Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Wednesday, September 23, 2009

അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ്.

അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ്.

അയ്യപ്പബൈജുവിനെ അറിയാത്ത മലയാളികളുണ്ടോ, ഹേയ് ബൈജുവിനെ അറിയാത്തവര്‍ കുറവായിരിക്കും.
രാവിലെ ബിവറേജസിന്റെ കട തുറക്കുമ്പോഴേ അച്ചടക്കത്തോടെ ക്യൂവില്‍ നിന്ന് ‘സാധനം’ വാങ്ങി സര്‍ക്കാരിന്റെ ഖജനാവിലേക്ക് സംഭാവന നല്‍കി, രണ്ട് വീശി, അല്പം പൂസായി പിന്നെ കാണുന്നവരോടൊക്കെ മെക്കിട്ട് കേറുകയും അവരില്‍ നിന്നും രണ്ട് വാങ്ങി, സമാധാനത്തോടെ വീണ്ടും പോയി രണ്ടോ മൂന്നോ വീശി പൊതുസ്ഥലങ്ങളില്‍ വാള്‍ വെച്ച് വൈകുന്നേരമാവുമ്പോഴേക്കും പാമ്പായി വല്ലയിടത്തും കിടക്കുന്ന സാധാരണ ബിപി‌എല്‍ കുടിയന്റെ മലയാളി വെര്‍ഷന്‍ - അയ്യപ്പ ബൈജു. സ്റ്റേജ് ഷോകളിലും, ടിവിയിലെ കോമഡി ഷോകളിലും മറ്റും നിറഞ്ഞുനില്‍ക്കുന്ന ഹിറ്റ് നംബര്‍.

അങ്ങനെയൊരു അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ് ബൈജുന്റെ ചില കിടിലന്‍ പ്രകടനങ്ങള്‍ ദൃശ്യരൂ‍പത്തിലിതാ നിങ്ങള്‍ക്കായി.

സ്കൂള്‍ കുട്ടിയും ലേശം മന്ദബുദ്ധിയും എന്നാല്‍ വികൃതിയുമായ ചെറുക്കനോട് സംവാദത്തില്‍ ഏര്‍പ്പെട്ടു നില്‍ക്കുന്ന ബൈജു.

‘ഡാ കുട്ടാ, ഇന്ന് നിനക്ക് സ്കൂളില്ലേ, ഇവിടെയെന്താ നില്‍ക്കുന്നേ?‘

‘അതോ, ആ കണക്ക് മാഷ് ശരിയല്ല. ചോദ്യത്തിന് എന്ത് ഉത്തരം പറഞ്ഞാലും തല്ലും, പിന്നെ ഞാനെന്തെങ്കിലും പറയും. അപ്പോ പിന്നെ അച്ചനെ വിളിച്ചോണ്ട് വരാന്‍ പറയും. എന്തിനാ അച്ചനെ വെറുതെ ബുദ്ധിമുട്ടിക്കുന്നേ.‘


‘ചേട്ടാ, ഈ കുപ്പിയിലെ വെള്ളം എനിക്കു തരാമോ? ദാഹിക്കുന്നു.’

‘ഈ കുപ്പിയിലെ വെള്ളം നിനക്ക് തരാനോ? ഇതെന്താണെന്ന് അറിയ്യോ, ഇതാണ് കൊട്ടുവടി. അതേയ്, ഇന്ന് ബിവറേജസ് അടപ്പാ, അപ്പോ പിന്നെ ഇന്നത്തേക്ക് കൊട്ടുവടി തന്നെ ശരണം.‘

‘ഇത് കുടിച്ചാല്‍ സ്പ്രൈറ്റ് കുടിച്ചതു പോലെയാണോ?’

‘ഇത് കഴിച്ചാല്‍ എങ്ങനെയുണ്ടന്നോ? ഹോ, ഈ ചെക്കന്റെ കാര്യം.‘

‘ഇത് അടിച്ചാല്‍ പരമാനന്ദമല്ലേ കുട്ടാ.. ദാ ഇങ്ങനെ പറന്നുനടക്കാം. ആരേയും എന്തും പറയാം. ചിലപ്പോള്‍ അവര്‍ വല്ലതും കൈയ്യറിഞ്ഞ് ഫ്രീ ആയി തരും. മൊത്തത്തില്‍ ഒരു ഫ്രീഡമല്ലേ.‘

‘ദാ.. വേണമെങ്കില്‍ ലേശം അകത്താക്കിക്കോ. പിടിക്കടാ നാണിക്കാതെ.’

‘.. ഈ സാധനം എനിക്ക് വേണ്ടാ, അച്ചനറിഞ്ഞാല്‍ തല്ലും.‘

‘ഞാനാരോടും പറയുല്ലടാ ചെക്കാ. അല്‍പ്പം കഴിച്ചോ.‘
‘.. വേണ്ടാന്നേ..‘

‘വേണ്ടാ, വേണ്ടാന്ന് പറഞ്ഞാല്‍ കേള്‍ക്കൂല്ലാല്ലേ. ദേ, ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ടാ, നിങ്ങള്‍ എന്റെ കൈയ്യീന്ന് വാങ്ങിച്ച് കൂട്ടുംന്നാ തോന്നണ്.‘


‘ഇതാ പറയണ്, ഇന്നത്തെ കാലത്ത് നല്ലത് പറഞ്ഞാ ആരും കേള്‍ക്കൂല്ലാ. വെറുതെ തരാമെന്ന് പറഞ്ഞാലും വേണ്ടത്രേ.
കള്ളോളം നല്ലൊരു വസ്തു ഈ ഭൂലോകത്തുണ്ടോ ചെക്കാ. ‘

‘ ഡാ, എന്റെ ഒരു കാലിലെ ചെരുപ്പെവിടടാ.. നീയല്ലേ എടുത്തത്?‘

‘ദേ.. തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ, ചവിട്ടി പപ്പടമാക്കും. നിങ്ങടെ ചെരുപ്പല്ലേ, ദേ അവിടെ കിടക്കുന്നത്.‘

‘ഓഹോ.. ഇതെപ്പോ അങ്ങോട്ട് പോയി. ഈ ചെരുപ്പിന്റെ ഒരു കാര്യം, ഒരു അനുസരണയുമില്ല.‘



‘ഇന്നത്തെക്കാലത്തെ ഈ പിള്ളേരുടെ കാര്യം. ഒന്നിനും നമ്മളോട് ഒരു ബഹുമാനമില്ല.
എന്നാ നീ വിട്ടോടാ. എനിക്ക് ലേശം പണിയുണ്ട്.‘


‘ഹാ.. നിക്ക് നിക്ക്.. ആരാ? എങ്ങോട്ടാ.‘

‘ ചേട്ടാ, ഇവിടെ അടുത്തൊരു മാജിക്ക് കാരനുണ്ടല്ലോ മുതുകാടെന്ന് പറയുന്ന ആള്‍. അയാളെ തേടി വന്നതാ, ഒരു പരിപാടിക്ക് ബുക്ക് ചെയ്യാന്‍.‘

‘നിങ്ങള്‍ മുതുകാടിനെ കണ്ടിട്ടുണ്ടോ? ‘
‘ഇല്ല.‘


‘ദേ, ഇങ്ങോട്ട് നോക്കിക്കേ. എന്നെകണ്ടിട്ട് മനസ്സിലായില്ലേ. ഈ ഞാന്‍ തന്നെയാ മുതുകാട്.‘

‘നിങ്ങളെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ. നിങ്ങള്‍ക്ക് മാജിക്ക് അറിയാമോ?‘




‘മാജിക്ക് അറിയാമെന്നോ. അതും എന്നോട്. ദാ ഇപ്പോ കാണിച്ചുതരാം.
ഈ തൂവാല ഞാന്‍ അപ്രത്യക്ഷമാക്കിത്തരാം, കണ്ടല്ലോ.
വിശ്വാ‍സം വന്നില്ലാ..?‘


‘എന്നാല്‍ വിശ്വാസം വരുത്തിത്തരാം.
ഒരു സൈക്കിള്‍ ട്യൂബിനകത്തുകൂടി ഒരേ സമയം രണ്ടുപേര്‍ കടക്കുന്നതെങ്ങിനെയെന്ന് കാണിച്ചുതരാം.‘



‘ആദ്യം ഒരു ട്യൂബ് എടുത്ത് ഇങ്ങനെ ഇടുക. ഇനി ഇയ്യാള്‍ കൂടി ഇതിനകത്തേക്ക് കയറുക. പേടിക്കേണ്ട, ശ്വാസം മുട്ടില്ലാ, ഞാനല്ലേ പറയുന്നത്.‘



‘അയ്യോ, എന്റെ കഴുത്ത് മുറുക്കുന്നേ, ശ്വാസം മുട്ടുന്നേ. വിടൂ‍ൂ‍ൂ‍ൂ‍ൂ...‘

‘ഇപ്പൊ മനസ്സിലായോ, ട്യൂബ് കൊണ്ട് മാജിക് കാണിക്കുന്നതെങ്ങിനെയെന്ന്.
വന്നിരിക്കുന്നു..ഒരുത്തന്‍ ബുക്ക് ചെയ്യാന്‍.‘



‘ഫാ!! എന്നെ കൊല്ലാന്‍ നോക്കുന്നോ കഴുവേറി. നിന്നെ ഇന്ന് ശരിയാക്കി തരാമെടാ തെണ്ടീ.‘
ത്ബും.. ത്ബും.. ത്ബും.


‘ഹോ, ഇപ്പഴാ സമാധാനമായത്. ഇന്നത്തേക്കുള്ള വകയായി.‘

‘ഇനിയിപ്പോ ഒരു കുപ്പി കൂടി സംഘടിപ്പിക്കണമല്ലോ.‘

...

Read more...

Sunday, May 17, 2009

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-3.

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-3.

പുട്ടുണ്ണി: അപ്പൂട്ടാ, എന്തൊക്ക്യാ ഇന്നത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍?

അപ്പൂട്ടന്‍: പുട്ടുണ്ണ്യേ, ഇപ്പം ഡെല്‍ഹീലും മറ്റും പാട്ടും ബഹളോല്ലേ. എന്തിനു ഇന്നലെ സിപീമ്മിന്റെ ഹെഡ്‌ക്വാര്‍ട്ടേര്‍സിനു മുമ്പില്‍ കോങ്ക്രസ്സുകാരുടെ കൊട്ടും പാട്ടുമല്ലാരുന്നോ..


സിങ്ങ്‌ ഈസ്‌ കിംഗ്‌,
സിങ്ങ്‌ ഈസ്‌ കിംഗ്‌,
സിങ്ങ്‌ ഈസ്‌ കിംഗ്‌..!! “
പുട്ടുണ്ണി : ബട്ട്‌ പ്രിന്‍സ്‌ ഈസ്‌ എ ത്രെട്ട്‌, സര്‍ദാര്‍ജീ!!


***

അപ്പൂട്ടന്‍: കേട്ടില്ലേ,
കര്‍ണ്ണാടകത്തില്‍ ദേവ ഗൗഡയും മകന്‍ കുമാരസ്വാമിയും ജയിച്ചു,
യെദിയൂരപ്പയുടെ മകന്‍ ബംഗാരപ്പയെ തോല്‍പ്പിച്ചു.

പുട്ടുണ്ണി: ദാറ്റ്‌ ഈസ്‌ കാള്‍ഡ്‌ ദി 'അപ്പാ' ഫാക്ടര്‍.


*****

പിഡിപി ബന്ധം ഉപേക്ഷിക്കണമെന്ന് സിപിഎമ്മിനോടെ ആവശ്യപ്പെടുമെന്ന് ആര്‍-ഏസ്പിയുടെ ജന്‍.സെക്രട്ടറി വി.പി.രാമകൃഷ്ണപ്പിള്ള.

പുട്ടുണ്ണി: അതെങ്ങനെയാ, ഈ അവിഹിത ബന്ധങ്ങള്‍ അത്ര പെട്ടെന്ന് ഉപേക്ഷിക്കാന്‍ പറ്റുമോ, പിള്ളേച്ചാ.

*****

കോഴിക്കോട്‌ സീറ്റ്‌ പേമന്റ്‌ സീറ്റാണെന്ന് തെളിഞ്ഞു - വീരന്‍.

പുട്ടുണ്ണി: അതാണല്ലേ വീരന്‍ മെറിറ്റ്‌ ക്വാട്ടയില്‍ അപേക്ഷിച്ചിട്ട്‌ കൊടുക്കാതിരുന്നത്‌. ഇത്‌ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.

****

മൂന്നാം മുന്നണി വിടാനും യുപിഏയുമായി സഹകരിക്കാനും തയ്യാര്‍. പക്ഷേ, യുപിഎ ഇതുവരെയും തങ്ങളെ ക്ഷണിച്ചില്ല - ജെ.ഡി.എസ്‌.

പുട്ടുണ്ണി: വേറെ കെട്ടാന്‍ പോയിട്ട്‌ അതൊട്ടു നടന്നുമില്ല. ഇനിയിപ്പൊ ഈ സദ്യയെങ്കില്‍ സദ്യ ഉണ്ണാന്‍ റെഡി. ക്ഷണം കിട്ടാന്‍ കാത്തിരിക്കയല്ലേ. പക്ഷേ വിളിക്കിണില്ലല്ലോ.

****



അപ്പൂട്ടന്‍: പുട്ടുണ്ണ്യേ,
എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ പൊടി പോലും കണ്ടില്ല, ആരപ്പാ അത്‌?

പുട്ടുണ്ണീ: രാം വിലാസ്‌ പാസ്വാന്റെ എല്‍.ജെ.പി. അല്ലേലും രണ്ട്‌ യാദവന്മാരെ കൂട്ടുപിടിച്ചതാ കൊഴപ്പമായത്‌.

*****

അപ്പുട്ടന്‍: പുട്ടുണ്ണ്യേ, തിരഞ്ഞെടുപ്പ് കാലത്ത് കൊറെ ബ്ലോഗണ്ണന്മാര്‍ ബ്ലോഗെല്ലാം ചൊമപ്പിച്ചാരുന്നല്ലോ.
പുട്ടുണ്ണീ: അതെയതെ. എട്ടു നിലയില്‍ പൊട്ടിയ സ്ഥിതിക്ക് ഇനീപ്പൊ അതെല്ലാം കറുപ്പിക്കുമായിരിക്കും. ഈ അണ്ണന്മാരുടെ ഓരോ കാര്യങ്ങളേ. വേറെ കൊറെ അണ്ണന്മാര്‍ എസ്.എം.എസ്സ് അയച്ച് ചുരുളിക്കുട്ടനെ ജയിപ്പിക്കേം ചെയ്തു. അടുത്ത വട്ടം ഇനി ബ്ലോഗില്‍ കമന്റിട്ട് ജയിപ്പിക്കൂം ചെയ്യും. ശിവ ശിവ!!

*****

അപ്പൂട്ടന്‍: അതാരാ പുട്ടുണ്ണ്യേ, ആ നടന്നു വരുന്നത്?
പുട്ടുണ്ണി: ആഹാ, അത് നമ്മുടെ സഹാവല്ലേ, കണാരന്‍. എന്താ കണാരാ മൊഖത്ത് ഒരു ഇദില്ലാത്തത്.

കണാരന്‍: ദേ, എന്റെ വായീന്ന് വല്ലോം കേക്കല്ലേ. എന്നാലും ഇങ്ങനെ എട്ടു നിലയില്‍ പൊട്ടൂന്ന് ഞമ്മള് വിചാരിച്ചോ. ആകെ ബെഷമായി. നിങ്ങക്ക് അറിയ്യോ, രണ്ടെണ്ണം വീശീട്ട് ദെവസം രണ്ടായി. ഇനീപ്പം നാളെ ബിവറേജസ് കട തുറക്കുന്നതുവരെ എങ്ങനെ കഴിച്ചുകൂട്ടുംന്നാ വിചാരിക്കണ്.


****


വോട്ടെണ്ണലിനു മുമ്പ്‌ കേട്ടത്‌:
പുതിയ സര്‍ക്കാര്‍ രൂപികരിക്കാന്‍ യുപിഎക്ക്‌ ഞങ്ങള്‍ ഒട്ടും പിന്തുണ നല്‍കില്ല. അതേ സമയം ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യുപിഏ പിന്തുണ നല്‍കേണ്ടി വരും. - പ്രകാശ്‌ കാരാട്ട്‌.

പുട്ടുണ്ണി: ആദ്യം പറഞ്ഞ കാര്യം എന്തായാലും ഇനി കൊടുക്കേണ്ട കാര്യമില്ല. രണ്ടാമതു പറഞ്ഞ കാര്യം കേരളത്തിലേയും ബംഗാളിലേയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ആലോചിക്കാം.


***


ദില്ലിയിലെ ജന്‍ പഥിലും റേസ്‌ കോഴ്സ്‌ റോഡിലും അക്ബര്‍ റോഡിലും ഇപ്പോള്‍ കേള്‍ക്കുന്നത്‌ -

പിന്തുണ വേണോ, പിന്തുണ. ..
ഡിമാന്റുകളില്ലാത്ത പിന്തുണ. ..
വിലക്കുറവുള്ള പിന്തുണ. ..
ഏതു മന്ത്രിസ്ഥാനം കിട്ടിയാലും കുഴപ്പമില്ല,
ഒന്നും കിട്ടിയില്ലേലും സാരമില്ലാ.
ഒരെണ്ണമെടുത്താല്‍ വേറൊരെണ്ണം ഫ്രീ.


Read more...

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-2.

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-2.

പരാജയകാരണങ്ങള്‍:

പുട്ടുണ്ണി : വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷമുള്ള വിശേഷങ്ങളൊക്കെ കേട്ടില്ലേ അപ്പൂട്ടാ.
അപ്പൂട്ടന്‍: കേട്ടു, കേട്ടു. ടിവിയിലൊക്കെ അതല്ലെയുള്ളൂ.
പുട്ടുണ്ണി: എന്നാല്‍ പിന്നെ കേള്‍ക്കട്ടെ, വിശേഷങ്ങള്‍ ഓരോന്നായി.
അപ്പൂട്ടന്‍: അച്ചുമാമ പറഞ്ഞതു കേട്ടോ..

"ഭരണത്തിനെതിരെ ജനവികാരമില്ല" - അച്ചുമാമന്‍.

പുട്ടുണ്ണി: ഉവ്വുവ്വ്‌, ജനങ്ങള്‍ക്ക്‌ (ഭരിക്കുന്ന പാര്‍ട്ടിയോട്‌) ഇച്ചിരി പോലും വികാരമില്ലാ എന്നു ഇപ്പോള്‍ അവര്‍ക്ക് മനസ്സിലായിക്കാണും.

****

ഭരണവിരുദ്ധമല്ല കേരളത്തിലെ പരാജയം - മദനി.

പുട്ടുണ്ണി: എന്നാല്‍ പിന്നെ മദനിവിരുദ്ധമായിരിക്കും. ഒന്നു സമ്മതിക്കൂന്നെ.

***

പരാജയത്തിനു കാരണം ഞങ്ങള്‍ തന്നെ. പരസ്പരം തമ്മിലടിച്ചതും പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചതുമാണ്‌ കാരണം - ടി.ജെ. ചന്ദ്രചൂഡന്‍, ആര്‍.എസ്‌.പി. ജന.സെക്രട്ടറി.

പുട്ടുണ്ണി: അപ്പോള്‍ അവസാനം സമ്മതിച്ചുവല്ലേ! ഭേഷ്‌!

****

സിപിഎമ്മിന്റെ കനത്ത തോല്‍വിക്കു കാരണം സിപിഎം നേതൃത്വത്തിന്റെ ധാര്‍ഷ്ട്യമാണ്‌ - വീരന്‍.

പുട്ടുണ്ണി: ജനതാ ദളിനു കോഴിക്കോട്‌ സീറ്റ്‌ കൊടുക്കാത്തതല്ലേ ഇതിലും വലിയ ധാര്‍ഷ്ട്യം, വീരന്‍ജീ.


****

യുഡിഎഫിന്റെ വിജയത്തിനു ജനതാ ദളും സഹായിച്ചു - ചെന്നിത്തല.

പുട്ടുണ്ണി: പിണറായി സഹായിച്ചെന്നു പറയൂ. കോഴിക്കോട്‌ സീറ്റ്‌ വീരന്‌ വിട്ടുകൊടുത്തിരുന്നെങ്കില്‍ ഇതു സംഭവിക്കുമായിരുന്നോ?

****

ബംഗാളിലെ ജനങ്ങള്‍ സിപിഎമ്മിനെ ഒരു പാഠം പഠിപ്പിച്ചു - ബിമാന്‍ ബോസ്‌, പ.ബം. ഇടത് മുന്നണി ചെയര്‍മാന്‍.

പുട്ടുണ്ണി: ഇത്രയും നാള്‍ അവരെ പഠിപ്പിച്ചതല്ലേ, അവര്‍ തിരിച്ചും ഒന്ന് പഠിപ്പിച്ചു.
പാഠം ഒന്ന് - ഒരു വിലാപം.
അടുത്ത പാഠം എന്താണാവോ
?

****


സി.പി.എം.ന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ പ്രകാശ്‌ കാരാട്ട്‌ ജന.സെക്രട്ടറി സ്ഥാനം രാജി വെക്കണം - (സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ,) സ്പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി.

പുട്ടുണ്ണി: ഇക്കണക്കിന്‌, സിപിഎമ്മില്‍ നിന്നും പുറത്താക്കിയ എ.പി.അത്ഭുതക്കുട്ടിയും എം.ആര്‍.മുരളി പിണറായിയോട്‌ ഇതുവരെ ഒന്നും ആവശ്യപ്പെട്ടില്ലേ? കഷ്ടായി!


*****

അപ്പുട്ടന്‍: കേട്ടോ,
കോഴിക്കോടും, വയനാട്ടിലും വടകരയിലും യുഡിഫിനു ജയം. വന്‍ ഭൂരിപക്ഷം കിട്ടാവുന്ന ആലത്തൂരിലും പാലക്കാട്ടിലും എല്‍ഡിഎഫ്‌ കഷ്ടിച്ചു രക്ഷപ്പെട്ടു.

പുട്ടുണ്ണി: വീരനോട്‌ കളിച്ചാല്‍ ഇങ്ങനെയിരിക്കും. ഒറ്റ സീറ്റിലും മത്സരിക്കാതെ പിണറായിയെ ഒതുക്കുകയും ചെയ്തു, സ്വന്തം മന്ത്രിയെ വീഴ്ത്തുകയും ചെയ്തു.

****
അപ്പൂട്ടന്‍: എന്തു ചെയ്യാനാ, സഖാവ് ലാവ്‌ലീനും ചുമന്നോണ്ടു വരുമ്പോള്‍ അത്താണി ഒരു താങ്ങാവുമെന്നു കരുതി. ഒന്നല്ല, രണ്ട്‌അത്താണി ഇത്തവണ താങ്ങായില്ലെന്നു മാത്രമല്ല, അത്‌ ചരിഞ്ഞു വീണു നടുവൊടിച്ചുകളഞ്ഞു.

പുട്ടുണ്ണീ: അതേയ്, അപ്പപ്പോള്‍ കാണുന്ന ഉറപ്പില്ലാത്ത അത്താണികളില്‍ ചാരിയാല്‍ ഇങ്ങനിരിക്കും.

*****


അപ്പുട്ടന്‍: പുട്ടുണ്ണി അറിഞ്ഞോ,
ശിവഗംഗയില്‍ ആദ്യം തോറ്റ അഭ്യന്തരമന്ത്രി പി.ചിദംബരം പരാതി ഉന്നയിച്ച്‌ വീണ്ടും വോട്ട്‌ എണ്ണിച്ചപ്പോള്‍ ജയിച്ചു. അതുപോലെ, ആം‌വ്‌ലയില്‍ ആദ്യം തോറ്റ മനേക ഗാന്ധി വീണ്ടും വോട്ടെണ്ണിയപ്പോള്‍ ജയിച്ചുവെന്ന്.

പുട്ടുണ്ണി: ഈ ഫോര്‍മുല, സിപിഎമ്മിനു കേരളത്തില്‍ തോറ്റ 16 മണ്ഡലങ്ങളിലും പരീക്ഷിക്കാമായിരുന്നു. ചിലപ്പോള്‍ 16ഉം കിട്ടിയാലോ, ചുമ്മാ ഒരാഗ്രഹം. പോയ ബുദ്ധി തിരിച്ചുകിട്ടുമോ!

****

അപ്പൂട്ടന്‍: കേട്ടോ പുട്ടുണ്ണി, അടുത്ത നാളുകളില്‍ അച്ചുമാമനെ ഇത്രയും സന്തോഷത്തില്‍ ടി.വി.യില്‍ കണ്ടിട്ടില്ല. 'പാര്‍ട്ടി കേരളത്തിലും പ.ബംഗാളിലും എട്ടു നിലയില്‍ പൊട്ടിയിട്ടും എങ്ങനെ ഇങ്ങനെ സന്തോഷം കൊണ്ട്‌ ചിരിക്കാന്‍ കഴിയുന്നു.': എന്നാണ് റിപ്പോര്‍ട്ടര്‍മാര്‍ ചോദിക്കുന്നത്.
പുട്ടുണ്ണി: അപ്പോള്‍ അച്ചുമാമന്‍ എന്തു പറഞ്ഞു?
അപ്പൂട്ടന്‍: "എന്താ എനിക്കു ചിരിക്കാനും പാടില്ലേ" എന്ന്.

പുട്ടുണ്ണി: ചിരിക്കട്ടെയെന്ന്, വളരെ നാള്‍ കൂടിയല്ലേ മനസ്സു തുറന്ന് മൂപ്പര്‍ ഒന്ന് ചിരിക്കുന്നത്. ചിരി ആരോഗ്യത്തിനു നല്ലതാന്നല്ലേ ഡോക്ടര്‍മാര്‍ പറയുന്നത്. ഈ വയസ്സാം കാലത്ത് ഇച്ചിരി ആരോഗ്യം കൂട്ടുന്നതിലെന്താ തെറ്റ്?

(
അശരീരി::::: ചിരിച്ചോ, ചിരിച്ചോ, ഇതിനു പി.ബി.യില്‍ മറുപടി പറയേണ്ടിവരും)

അപ്പൂട്ടന്‍: എന്തോ കേട്ടല്ലോ, പുട്ടുണ്ണി വല്ലതും കേട്ടോ?
പുട്ടുണ്ണി: ഇല്ല.
അപ്പൂട്ടന്‍: എന്നാല്‍ പിന്നെ തോന്നിയതായിരിക്കും.

****

അപ്പൂട്ടന്‍: പുട്ടുണ്ണീ, ഈ സീസണിലെ പൊളിട്ടിക്കല്‍ T20-യില്‍ സിപിയെമ്മിനു എന്തു സ്ഥാനമാണുള്ളത്‌?
പുട്ടുണ്ണി: എന്താ സംശയം, നൈറ്റ്‌ റൈഡേര്‍സിന്റെ സ്ഥാനം തന്നെ.

***


വാല്‍ക്കഷണം:

കേരളത്തില്‍ വോട്ടെണ്ണലിനു ശേഷം പലയിടത്തും രാഷ്ട്രീയ സംഘട്ടനങ്ങളും അക്രമങ്ങളും കല്ലേറും. പ.ബംഗാളില്‍ പരാജയം നേരിട്ട പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. - വാര്‍ത്ത.

(അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്‌, തിരഞ്ഞെടുപ്പില്‍ തോറ്റാലോ, അങ്ങാടിയില്‍!)


(തുടരും)


Read more...

Saturday, May 16, 2009

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍.

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍.

2009-ലെ തിരഞ്ഞെടുപ്പ്‌ മാമാങ്കഫലം മുന്‍കൂട്ടി പ്രവചിച്ച കവടിനിരത്തുകാരെയും ശാസ്ത്രീയ തരികിട (സര്‍വ്വേ) നടത്തി ഫലം നേരത്തെ പറഞ്ഞ ചാനല്‍ കാരെയും ഒരു പോലെ ഞെട്ടിച്ചില്ലെ ഇത്തവണ പെട്ടി പൊട്ടിച്ചപ്പോള്‍. എന്നാലും സംഗതി ഇങ്ങനെയൊക്കെ ആകുമെന്ന് ആരറിഞ്ഞു. ഇനി നാളെമേലാല്‍ ഇതുപോലെ തരികിട (സര്‍വ്വേ) നടത്തി ഫലം പ്രവചിച്ചാല്‍ ജനം വിശ്വസിക്കുമോ?

2. പെട്ടി പൊട്ടി, ചെട്ടി ഞെട്ടി, എട്ടുനിലയില്‍ പൊട്ടി.
(പൊട്ടിയ ചെട്ടിമാരെത്ര?)

3. ബീഹാര്‍ മേം തീര്‍ ചല്‍ ഗയാ, ബുജ്‌ ഗയാ ലാല്‍ട്ടന്‍!
( റേല്‍ ഗാഡി പഠിരി സേ ഉതര്‍ ഗയാ. ലാലു ഫേല്‍ ഹോയ്ഗവാ, ഭയ്യാ!)

4. മോഡിയുടെ മോടി കുറഞ്ഞു, ഇനി താടിയുടെ നീളം കൂട്ടാം.


5. ഉന്നം മറന്നു തെന്നിതെറിച്ച്‌ പൊന്നിന്‍കിനാക്കളുമായി ചുരുളിക്കുട്ടന്‍ വയനാടന്‍ ചുരം കയറിയപ്പോള്‍, കാര്‍ന്നോര്‌ കുടുമ്മത്തില്‍ നിന്നും ഒരു കേന്ദ്രമന്ത്രിയെ പ്രതീക്ഷിച്ചതില്‍ എന്താണു തെറ്റ്‌?
(വയനാടന്‍ മഞ്ഞളരച്ച്‌ തേച്ചപോലെയുള്ള മുഖവുമായി മൂന്നാം സ്ഥാനക്കാരനായി മഹന്‍ ചുരമിറങ്ങിവരുന്നത്‌ കാണാന്‍ സഹിക്കാന്‍ പറ്റുമോ?)

6. "ഈ പരാജയത്തിനുത്തരവാദി ഞാനല്ല." അച്ചുമാമന്‍.
(ഇതിനു ഉത്തരവാദി ഞാനല്ല. എന്റെ ഗര്‍ഭം ഇങ്ങനെയല്ല - ജഗതി ശ്രീകുമാര്‍)

(തുടരും)

Read more...

Thursday, May 7, 2009

സന്ധ്യാവന്ദനം.

സന്ധ്യാവന്ദനത്തിനായി നട തുറന്നിട്ടുണ്ട്‌. ഭക്തജനങ്ങൾ താണുവണങ്ങി, നടക്കൽ കാണിക്കയർപ്പിച്ച്‌പ്രസാദം വാങ്ങുന്നതിനായി നീണ്ട വരിയിൽ നിലയുറപ്പിച്ചിരിക്കയാണ്‌. ഇന്ന് പതിവിലും കൂടുതൽതിരക്കുണ്ട്‌. ചില വിശേഷദിവസങ്ങളിലൊക്കെ ഇങ്ങനെയാണ്‌. വിശേഷദിവസങ്ങളിൽ സന്നിധിയിൽഎങ്ങനെ വരാതിരിക്കും.

ഭയഭക്തിബഹുമാനങ്ങളോടെ, മനസ്സിൽ സർവ്വേശ്വരനേയും ഇഷ്ട ഉപദൈവങ്ങളുടേയും നാമംഉരുവിട്ടുകൊണ്ട്‌ ക്ഷമയോടെ വരിയിൽ കാത്തിരിക്കയാണ്‌.

ഒരിക്കൽ വന്നവർ, ഈശ്വരകടാക്ഷത്തിനായി, ഭഗവൽപ്രസാദത്തിനായി വീണ്ടും വീണ്ടും വരും. അത്രക്ക്‌ വീര്യ-ശക്തിസ്വരൂപനാണ്‌. കടാക്ഷതീർത്ഥം ലഭിക്കുമ്പോൾ ഭക്തർ സ്വയംമറന്നുപോകും. ഇഹലോകദുഃഖങ്ങളെല്ലാം വിസ്മരിച്ച്‌, ആനന്ദസാഗരത്തിൽ ആറാടുന്നു, ചിലർ സാഗരത്തിൽ നീന്തിതുടിക്കുന്നു.

ജാതിമതഭേദമില്ലാതെ ആർക്കും സന്നിധിയിൽ വന്ന് വണങ്ങി കാണിക്കയർപ്പിച്ചാൽ പ്രസാദംലഭിക്കുന്നതാണ്‌. ഉച്ചനീചത്വങ്ങളില്ലാതെ സർവ്വർക്കും കാരുണ്യം ചൊരിഞ്ഞ്‌ വിരാടുന്നവൻ, ആനന്ദ'ലഹരി'യിലാറാടിക്കുന്നവൻ,
സർവ്വരുടേയും കൺകണ്ട ദൈവമേ...
വീര്യപ്രദായകാ..
ശക്തിപ്രദായകാ..
ത്രിഗുണേശ്വരാ..


ഓം ബിവറേജസേശ്വരായ നമഃ




..

സാക്ഷ്യപ്പെടുത്തൽ:

പ്രപഞ്ചനന്മക്കായി ദൈവം മൽസ്യം, വരാഹം, കൂർമ്മം തുടങ്ങിയ ജീവജാലങ്ങളുടെ രൂപത്തിൽഅവതരിച്ചിട്ടുണ്ടെങ്കിലും, ഹേ, സർവ്വേശ്വരാ, ശക്തിദായകാ, മുക്തിദായകാ, അങ്ങയുടെവര'പ്രസാദ'ത്താൽ അഭിഷിക്തനായാൽ ഞങ്ങൾക്കും ഇടക്കിടെ 'സർപ്പാ'വതാരമെടുത്ത്‌ വീഥികളിലുംഓടയിലും ശയനപ്രദക്ഷിണം നടത്താൻ കഴിയുന്നത്‌ അങ്ങയുടെ വീര്യപ്രസാദംഒന്നുകൊണ്ടുമാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
അയ്യപ്പബൈജു & കൂട്ടർ.

...


N.B: അറിയിപ്പ്‌:

1. വിശേഷാൽ അവസരങ്ങളിൽ ആഘോഷങ്ങൾ ഉള്ളതുകൊണ്ട്‌ 'ഭക്ത'ജനങ്ങൾ കാണിക്കയർപ്പിച്ച്‌പ്രസാദതീർത്ഥം കൈപറ്റുന്നതിലേക്കായി 'ഭഗവൽ'സന്നിധിയിൽ നേരത്തെകാലത്തേ വരിയിൽനിലകൊള്ളേണ്ടതാകുന്നു.

2. ഭഗവൽ പ്രീതിക്കായി ജാതിമതഭേദമെന്നേ, പാർട്ടി-സംഘടനാ ഭേദമെന്നേ ആർക്കും 'ഉത്സവങ്ങൾ' സ്വന്തം ഉത്തരവാദിത്വത്തിൽ സ്പോൺസർ ചെയ്യാവുന്നതാണ്‌. ആഘോഷങ്ങൾവിജയിപ്പിക്കുന്നതിനായി, ഇക്കാര്യം അവർ ഭക്തജനങ്ങളെ മുൻകൂട്ടി അറിയിക്കേണ്ടതാകുന്നു.

3. നാളത്തെ 'ഹർത്താൽ ഉത്സവം' സ്പോൺസർ ചെയ്തിരിക്കുന്നത്‌ പൊന്നച്ചൻ & തൊമ്മൻ വഹഐക്യ ഉത്സവ കമ്മിറ്റിയാണ്‌. അയതിനാൽ ഉത്സവം ആഘോഷപൂർവ്വം വിജയിപ്പിക്കുന്നതിനായിഭക്തജനങ്ങൾ ഇന്നുതന്നെ കാണിക്കയർപ്പിച്ച്‌ പ്രസാദതീർത്ഥം കൈപറ്റേണ്ടതാണ്‌.

എന്ന്,
ബിവറേജസ്വം കമ്മിറ്റി.

൬. ൫. ൨൦൦൯.

Read more...

Saturday, December 13, 2008

കവര്‍ന്നത്‌.

കവര്‍ന്നത്‌.


വയറുവേദനകാരണം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ്‌, രോഗം ഭേദമായി ഡിസ്ചാര്‍ജ്‌ ചെയ്യുന്ന ദിവസം സുന്ദരിയായ നഴ്സിനോട്‌:

'ഞാന്‍ ഇവിടെ കിടന്ന ദിവസങ്ങളില്‍ സിസ്റ്റര്‍ എന്നെ വളരെ സ്നേഹപൂര്‍വ്വം പരിചരിച്ചതില്‍ എനിക്ക്‌ വളരെ സന്തോഷവും നന്ദിയുമുണ്ട്‌.'

"ഓ, അതു സാരമില്ല."

"എനിക്ക്‌ ഒരു കാര്യം കൂടി പറയാനുണ്ട്‌.."

"എന്താ, പറയൂ"

"അല്ലാ, അത്‌.. അത്‌.."

"പറയൂന്നേ.."

"എനിക്ക്‌ കുട്ടിയെ വളരെ ഇഷ്ടമായി. ഐ ലവ്‌ യൂ. കുട്ടി എന്റെ ഹൃദയം കവര്‍ന്നു.."

"ശ്ശോ, നുണയന്‍. ഒന്നു പോ ചേട്ടാ. ചേട്ടന്റെ ഹൃദയത്തില്‍ ഞാന്‍ തൊട്ടിട്ടുപോലുമില്ല, എന്നിട്ടുവേണ്ടേ.
കവര്‍ന്നത് ചേട്ടന്റെ ഹൃദയമല്ല, കിഡ്നിയാണ്‌ ‌!"

"...ങേ..!!!!"

Read more...

Wednesday, October 29, 2008

ചിന്താവിഷ്ടനായ സുമുഖന്‍.

ചിന്താവിഷ്ടനായ സുമുഖന്‍.

ഓഫീസ്‌ കാന്റീനിലെ ഒരു മൂലയിലെ കസേരയിലിരുന്ന് കോഫിയും രുചിച്ചുകൊണ്ട്‌ കഥാനായകനും 'സുമുഖന്‍' എന്ന നാമധേയത്തില്‍ ബൂലോഗം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നവനുമായ ബ്ലോഗന്‍ ചിന്തയിലാണ്ടിരിക്കയാണ്‌.

എന്നാലും എന്റെ ശാലൂ. അവളില്‍ നിന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ല. ബ്ലോഗില്‍ പോസ്റ്റിട്ട്‌ അഗ്രിഗേറ്റര്‍ പിടിക്കാത്തതുകാരണം ഒരു ദിവസം കഴിഞ്ഞിട്ടും കമന്റുകള്‍ കിട്ടാത്തപോലെ, സുമുഖന്റെ മനസ്സാകെ അസ്വസ്ഥമാണ്‌.

തന്റെ പുതിയ മോഡല്‍ 'നോക്കിയ' സുമുഖനെ തന്നെ നോക്കിയിരുപ്പാണ്‌. എന്താ എന്നെയൊന്ന് ഞെക്കാത്തത്‌, ആരേയും വിളിക്കാനില്ലേ, എന്ന മട്ടില്‍. ഇത്‌ മനസ്സിലാക്കിയെന്നോണം സുമുഖന്‍ 'നോക്കിയ'യെ കൈയ്യിലെടുത്ത്‌ അഡ്രസ്സ്‌ ലിസ്റ്റില്‍ നിന്നും തന്റെ ഉറ്റമിത്രവും സഹബ്ലോഗനുമായ 'കണാര'നെ വിളിച്ചു.
"കോലക്കുഴല്‍ വിളി കേട്ടോ.. രാധേ എന്‍ രാധേ.." എന്ന റിംഗ്‌ ടോണ്‍ സംഗീതം ഒഴുകുന്നു. 'ഉവ്വ്‌ ഉവ്വേ, കേട്ടു, ഫോണെടുക്കടാ കണാരാ' എന്നു മനസ്സില്‍ പറഞ്ഞു.


സുമുഖന്‍: "ഹലോ, കണൂ.."

കണാരന്‍: "ഹായ്‌.. സുമൂ. എന്തൊക്കെയുണ്ടടാ വിശേഷങ്ങള്‍. നിന്നെയിപ്പോള്‍ കൂടുതലായി കാണുന്നില്ലല്ലോ. എന്തു പറ്റി, ലൈനുകളുടെ എണ്ണം കൂടിയതാണോ?"

സുമു: " ഹേയ്‌, അതൊന്നുമല്ല. പിന്നേ എന്റെ മൊബെയിലിലെ പ്രീ-പെയ്ഡ്‌ ചാര്‍ജ്‌ തീരാറായി. നീ ഇങ്ങോട്ട്‌ വിളിക്കൂ" ഇതും പറഞ്ഞ്‌ സുമുഖന്‍ 'നോക്കിയ'യുടെ വലത്തെ ‘വക്ഷസ്സാംബുര‘ത്തിലെ ചുവന്ന ഞെട്ടിലൊരു ഞെക്ക്‌. അതിനടുത്ത നിമിഷം തന്നെ 'നൊക്കിയ' സുമുഖനെ നോക്കികൊണ്ട്‌ " കള്ളാ കള്ളാ കൊച്ചുകള്ളാ, നിന്നെ കാണാനെന്തൊരു ചേലാണ്‌.." എന്ന കിളിനാദം പൊഴിച്ചുകൊണ്ട്‌ സ്ക്രീന്‍ തെളിഞ്ഞു വന്നു "കണൂ കാളിംഗ്‌".

കണൂ: 'ഹലോ, സുമൂ, എന്താടാ കാര്യം?'
സുമൂ: 'പ്രത്യേകിച്ച്‌ ഒന്നുമില്ല. എന്നാലും മനസ്സിനു ചെറിയ ഒരു അസ്വസ്ഥത.'

കണൂ: ' എന്തുപറ്റി. സോഫിയ നിന്നെ വിട്ടോ? എന്താ കാര്യം തെളിച്ചു പറയൂ.'

സുമൂ: “ അതിനു സോഫിയയെ ഞാന്‍ ഒരാഴ്ചമുമ്പേ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയില്ലേ. നിനക്കറിയോ പ്രൈവറ്റ്‌ എയര്‍ലൈന്‍സില്‍ ജോലിയുള്ള അവളെ, സാമ്പത്തികമാന്ദ്യം കാരണം എയര്‍ലൈന്‍സുകാര്‍ പിരിച്ചുവിട്ടു. അതോടെ ഞാനും അവളുമായിട്ടുള്ള പ്രേമത്തിന്റെ 'കണക്ഷന്‍ ഫ്ലൈറ്റ്‌' കാന്‍സല്‍ ചെയ്തു.“

"അപ്പോ പിന്നെ ആരതി പിള്ളയില്ലേ, പിന്നെന്താ"

"സോഫ്റ്റ്‌വെയര്‍ കമ്പനിയിലുള്ള അവളെയും കഴിഞ്ഞാഴ്ച പറഞ്ഞുവിട്ടെടാ. അതുകൊണ്ട്‌ ജോലിപോയ അവളുമായുള്ള LAN (Love Area Network) കണക്ഷണും ഡിസ്കണക്റ്റ്‌ ചെയ്തു. ആഗോള സാമ്പത്തിക മാന്ദ്യം കാരണം എന്റെ എത്ര ലൈനാടാ കട്ടായത്‌. ജോലിയില്ലാത്ത ലവളുമാരുമായി പ്രേമത്തിന്റെ 143 കരാര്‍ ഒപ്പിട്ടാല്‍ ലവ്‌ മെയിന്റനന്‍സ്‌ ചിലവിനുകൊടുത്ത്‌, അമേരിക്കന്‍ ബാങ്കുകളെപോലെ ഞാന്‍ സ്വയം പാപ്പരായി പ്രഖ്യാപിക്കേണ്ടിവരും."


"ജോലി പോകാന്‍ സാധ്യതയില്ലാത്ത വേറെയും ചില സെറ്റപ്പുകള്‍ നിനക്കുണ്ടല്ലോ, പിന്നെന്ത ഇത്ര വ്യസനിക്കാന്‍?"

"അതുതന്നെയായിരുന്നു കണൂ, എന്റെയും ആശ്വാസം. ഒന്നുകില്ലെങ്കിലും പബ്ലിക്‌ സെക്ടര്‍ ബാങ്കില്‍ ജോലിയുള്ള അനിതയുണ്ടല്ലോ"

"പിന്നെന്താ നിനക്കിത്ര ടെന്‍ഷന്‍. നീ തന്നെയല്ലെ ഒരിക്കല്‍ പറഞ്ഞത്‌ അവള്‍ നല്ല സ്മാര്‍ട്ടാണെന്ന്."

"അതൊക്കെ ശരി തന്നെ. എനിക്കും അവളെ നല്ല ഇഷ്ടമായിരുന്നു. പക്ഷേ, വണ്ടിച്ചെക്ക്‌ പോലെയല്ലേ അവളെന്നെയെടുത്ത്‌ ചവറ്റുകുട്ടയിലേക്കിട്ടത്‌."

"ഓഹോ, അതെന്തുപറ്റി? അവള്‍ക്കും നിന്നോടിഷ്ടമായിരുന്നല്ലോ. നിന്റെ മറ്റു പ്രീ-പെയ്ഡ്‌ കണക്ഷനുകളെക്കുറിച്ച്‌ അവള്‍ അറിഞ്ഞോ?"

"അതൊന്നുമല്ല. നിനക്കറിയ്യോ, ആഗോളസാമ്പത്തികമാന്ദ്യത കാരണം ഞങ്ങളുടെ കമ്പനിയിലെ ചിലരെ പിരിച്ചുവിട്ടിരുന്നല്ലോ. എന്നിട്ടും ഞാന്‍ പിടിച്ചുനിന്നു. പക്ഷേ, കഴിഞ്ഞ നാലുദിവസം മുതല്‍ എന്നെ പകുതി ശമ്പളവ്യവസ്ഥയിലാക്കിയിരിക്കയാ. വേണമെങ്കില്‍ തുടരാം, അല്ലെങ്കില്‍ വിട്ടുപോകാം. ഇതവള്‍ എങ്ങിനെയോ അറിഞ്ഞെടാ. അതോടെ കാര്‍ഷിക ലോണ്‍ നിരസിക്കുന്ന ലാഘവത്തോടെയല്ലേ അവള്‍ എന്നെ നിരാകരിച്ചത്‌."

"അതു കഷ്ടമായല്ലോ"

"നിനക്കറിയ്യോ, എന്റെ ഈ ജോലി പോയാല്‍ ഞാന്‍ ശരിക്കും തെണ്ടേണ്ടി വരും. ലോണെടുത്ത്‌ വാങ്ങിയ കാറിന്റെ ഗഡുക്കള്‍ അടക്കണം, അല്ലെങ്കില്‍ ലോണ്‍ തന്നവര്‍ അതു കൊണ്ടുപൊയ്ക്കോളും. പിന്നെ ഇന്‍ഷൂറന്‍സ്‌ അടവുകള്‍. പോരാത്തതിനു ഫ്ലാറ്റിന്റെ ഇന്‍സ്റ്റാള്‍മന്റ്‌. മിക്കവാറും അനിത ജോലി ചെയ്യുന്ന ബാങ്കുകാര്‍ തന്നെ അതു ജപ്തിചെയ്തെടുത്തോളും."

"സുമുഖാ, നീ ഡെസ്പാകാതെ. എന്തെങ്കിലും വഴിയുണ്ടാകും. ജോലിയൊന്നും പോയിട്ടില്ലല്ലോ. ഈ മാന്ദ്യം മൂന്ന് നാല്‌ മാസം കൊണ്ട്‌ ശരിയാകുമെന്ന് പ്രതീക്ഷിക്കാം."

"ങ്‌ ഹാ.. വെറുതെ പ്രതീക്ഷിക്കാം"

"സുമൂ, നിന്റെ ഓണ്‍ലൈന്‍ ഫ്രണ്ടും ബ്ലോഗനയുമായ ശാലിനി നമ്പ്യാരുമായി നീ ഭയങ്കര കമ്പനിയാണന്നല്ലെ പറഞ്ഞത്‌. എപ്പോഴും ചാറ്റിലും മറ്റുമാണല്ലോ. അവളുടെ ഫോട്ടൊയും അയച്ചുതന്നുവെന്നല്ലേ പറഞ്ഞത്‌. നിനക്കു താല്‍പ്പര്യമുള്ള കേസല്ലേ അത്‌."


"അതൊക്കെ ശരി തന്നെ, പക്ഷേ..."

"എന്തു പക്ഷേ, അതൊന്നു സീരിയസ്സായി പ്രോസീഡ്‌ ചെയ്തു നോക്ക്‌."

"പ്രോസീഡ്‌ ചെയ്തു നോക്കി. അവളെ നേരില്‍ കണ്ട്‌ സംസാരിക്കാനായി ഇന്ന് വൈകീട്ട്‌ സ്റ്റാര്‍ റെസ്റ്റാറണ്ടിലേക്ക്‌ ഞാന്‍ ക്ഷണിച്ചതാണ്‌"

"എന്നിട്ട്‌?!"

"എന്തുപറയാനാ, കണൂ, ഇന്നല്ലേ അവള്‍ ആ രഹസ്യം പുറത്ത്‌ വിട്ടത്‌."

"എന്തു രഹസ്യം?, മാരീഡ്‌ ആണോ, അതോ ഇനിവല്ല എയിഡ്സ്‌, അങ്ങനെ എന്തെങ്കിലും?!!"

"അതൊന്നുമല്ലഡോ. അവള്‍ ശരിക്കുള്ള ഐഡന്റിറ്റി വെളിപ്പെടുത്തി. ശാലിനി നമ്പ്യാർ 'അവള'ല്ലത്രേ, 'അവന്‍' ആണെന്ന്‌!!!!. അവളുടെ, സോറി, അവന്റെ ബ്ലോഗ്‌ നാമം കാമുകിയുടെയാണത്രേ. എനിക്ക്‌ അയച്ചുതന്ന ഫോട്ടോ നെറ്റില്‍ എവിടെനിന്നോ തപ്പിയെടുത്തതും.!!!"

"ഇതിപ്പോ സാമ്പത്തികമാന്ദ്യം പിടിച്ചവന്റെ തലയില്‍......"

"ശവത്തില്‍ കുത്താതെഡാ.."

"ശരി ശരി ഞാന്‍ വൈകീട്ട്‌ നിന്റടുത്ത്‌ വരാം. മാന്ദ്യത ബാധിച്ച നിന്റെ പ്രണയത്തിന്റെ വിഷമങ്ങള്‍ മാറ്റാന്‍ ബാറില്‍ ഒന്ന് കൂടിക്കളയാം. ഓകെ."

"ഉം.."

.........

എന്നാലും ന്റെ 'ശാലൂ', എന്നെ ഇത്രയധികം കൊതിപ്പിച്ചിട്ട്‌, ഇതു വേണ്ടായിരുന്നു...അമേരിക്കയില്‍ ബാങ്കുകള്‍ തകര്‍ന്നടിയുന്നപോലെയല്ലേ നിന്നിലുള്ള എന്റെ പ്രണയമോഹങ്ങള്‍ തകര്‍ന്നടിഞ്ഞത്‌.

*****

('ദിസ്‌കൈമള്‍’:
ഇതിലെ കഥാപാത്രങ്ങളും പേരുകളും ആരേയും ഉദ്ദേശിച്ചല്ല, വെറും സാങ്കല്പികം മാത്രം.
ഈ കഥയില്‍ പരാമര്‍ശിച്ച പേരുകള്‍ ഉള്ള ബ്ലോഗര്‍മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ.
)

Read more...

Friday, June 27, 2008

ഫയര്‍ സര്‍വ്വീസ്‌

ഫയര്‍ സര്‍വ്വീസ്‌.


പെണ്ണിന്റെ അച്ചന്‍: ചെറുക്കനെന്താ പണി?

വിവാഹ ദല്ലാള്‍: ഫയര്‍ സര്‍വ്വീസാ.

പെ.അച്ചന്‍: എവിട്യാ ഇപ്പോ പണി? നല്ല വരവായിരിക്കുമല്ലേ?

വി.ദല്ലാള്‍: അങ്ങനെ പ്രത്യേകിച്ച്‌ ഒരു സ്ഥലത്തൊന്നുമല്ലാ. പിന്നെ, 'വരവെ'ല്ലാം സര്‍ക്കാര്‍ ഏമാന്മാരുടെ കൈയ്യില്‍നിന്നും 'കിട്ടുന്ന'പോലിരിക്കും.

പെ.അച്ചന്‍: എന്ന്വെച്ചാല്‍?

വി.ദല്ലാള്‍: റോട്ടിലാ, പണ്ടൊക്കെ സര്‍വീസ്‌ നടത്തിക്കൊണ്ടിരുന്നത്‌. ടയര്‍, കോലങ്ങള്‍, ഇത്യാദി കത്തിക്കല്‍. ഇപ്പോള്‍ അത്‌ പാഠപുസ്തകങ്ങാളാണെന്ന് മാത്രം.

പെ.അച്ചന്‍: ങേ..!!!!

Read more...

Thursday, May 29, 2008

korals.kaun? കോരല്‍‌സ് കോരപ്പന്‍

wwwu.koral.kaun?കോരല്‍‌സ് ഗീതം എന്ന എന്റെ പോസ്റ്റ് അഗ്രിഗേറ്റര്‍ വിഴുങ്ങിയതുകാരണം ആ പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ കൊടുക്കുന്നു.

താഴെ ക്ലിക്കുക:
http://pathirukal.blogspot.com/2008/05/wwwkoralskaun.html

Read more...

www.korals.kaun? കോരല്‍സ്‌ ഗീതം

wwu.korals.kaun?


കോരല്‍സ്‌ ഗീതം


ചൂണ്ടും ഞങ്ങള്‍ ചൂണ്ടും ഞങ്ങള്

‍ബ്ലോഗുകള്‍ മുഴുവന്‍ ചൂണ്ടും ഞങ്ങള്


‍കോരും ഞങ്ങള്‍ കോരും ഞങ്ങള്

‍ബ്ലോഗ്‌ രചനകള്‍ കോരും ഞങ്ങള്


‍കോരും ഞങ്ങള്‍ വാരും ഞങ്ങള്

‍കോരിയത്‌ വിറ്റ്‌ പണം വാരും ഞങ്ങള്‍


ഇമെയില്‍, ജിമെയില്‍ കൊണ്ട്‌ തോണ്ടാതെ

ഫീമെയിലായാലും തോണ്ടിയാലൈപ്പീം ബാനും


ചൂണ്ടിയ ഞങ്ങളെ തോണ്ടാന്‍ വന്നാല്‍

'ഗുണ്ട'കളെ വിട്ട്‌ 'വിരട്ടും' ഞങ്ങള്



‍എന്ത്‌? ഞങ്ങളുടെ യഥാര്‍ത്ത മുഖം കണ്ടുപിടിക്കുമെന്നോ, പിച്ചിചീന്തുമെന്നോ?



ഹ ഹ!! ദാ കണ്ടില്ലേ, ഇതുപോലെ പലപല മുഖങ്ങള്‍ ഉണ്ട്‌ ഞങ്ങളുടെ കൈവശം. പിന്നെയല്ലേ.



കോരല്‍സ്‌ കോരപ്പനോടാ ഈ ബൂലോഗപരിഷകളുടെ കളി.


email: korappan@korals.com

Read more...

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP