്‍
നമ്മുടെ ബാര്‍ളി ബാര്‍ളി ബാര്‍ളി ബാര്‍ളി


വ്യത്യസ്തനാമൊരു ബ്ലോഗറാം ബാര്‍ളിയെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല
പുളകം കൊള്ളിക്കും പോസ്റ്റുമായെത്തി
പൈങ്കിളി ചേര്‍ക്കുന്ന മീശപ്രകാശാ (2)


ബ്ലോഗാശയത്തിന്റെ ആശ നിറവേറ്റാന്‍
ബ്ലോഗ്‌ സങ്കല്‍പ്പങ്ങളറുക്കുന്ന വീരാ
ബാറ്‌ രാജാവിന്റെ സ്നേഹിതന്‍ ബാര്‍ളി
എരണങ്ങാനത്ത്‌ വാലറ്റ ബാര്‍ളി
ഒന്നുമേയറിയാത്ത പുതുബ്ലോഗറെപ്പോലെ (2)
എല്ലാം ഒളിപ്പിച്ചു വെക്കുന്ന കള്ളന്‍.

ബാര്‍ളി ഒരു ചാര്‍ളി
'തടിമുറി' ശീലന്‍ അതിവേഗന്‍
പെഗ്ഗടി വീരന്‍
കുടിതോഴന്‍ നമ്മുടെ ബാര്‍ളി
ബാര്‍ളി ബാര്‍ളി ബാര്‍ളി

ഗ്ലാസ്സില്‍ തലോടുന്ന വിരലിനെപ്പോലെ
ഹായ്‌..ഹായ്‌.. ഹായ്‌
ഗ്ലാസില്‍ തലോടുന്ന വിരലിനെപ്പോലെ
കള്ളിന്‍ മണമുള്ള മനസ്സാണ്‌ ബാര്‍ളി
കള്ളും കറിയും ഒന്നിച്ചുചേരുമ്പോള്‍
വാള്‌ വെക്കാത്തൊരു മദ്യപ്രവീണന്‍

വ്യത്യസ്തനായൊരു ബ്ലോഗറാം ബാര്‍ളിയെ
മൊത്തത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു
പാലാ ബാറിന്റെ അഭിമാനമാകും (2)
ബ്ലോഗറാം ബാര്‍ളി നിനക്കഭിവാദ്യം


ബാര്‍ളി ഒരു ചാര്‍ളി
'തടിമുറി' ശീലന്‍ അതിവേഗന്‍
പൈന്റടി വീരന്‍
കുടിതോഴന്‍
നമ്മുടെ ബാര്‍ളി ബാര്‍ളി ബാര്‍ളി ബാര്‍ളി

ബാര്‍ളി ഒരു ചാര്‍ളി
'തടിമുറി' ശീലന്‍ അതിവേഗന്‍
കള്ളടിവീരന്‍ കുടിതോഴന്‍
നമ്മുടെ ബാര്‍ളി ബാര്‍ളി ബാര്‍ളി ബാര്‍ളി.

***
*'തടിമുറി' - പോസ്റ്റ്‌മോര്‍ട്ടം (ബ്ലോഗര്‍)

--------
ദിസ്‌കൈമള്‍:

ഇതിലെ നായകനായ ബാര്‍ളി ഗോമസ്‌ എന്ന ചാര്‍ളി, ഒരു കള്ള്ഷാപ്പ്‌ വീഡിയോ ആല്‍ബത്തിന്റെ സംവിധായകനേ അല്ല। ഈ ബാര്‍ളിക്ക്‌ ബൂലോകത്തുള്ള ഒരു ബ്ലോഗറുമായി യാതൊരുവിധ (അ)സംബന്ധവും ഇല്ല। അഥവാ ഉണ്ടെങ്കില്‍ അത്‌ യാദൃശ്ചികമല്ല, അത്‌ നിങ്ങള്‍ക്ക്‌ തോന്നിയതാകാനെ തരമുള്ളൂ।

17 comments:

കൃഷ്‌ | krish February 6, 2008 at 1:43 PM  

പുതിയ ബ്ലോഗ് ഉത്ഘാടനം.

ഒപ്പം ഒരു പോസ്റ്റും...പാര’ഡി.


(ബാര്‍ളി കത്തിയുമായി വരുന്നതിനുമുന്‍പേ ഞാനോടണോ?!!!! )
:)

aparichithan,  February 6, 2008 at 2:12 PM  

http://berlythomas.blogspot.com/2007/12/blog-post_27.html

കൃഷ്‌ | krish February 6, 2008 at 2:26 PM  

ഛേ.. കഷ്ടമായിപ്പോയി.. ബെര്‍ളിയുടെ ചില പോസ്റ്റുകള്‍ വായിക്കാറുണ്ടെങ്കിലും ബെര്‍ളിയുടെ സ്വന്തം പാരഡി പോസ്റ്റ് നേരത്തെ കണ്ണില്‍ പെട്ടില്ലല്ലോ. അത് കണ്ടിരുന്നുവെങ്കില്‍ ഇത് ഇടില്ലായിരുന്നു.

അപരിചിതനാ‍യിട്ടും പറഞ്ഞുതന്നതിന് നന്ദി അപരിചിതാ‍ാ...

ഇനിപ്പോ എന്താ ചെയ്യാ.. ഇതങ്ങ് ഡിലിറ്റിയാലോ.

അനാഗതശ്മശ്രു February 6, 2008 at 2:30 PM  

പാരഡി കലക്കി ,,,കൃഷ്
വ്യത്യസ്ത.....എന്നാക്കുമല്ലൊ...സ്ഥ വേണ്ട

ശ്രീ February 6, 2008 at 4:10 PM  

ഹ ഹ... കലക്കീലോ കൃഷ് ചേട്ടാ...

:)

കൊച്ചു മുതലാളി February 6, 2008 at 11:08 PM  

:)പൊളപ്പന്‍ പാരഡി.

:)

പ്രിയ ഉണ്ണികൃഷ്ണന്‍ February 6, 2008 at 11:44 PM  

പാരഡി കലക്കി.

ഡെലീറ്റ്യാല്‍ അടി

വേണു venu February 7, 2008 at 12:07 AM  

ഹാഹാ...
വ്യത്യസ്തമായൊരു പാരഡിബ്ലോഗറേ...
ഹാ.. ബ്ലോഗെത്ര ധന്യം. കൊത്തിയ പാന്മ്പിനു വിഷം തിരിച്ചു പകരുന്ന വിഷവൈദ്യം.
പാരഡിയാല്‍, പാരടിയ്ക്ക് പാരടി. :)

ഹരിയണ്ണന്‍@Hariyannan February 7, 2008 at 12:08 AM  

പുത്തന്‍ ബ്ലോഗ് ഇഷ്ടപ്പെട്ടു...
ആദ്യപോസ്റ്റും ഗംഭീരം.
പക്ഷേ...എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ആ ബ്ലോഗ് ടൈറ്റില്‍ ഡിസൈനാണ്!എന്നാ പടമാ ഇഷ്ടാ...സൂപ്പര്‍!!

കൃഷ്‌ | krish February 7, 2008 at 12:46 PM  

അനാഗതശ്മശ്രു: നന്ദി.’സ്ത’യാക്കി.
മനു, സുമേഷ്, ശ്രീ, സതീര്‍ത്ഥ്യന്‍, കൊച്ചുമുതലാളി : നന്ദി.
പ്രിയ: നന്ദി, ങേ അടിക്കുമെന്നോ..ഹും ഹും. ന്നാല്‍ ഡിലിറ്റിണില്ലാട്ടോ. അടി പേടിച്ചിട്ടല്ലാ!!
വേണു: നന്ദി, ദ്ദാണ് ഇപ്പഴത്തെ ഫാഷന്‍, പാരഡിക്ക് പാ‍ര-ഡി.
ഹരിയണ്ണന്‍: നന്ദി. അപ്പൊ കിളിയെ ഇഷ്ടപ്പെട്ടോ!

ഉഗാണ്ട രണ്ടാമന്‍ February 25, 2008 at 7:52 PM  

ഹ ഹ... കലക്കീ കൃഷ് ചേട്ടാ...

മഴത്തുള്ളി March 6, 2008 at 11:44 PM  

ഹഹഹ മാഷേ, ഇതു കണ്ടില്ല. പുതിയ ബ്ലോഗ് ഉദ്ഘാടനത്തിനോ ക്ഷണിച്ചില്ല. അതു പോട്ടെ. എന്നാലും ഇങ്ങനെ ഒരു പാരഡി കണ്ടില്ലായിരുന്നേല്‍..... ഈശ്വരാ ആലോചിക്കാനേ വയ്യ.

“വ്യത്യസ്തനായൊരു ബ്ലോഗറാം ബാര്‍ളീയെ
മൊത്തത്തിലൊന്നു പെരുമാറിയച്ചായന്‍“

ഹ്ഹഹ.

ഗീതാഗീതികള്‍ March 13, 2008 at 8:07 PM  

അയ്യോ ഡിലീറ്റല്ലേ......
പാരഡി കലക്കി....

പിന്നെ ഈ
‘ദിസ്‌കൈമള്‍:‘ ഈ കൈമള്‍ ആരാണാവോ കൃഷ് ?

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP