Thursday, May 14, 2009

കുതിരകളും കഴുതകളും.

കുതിരകളും കഴുതകളും.

ഹോ, എന്തൊരു കോലാഹലങ്ങളായിരുന്നു ഇത്രയും നാള്‍. നാട്ടിലെ കഴുതകള്‍ക്കൊക്കെ എന്തൊരുവിലയും നിലയുമായിരുന്നു കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍. കുതിരകള്‍ ഒറ്റക്കും കൂട്ടം ചേര്‍ന്നുംആവുന്നത്ര കഴുതകളെ തങ്ങളുടെ പാട്ടിലാക്കാനായി എന്തെല്ലാം (തറ)വേലകളാണ്‌കാണിച്ചുകൂട്ടിയത്‌. എന്തെല്ലാം മോഹനസ്വപ്നങ്ങളാണ്‌ അവര്‍ നല്‍കിയത്‌. കുതിരകള്‍ പരസ്പരംതൊഴിച്ചും ബഹളം വെച്ചും താനാണ്‌ കേമന്‍ എന്നു തെളിയിക്കാനായി എന്തെല്ലാം വിദ്യകളാണ്‌പുറത്തെടുത്തത്‌. സങ്കരയിനം കുതിരകളും ഇറക്കുമതി ചെയ്തവയും കറുത്തതും വെളുത്തതും വിവിധനിറങ്ങളിലുള്ള ചമയങ്ങളണിഞ്ഞ്‌ വീറോടെയും വാശിയോടെയും കഴുതകളെ ആകര്‍ഷിച്ചു. കുതിരകളുടെ വാക്കും കേട്ട്‌ ഒരുമയോടെ കഴിഞ്ഞിരുന്ന ചില കഴുതക്കൂട്ടങ്ങള്‍ തമ്മിലടിയും തൊഴിയുംവരെ നടന്നു. അതുതന്നെയാണ്‌ കുതിരകളുടെ മനസ്സിലിരുപ്പെന്ന് ഇവര്‍ അറിയുന്നുണ്ടോ.

കഴുതകള്‍ക്ക്‌ വളരെയേറെ 'വില'യുള്ള സുദിനവും വന്നുചേര്‍ന്നു. വരിവരിയായ്‌ നിന്ന്ആവേശത്തില്‍ തങ്ങളുടെ ഇഷ്ടകുതിരകള്‍ക്കായി അവര്‍ 'വിധി'പേടകത്തില്‍ ആഞ്ഞുചവിട്ടി. വര്‍ഷങ്ങള്‍ക്കുശേഷം കിട്ടുന്ന വിലപ്പെട്ട കഴുതാവകാശമാണത്രേ ഇത്‌.

അവസാനം തങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്നതിനുള്ള, വിധിപ്പെട്ടി തുറക്കാനുള്ള സുദിനവും വന്നുചേരാറായി. കഴുതകള്‍ കാത്തിരുന്നു. അവിടെ കുതിരകള്‍ക്കാണെങ്കില്‍, കാത്തിരുന്ന് ഉറക്കംനഷ്ടപ്പെട്ടുതുടങ്ങി. എങ്കിലും ഇപ്പോള്‍ കമ്പോളത്തില്‍ കുതിരകള്‍ക്കും കുതിരക്കൂട്ടങ്ങള്‍ക്കും നല്ലവിലയാണ്‌. കഴുതകളുടെ വിലയോ ഇടിഞ്ഞു, അവരെക്കുറിച്ച്‌ ഇപ്പോള്‍ ആരും ഓര്‍ക്കുന്നുപോലുമില്ല. വലിയ കുതിരക്കൂട്ടങ്ങള്‍ ചെറുകൂട്ടങ്ങളെ തങ്ങളുടെ കൂടെ നിര്‍ത്താനായി രാത്രിയും പകലുംകിണഞ്ഞുപരിശ്രമിക്കയാണ്‌. പല കുതിരകളും പുല്ലുകെട്ടുകളും രാജകീയ ലായങ്ങളും രഥങ്ങളുംപദവികളും സ്വപ്നം കണ്ട്‌ ഏതു ട്രാക്കിലും മാറി ഓടാന്‍ തയ്യാറുമാണ്‌.

അപ്പോഴും കഴുതകള്‍ ആകാംക്ഷയോടെ കാത്തിരുന്നു. അതാ, വിഡ്ഡിപ്പെട്ടിയിലെ വിദൂഷകന്മാര്‍, ഓടിയെത്തിയേക്കാവുന്ന കുതിരക്കൂട്ടങ്ങളുടെ വിവിധ സാങ്കല്‍പ്പിക മനഃക്കണക്ക്‌ എടുത്തുനിരത്തിതുടങ്ങി. കഴുതകള്‍ അപ്പോഴും കണ്ണും മിഴിച്ചിരുന്നു. ഇതെന്തു കണക്ക്‌.

ഒടുവില്‍, സുദിനം, വിധിദിനം വന്നു. കഴുതകളെല്ലാം പണിയുപേക്ഷിച്ച്‌ കണ്ണും നട്ട്‌ കാത്തിരുന്നു, വിഡ്ഡിപ്പെട്ടിക്കു മുന്നില്‍, തങ്ങളുടെ 'ചവിട്ടി'ന്റെ വിധി എന്തെന്നറിയാന്‍.
...

വിധി കേട്ട്‌ കഴുതകള്‍ പുളകം കൊള്ളും, തെരുവില്‍ കിടന്ന് അമറും. വിധി വരുന്നതോടെകുതിരക്കൂട്ടങ്ങള്‍ വിഡ്ഡിപ്പെട്ടിയിലൂടെ പരസ്പരം 'തമ്മിലടി' തുടങ്ങും. അല്ലെങ്കില്‍ വിഡ്ഡിപ്പെട്ടിയിലെവിദൂഷക കോമാളികള്‍ തമ്മിലടിപ്പിക്കും. അതുകണ്ട്‌ കഴുതക്കൂട്ടങ്ങള്‍ ശരിക്കും തമ്മിലടിക്കും. കുതിരക്കൂട്ടങ്ങള്‍ തങ്ങളുടെ 'വില'കൂട്ടി (കുതിര) കച്ചവടങ്ങള്‍ പൊടിപൊടിക്കും. പരസ്പരം പോരടിച്ചകുതിരക്കൂട്ടങ്ങള്‍ അവസാനം ഒന്നാകും. ഇതുകണ്ട്‌ കഴുതകള്‍ 'കഴുത'കളെപ്പോലെ വാ പൊളിക്കും.

കുതിരകള്‍ പച്ചപ്പുല്ലുകള്‍ തിന്ന് അണിഞ്ഞൊരുങ്ങി രാജകീയ വീഥികളില്‍ പ്രയാണം തുടങ്ങുമ്പോള്‍, ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്കായി ഭാരം ചുമന്ന് തളര്‍ന്ന് നടുവൊടിഞ്ഞ കഴുതകള്‍നേരത്തേതിലും കൂടുതല്‍ ഭാരം ചുമക്കാനായി തയ്യാറെടുക്കുന്നു. ഇതും അവരുടെവിധി'യാണെന്നോര്‍ത്ത്‌ സമാധാനിക്കുമ്പോള്‍ ചില (കോവര്‍)കഴുതകള്‍ കാമം, സോറി, അമര്‍ഷംകരഞ്ഞുതീര്‍ക്കും. കരച്ചില്‍ കേട്ടിട്ടും കേള്‍ക്കാതെ അപ്പോഴും രാജകീയ ചമയങ്ങളണിഞ്ഞകുതിരകള്‍ രാജവീഥികളിലൂടെ കുതിച്ചുപായുന്നുണ്ടാവും.
..

' (ഇതാണ്‌ ലോകത്തിലെ ഏറ്റവും വലിയ കുതിരാധിപത്യം, സോറി , കഴുതാധിപത്യം!!! )

14 comments:

krish | കൃഷ് May 14, 2009 at 10:34 AM  

ഇപ്പോള്‍ കമ്പോളത്തില്‍ കുതിരകള്‍ക്കും കുതിരക്കൂട്ടങ്ങള്‍ക്കും നല്ല വിലയാണ്‌. കഴുതകളുടെ വിലയോ ഇടിഞ്ഞു, അവരെക്കുറിച്ച്‌ ഇപ്പോള്‍ ആരും ഓര്‍ക്കുന്നുപോലുമില്ല.

സുല്‍ |Sul May 14, 2009 at 11:46 AM  

ജനാധിപത്യത്തിന് പകരം വെക്കാവുന്ന മറ്റൊന്ന് എന്തെന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജനാധിപത്യ ചട്ടക്കൂടുകളില്‍ ഒതുങ്ങുന്ന/ഒതുക്കുന്ന ഒരു സമൂഹത്തിന് അങ്ങനെ ചിന്തിക്കാന്‍ തന്നെ കഴിയാതെ പോകുന്നതും ഈ കുതിര/കഴുത കച്ചവടക്കാരുടെ താല്പര്യങ്ങള്‍ കൊണ്ടു തന്നെ.

-സുല്‍

അരുണ്‍ കായംകുളം May 14, 2009 at 12:49 PM  

' (ഇതാണ്‌ ലോകത്തിലെ ഏറ്റവും വലിയ കുതിരാധിപത്യം, സോറി , കഴുതാധിപത്യം!!! )

:)

അത്രയ്ക്ക് രോഷം ആയോ മാഷേ?

hAnLLaLaTh May 14, 2009 at 1:11 PM  

രോഷം ഹാസ്യമാക്കിയത് നന്നായിട്ടുണ്ട്.. :)

കുമാരന്‍ | kumaran May 14, 2009 at 1:24 PM  

കുതിരക്കച്ചവടത്തിന്റെ നാളുകളല്ലേ വരുന്നത്..

കാന്താരിക്കുട്ടി May 14, 2009 at 1:32 PM  

രണ്ടു നാൾ കൂടിയല്ലേയുള്ളൂ ആ വിധി വരാൻ.ആക്ഷേപഹാസ്യം അടിപൊളിയായി.

പോങ്ങുമ്മൂടന്‍ May 14, 2009 at 1:37 PM  

ക്രിഷേട്ടാ,

ഞാൻ ഹൃദയം കൊണ്ട് പറഞ്ഞ കാര്യങ്ങൾ അങ്ങ് തലച്ചോറുകൊണ്ട് പറഞ്ഞു. വളരെ നന്നായിരിക്കുന്നു. രസകരം.

Anonymous,  May 14, 2009 at 3:02 PM  

It is high time to do some amendment in our constistution.
Your style of expressing the fury is really remarkable.

The number of electoral parties should be restricted to threee. There should be one civil code for everybody irrespective of religion.

I just remember the steps os Astralian president, who made very clear the population of their country to follow their civil code.

Jai Hind

Vinu

കണ്ണനുണ്ണി May 14, 2009 at 6:19 PM  

ഹ ഹ... ദേഷ്യം ഇന്ത്യയിലെ രാഷ്ട്രിയ വ്യവസ്ഥിതിയോടോ .. ജനാധിപത്യം എന്ന രീതിയോട് തന്നെയോ ?
എന്തായാലും കുതിരകളും കഴുതകളും നന്നായിട്ടോ..

മഴത്തുള്ളി May 15, 2009 at 11:32 AM  

മാഷേ, കമ്പോളത്തില്‍ കുതിരകളുടെ വില എന്നും ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. പാവം കഴുതകളുടെ വില ഏതാനും ദിവസം മാത്രം ഉയരുന്നു.

നന്നായിരിക്കുന്നു.

നന്ദകുമാര്‍ May 15, 2009 at 11:43 AM  

ശനിയാഴ്ചയോടെ കഴുതകളുടെ ഉത്തരവാദിത്വം തീരും. ആഞ്ഞു ചവിട്ടിയ കഴുതകള്‍ക്കു ഒരു വളിച്ച ചിരി സമ്മാനിച്ച് കുതിരകള്‍ ഒരുമിച്ച് രാജവീഥിയിലൂടെ പോകും കഴുതകള്‍ വീണ്ടും ചുമടെടുക്കാന്‍ തുടങ്ങും. തമ്മില്‍ പോര്‍വിളിച്ച കുതിരകള്‍ തോളില്‍ കയ്യിട്ട് കുതിരാലയങ്ങളില്‍ ഒരുമിച്ചിരുന്നു പുല്ലും മുതിരയും തിന്നും, വിവരം കെട്ട ചില കഴുതക്കൂട്ടങ്ങള്‍ അപ്പോഴും ചേരി തിരിഞ്ഞ് പരസ്പരം അമറിക്കൊണ്ടിരിക്കും. അഞ്ചു വര്‍ഷം കഴിഞ്ഞ് വീണ്ടും ആഞ്ഞുചവിട്ടാനായി തയ്യാറാവും.
കഴുതകളുടെ വിധി. :(

krish | കൃഷ് May 15, 2009 at 8:09 PM  

കഴുതകള്‍ അവരുടെ ‘കടമ’ നിര്‍വഹിച്ചു, വിഡ്ഡിപ്പെട്ടിയിലെ കോമാളിത്തരവും നോക്കിയിരുപ്പാണ്.
കുതിരകളോ, തിരക്കിട്ട കൂടിയാലോചനകള്‍, പുത്തന്‍ ഡിമാന്‍ഡുകള്‍, ചാക്കിട്ടുപിടുത്തം, ചരടുവലി, കാലുപിടുത്തം, തുടങ്ങിയ കലാപരിപാടികളുമായി മുന്നോട്ട് പോവുകയാണ്. നാളെ പെട്ടി പൊട്ടിക്കുമ്പോളറിയാം കുരുവിപെട്ടിയിലും കാളപ്പെട്ടിയിലുമെല്ലാം ഇട്ടിരിക്കുന്ന വിധിയെന്താണെന്ന്. അപ്പോള്‍ പിന്നെ പുതിയ നിര്‍വചനങ്ങളായി. കീരിയും പാമ്പും ഒന്നിച്ച് കിടന്നുറങ്ങുന്നത് കണ്ട് ഞെട്ടല്ലേ, അതിനും കാണും കാരണങ്ങള്‍!

കഴുത-കുതിരചരിതം സഹിക്കാന്‍ വന്ന
സുല്‍-സുല്‍, അരുണ്‍ കായംകുളം, ഹന്‍ലല്ലത്ത്, കുമാരന്‍, കാന്താരിക്കുട്ടി, പൊങ്ങുമ്മൂടന്‍, വിനു, കണ്ണനുണ്ണി, മഴത്തുള്ളി, നന്ദകുമാര്‍ എന്നിവര്‍ക്ക് നണ്ട്രി.
അത്രയൊക്കെയല്ലേ തരാന്‍ പറ്റൂ.

ബഷീര്‍ വെള്ളറക്കാട്‌ / pb May 16, 2009 at 1:58 PM  

കൃഷ്,

തലയെണ്ണി വിജയവും പരാജയവും തീരുമാനിക്കപ്പെടുന്ന ആധിപത്യത്തിനു പകരം തലയിലെന്താണെന്ന് നോക്കാനുള്ള സംവിധാനങ്ങൾ വരേണ്ടിയിരിക്കുന്നു.

നന്നായി ഈ പ്രതികരണം

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP