സന്ധ്യാവന്ദനം.
സന്ധ്യാവന്ദനത്തിനായി നട തുറന്നിട്ടുണ്ട്. ഭക്തജനങ്ങൾ താണുവണങ്ങി, നടക്കൽ കാണിക്കയർപ്പിച്ച്‌പ്രസാദം വാങ്ങുന്നതിനായി നീണ്ട വരിയിൽ നിലയുറപ്പിച്ചിരിക്കയാണ്. ഇന്ന് പതിവിലും കൂടുതൽതിരക്കുണ്ട്. ചില വിശേഷദിവസങ്ങളിലൊക്കെ ഇങ്ങനെയാണ്. വിശേഷദിവസങ്ങളിൽ സന്നിധിയിൽഎങ്ങനെ വരാതിരിക്കും.
ഭയഭക്തിബഹുമാനങ്ങളോടെ, മനസ്സിൽ സർവ്വേശ്വരനേയും ഇഷ്ട ഉപദൈവങ്ങളുടേയും നാമംഉരുവിട്ടുകൊണ്ട് ക്ഷമയോടെ വരിയിൽ കാത്തിരിക്കയാണ്.
ഒരിക്കൽ വന്നവർ, ഈശ്വരകടാക്ഷത്തിനായി, ഭഗവൽപ്രസാദത്തിനായി വീണ്ടും വീണ്ടും വരും. അത്രക്ക് വീര്യ-ശക്തിസ്വരൂപനാണ്. ഈ കടാക്ഷതീർത്ഥം ലഭിക്കുമ്പോൾ ഭക്തർ സ്വയംമറന്നുപോകും. ഇഹലോകദുഃഖങ്ങളെല്ലാം വിസ്മരിച്ച്, ആനന്ദസാഗരത്തിൽ ആറാടുന്നു, ചിലർ ആസാഗരത്തിൽ നീന്തിതുടിക്കുന്നു.
ജാതിമതഭേദമില്ലാതെ ആർക്കും ഈ സന്നിധിയിൽ വന്ന് വണങ്ങി കാണിക്കയർപ്പിച്ചാൽ പ്രസാദംലഭിക്കുന്നതാണ്. ഉച്ചനീചത്വങ്ങളില്ലാതെ സർവ്വർക്കും കാരുണ്യം ചൊരിഞ്ഞ് വിരാടുന്നവൻ, ആനന്ദ'ലഹരി'യിലാറാടിക്കുന്നവൻ,
സർവ്വരുടേയും കൺകണ്ട ദൈവമേ...
വീര്യപ്രദായകാ..
ശക്തിപ്രദായകാ..
ത്രിഗുണേശ്വരാ..
ഓം ബിവറേജസേശ്വരായ നമഃ
..
സാക്ഷ്യപ്പെടുത്തൽ:
പ്രപഞ്ചനന്മക്കായി ദൈവം മൽസ്യം, വരാഹം, കൂർമ്മം തുടങ്ങിയ ജീവജാലങ്ങളുടെ രൂപത്തിൽഅവതരിച്ചിട്ടുണ്ടെങ്കിലും, ഹേ, സർവ്വേശ്വരാ, ശക്തിദായകാ, മുക്തിദായകാ, അങ്ങയുടെവര'പ്രസാദ'ത്താൽ അഭിഷിക്തനായാൽ ഞങ്ങൾക്കും ഇടക്കിടെ 'സർപ്പാ'വതാരമെടുത്ത് വീഥികളിലുംഓടയിലും ശയനപ്രദക്ഷിണം നടത്താൻ കഴിയുന്നത് അങ്ങയുടെ വീര്യപ്രസാദംഒന്നുകൊണ്ടുമാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
അയ്യപ്പബൈജു & കൂട്ടർ.
...
N.B: അറിയിപ്പ്:
1. വിശേഷാൽ അവസരങ്ങളിൽ ആഘോഷങ്ങൾ ഉള്ളതുകൊണ്ട് 'ഭക്ത'ജനങ്ങൾ കാണിക്കയർപ്പിച്ച്‌പ്രസാദതീർത്ഥം കൈപറ്റുന്നതിലേക്കായി 'ഭഗവൽ'സന്നിധിയിൽ നേരത്തെകാലത്തേ വരിയിൽനിലകൊള്ളേണ്ടതാകുന്നു.
2. ഭഗവൽ പ്രീതിക്കായി ജാതിമതഭേദമെന്നേ, പാർട്ടി-സംഘടനാ ഭേദമെന്നേ ആർക്കും 'ഉത്സവങ്ങൾ' സ്വന്തം ഉത്തരവാദിത്വത്തിൽ സ്പോൺസർ ചെയ്യാവുന്നതാണ്. ആഘോഷങ്ങൾവിജയിപ്പിക്കുന്നതിനായി, ഇക്കാര്യം അവർ ഭക്തജനങ്ങളെ മുൻകൂട്ടി അറിയിക്കേണ്ടതാകുന്നു.
3. നാളത്തെ 'ഹർത്താൽ ഉത്സവം' സ്പോൺസർ ചെയ്തിരിക്കുന്നത് പൊന്നച്ചൻ & തൊമ്മൻ വഹഐക്യ ഉത്സവ കമ്മിറ്റിയാണ്. അയതിനാൽ ഉത്സവം ആഘോഷപൂർവ്വം വിജയിപ്പിക്കുന്നതിനായിഭക്തജനങ്ങൾ ഇന്നുതന്നെ കാണിക്കയർപ്പിച്ച് പ്രസാദതീർത്ഥം കൈപറ്റേണ്ടതാണ്.
എന്ന്,
ബിവറേജസ്വം കമ്മിറ്റി.
൬. ൫. ൨൦൦൯.
