Wednesday, September 23, 2009

അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ്.

അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ്.

അയ്യപ്പബൈജുവിനെ അറിയാത്ത മലയാളികളുണ്ടോ, ഹേയ് ബൈജുവിനെ അറിയാത്തവര്‍ കുറവായിരിക്കും.
രാവിലെ ബിവറേജസിന്റെ കട തുറക്കുമ്പോഴേ അച്ചടക്കത്തോടെ ക്യൂവില്‍ നിന്ന് ‘സാധനം’ വാങ്ങി സര്‍ക്കാരിന്റെ ഖജനാവിലേക്ക് സംഭാവന നല്‍കി, രണ്ട് വീശി, അല്പം പൂസായി പിന്നെ കാണുന്നവരോടൊക്കെ മെക്കിട്ട് കേറുകയും അവരില്‍ നിന്നും രണ്ട് വാങ്ങി, സമാധാനത്തോടെ വീണ്ടും പോയി രണ്ടോ മൂന്നോ വീശി പൊതുസ്ഥലങ്ങളില്‍ വാള്‍ വെച്ച് വൈകുന്നേരമാവുമ്പോഴേക്കും പാമ്പായി വല്ലയിടത്തും കിടക്കുന്ന സാധാരണ ബിപി‌എല്‍ കുടിയന്റെ മലയാളി വെര്‍ഷന്‍ - അയ്യപ്പ ബൈജു. സ്റ്റേജ് ഷോകളിലും, ടിവിയിലെ കോമഡി ഷോകളിലും മറ്റും നിറഞ്ഞുനില്‍ക്കുന്ന ഹിറ്റ് നംബര്‍.

അങ്ങനെയൊരു അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ് ബൈജുന്റെ ചില കിടിലന്‍ പ്രകടനങ്ങള്‍ ദൃശ്യരൂ‍പത്തിലിതാ നിങ്ങള്‍ക്കായി.

സ്കൂള്‍ കുട്ടിയും ലേശം മന്ദബുദ്ധിയും എന്നാല്‍ വികൃതിയുമായ ചെറുക്കനോട് സംവാദത്തില്‍ ഏര്‍പ്പെട്ടു നില്‍ക്കുന്ന ബൈജു.

‘ഡാ കുട്ടാ, ഇന്ന് നിനക്ക് സ്കൂളില്ലേ, ഇവിടെയെന്താ നില്‍ക്കുന്നേ?‘

‘അതോ, ആ കണക്ക് മാഷ് ശരിയല്ല. ചോദ്യത്തിന് എന്ത് ഉത്തരം പറഞ്ഞാലും തല്ലും, പിന്നെ ഞാനെന്തെങ്കിലും പറയും. അപ്പോ പിന്നെ അച്ചനെ വിളിച്ചോണ്ട് വരാന്‍ പറയും. എന്തിനാ അച്ചനെ വെറുതെ ബുദ്ധിമുട്ടിക്കുന്നേ.‘


‘ചേട്ടാ, ഈ കുപ്പിയിലെ വെള്ളം എനിക്കു തരാമോ? ദാഹിക്കുന്നു.’

‘ഈ കുപ്പിയിലെ വെള്ളം നിനക്ക് തരാനോ? ഇതെന്താണെന്ന് അറിയ്യോ, ഇതാണ് കൊട്ടുവടി. അതേയ്, ഇന്ന് ബിവറേജസ് അടപ്പാ, അപ്പോ പിന്നെ ഇന്നത്തേക്ക് കൊട്ടുവടി തന്നെ ശരണം.‘

‘ഇത് കുടിച്ചാല്‍ സ്പ്രൈറ്റ് കുടിച്ചതു പോലെയാണോ?’

‘ഇത് കഴിച്ചാല്‍ എങ്ങനെയുണ്ടന്നോ? ഹോ, ഈ ചെക്കന്റെ കാര്യം.‘

‘ഇത് അടിച്ചാല്‍ പരമാനന്ദമല്ലേ കുട്ടാ.. ദാ ഇങ്ങനെ പറന്നുനടക്കാം. ആരേയും എന്തും പറയാം. ചിലപ്പോള്‍ അവര്‍ വല്ലതും കൈയ്യറിഞ്ഞ് ഫ്രീ ആയി തരും. മൊത്തത്തില്‍ ഒരു ഫ്രീഡമല്ലേ.‘

‘ദാ.. വേണമെങ്കില്‍ ലേശം അകത്താക്കിക്കോ. പിടിക്കടാ നാണിക്കാതെ.’

‘.. ഈ സാധനം എനിക്ക് വേണ്ടാ, അച്ചനറിഞ്ഞാല്‍ തല്ലും.‘

‘ഞാനാരോടും പറയുല്ലടാ ചെക്കാ. അല്‍പ്പം കഴിച്ചോ.‘
‘.. വേണ്ടാന്നേ..‘

‘വേണ്ടാ, വേണ്ടാന്ന് പറഞ്ഞാല്‍ കേള്‍ക്കൂല്ലാല്ലേ. ദേ, ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ടാ, നിങ്ങള്‍ എന്റെ കൈയ്യീന്ന് വാങ്ങിച്ച് കൂട്ടുംന്നാ തോന്നണ്.‘


‘ഇതാ പറയണ്, ഇന്നത്തെ കാലത്ത് നല്ലത് പറഞ്ഞാ ആരും കേള്‍ക്കൂല്ലാ. വെറുതെ തരാമെന്ന് പറഞ്ഞാലും വേണ്ടത്രേ.
കള്ളോളം നല്ലൊരു വസ്തു ഈ ഭൂലോകത്തുണ്ടോ ചെക്കാ. ‘

‘ ഡാ, എന്റെ ഒരു കാലിലെ ചെരുപ്പെവിടടാ.. നീയല്ലേ എടുത്തത്?‘

‘ദേ.. തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ, ചവിട്ടി പപ്പടമാക്കും. നിങ്ങടെ ചെരുപ്പല്ലേ, ദേ അവിടെ കിടക്കുന്നത്.‘

‘ഓഹോ.. ഇതെപ്പോ അങ്ങോട്ട് പോയി. ഈ ചെരുപ്പിന്റെ ഒരു കാര്യം, ഒരു അനുസരണയുമില്ല.‘



‘ഇന്നത്തെക്കാലത്തെ ഈ പിള്ളേരുടെ കാര്യം. ഒന്നിനും നമ്മളോട് ഒരു ബഹുമാനമില്ല.
എന്നാ നീ വിട്ടോടാ. എനിക്ക് ലേശം പണിയുണ്ട്.‘


‘ഹാ.. നിക്ക് നിക്ക്.. ആരാ? എങ്ങോട്ടാ.‘

‘ ചേട്ടാ, ഇവിടെ അടുത്തൊരു മാജിക്ക് കാരനുണ്ടല്ലോ മുതുകാടെന്ന് പറയുന്ന ആള്‍. അയാളെ തേടി വന്നതാ, ഒരു പരിപാടിക്ക് ബുക്ക് ചെയ്യാന്‍.‘

‘നിങ്ങള്‍ മുതുകാടിനെ കണ്ടിട്ടുണ്ടോ? ‘
‘ഇല്ല.‘


‘ദേ, ഇങ്ങോട്ട് നോക്കിക്കേ. എന്നെകണ്ടിട്ട് മനസ്സിലായില്ലേ. ഈ ഞാന്‍ തന്നെയാ മുതുകാട്.‘

‘നിങ്ങളെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ. നിങ്ങള്‍ക്ക് മാജിക്ക് അറിയാമോ?‘




‘മാജിക്ക് അറിയാമെന്നോ. അതും എന്നോട്. ദാ ഇപ്പോ കാണിച്ചുതരാം.
ഈ തൂവാല ഞാന്‍ അപ്രത്യക്ഷമാക്കിത്തരാം, കണ്ടല്ലോ.
വിശ്വാ‍സം വന്നില്ലാ..?‘


‘എന്നാല്‍ വിശ്വാസം വരുത്തിത്തരാം.
ഒരു സൈക്കിള്‍ ട്യൂബിനകത്തുകൂടി ഒരേ സമയം രണ്ടുപേര്‍ കടക്കുന്നതെങ്ങിനെയെന്ന് കാണിച്ചുതരാം.‘



‘ആദ്യം ഒരു ട്യൂബ് എടുത്ത് ഇങ്ങനെ ഇടുക. ഇനി ഇയ്യാള്‍ കൂടി ഇതിനകത്തേക്ക് കയറുക. പേടിക്കേണ്ട, ശ്വാസം മുട്ടില്ലാ, ഞാനല്ലേ പറയുന്നത്.‘



‘അയ്യോ, എന്റെ കഴുത്ത് മുറുക്കുന്നേ, ശ്വാസം മുട്ടുന്നേ. വിടൂ‍ൂ‍ൂ‍ൂ‍ൂ...‘

‘ഇപ്പൊ മനസ്സിലായോ, ട്യൂബ് കൊണ്ട് മാജിക് കാണിക്കുന്നതെങ്ങിനെയെന്ന്.
വന്നിരിക്കുന്നു..ഒരുത്തന്‍ ബുക്ക് ചെയ്യാന്‍.‘



‘ഫാ!! എന്നെ കൊല്ലാന്‍ നോക്കുന്നോ കഴുവേറി. നിന്നെ ഇന്ന് ശരിയാക്കി തരാമെടാ തെണ്ടീ.‘
ത്ബും.. ത്ബും.. ത്ബും.


‘ഹോ, ഇപ്പഴാ സമാധാനമായത്. ഇന്നത്തേക്കുള്ള വകയായി.‘

‘ഇനിയിപ്പോ ഒരു കുപ്പി കൂടി സംഘടിപ്പിക്കണമല്ലോ.‘

...

Read more...

Monday, June 8, 2009

വൈകീട്ടെന്താ പരിപാടി? (രണ്ടാം ഭാഗം).

വൈകീട്ടെന്താ പരിപാടി? (രണ്ടാം ഭാഗം).

( ഇനിവല്ലതും കഴിച്ചുകൊണ്ട്‌ ആസ്വാദനം നടത്താം. ചോറും മീങ്കറിയും വിളമ്പിയപ്പോള്‍, മീന്‍ കഷണം എന്നെ നോക്കിയപ്പോള്‍, അല്ലാ മീങ്കഷണത്തെ ഞാന്‍ നോക്കിയപ്പോള്‍, കറിയാക്കിയ മീനിന്റെ കണ്ണും എന്റെ കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറിയപ്പോള്‍, മനസ്സില്‍ ഒരു ചിന്ന ആശ മുളയിട്ടു. ഒരു പെഗ്ഗ്‌ കൂടി അകത്താക്കിയാലെന്താ? ..... ആദ്യഭാഗം ഇവിടെ )

. . .

അല്ലെങ്കിലും ഇറച്ചിയും മീനും കണ്ടാല്‍ മാത്രം മുളച്ചുവരുന്ന ഒരാശയല്ലേ. വെറുതെ നുള്ളിക്കളയണോ. അല്ലാത്ത ദിവസങ്ങളില്‍, വല്ലപ്പോഴും പാര്‍ട്ടികളിലല്ലെങ്കില്‍, തൊടുകപോലുമില്ല. കണ്ടാല്‍ പോലുംഗൗനിക്കില്ല (അത്ര സല്‍സ്വഭാവിയാ! ചുമ്മാ കിടക്കട്ടെന്നേ ഒരു സര്‍ട്ടീക്കറ്റ്‌. ആര്‍ക്കാ ചേതം!)
ദേ, അപ്പോഴുണ്ട്‌ സല്‍സ്വഭാവി മനസ്സു പറയുന്നു, വേണ്ടാ, മദ്യപാനം നല്ലതല്ല, ഇന്നലെയല്ലേമീനുണ്ടെന്നും പറഞ്ഞ്‌ കുറച്ച്‌ അകത്താക്കിയത്‌. ഇത്‌ ശരിയാവൂല്ല. ആശവന്ന മനസ്സുണ്ടോവിട്ടുകൊടുക്കുന്നു. അത്‌ ഇന്നലെയല്ലേ? ഇന്ന്‌ അല്‍പ്പം കഴിക്കുന്നതുകൊണ്ടെന്താ, എന്നുംകഴിക്കാറില്ലല്ലോ. മാസത്തില്‍ മൂന്നോ നാലോ തവണ മാത്രമല്ലേ. അവസാനം ആശാമാനസത്തിന്റെപ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങി ഫ്രിഡ്ജില്‍ നിന്നും 'ഒപ്പു'ള്ള കുപ്പി തുറന്ന്‌ ഗ്ലാസ്സിലേക്ക്‌ ഒരു സ്മാള്‍ ഒഴിച്ചത്‌ലാര്‍ജും കഴിഞ്ഞ്‌ പട്യാല വരെ പോയോന്നൊരു സംശയം ഇല്ലാതില്ല.



റിയാല്‍ട്ടി സംഗീതവും റിയലായി പെഗും ടച്ചിംഗിനു മീങ്കറിയും. ഇദ്ദാണ്‌ പഷ്ട്‌ ഗോമ്പിനേഷന്‍. ചുമ്മാതല്ല, ചിലര്‍ പാടുമ്പോള്‍ നമ്മളും കൂടെ പാടിപ്പോവുന്നതും, ലവന്‌ ശ്രുതിയും സംഗതിയുംപോരാന്ന്‌ പറയുന്നതും. അങ്ങനെ 'സംഗതി'സംഗീതസാഗരത്തില്‍ നീരാടികഴിഞ്ഞതുംദേവീമാഹാത്മ്യവുമായി കോവിലമ്മയുടെ വരവായി. ഭക്തന്റെ ഈ ഒപ്പ്‌സേവ കോവിലമ്മയെങ്ങാനുംകണ്ടുപോയാല്‍, ആ നോട്ടം കണ്ടാല്‍ ഉള്ള വീര്യവും പോയാലോ.(അതുമല്ല, മണികണ്ഠന്‍ ഇപ്പോള്‍മണിസ്വാമിയായി വേഷം മാറി വന്നിട്ടുമുണ്ട്‌). ഗ്ലാസ്സ്‌ കാലിയാക്കി ആഹാരവും തീര്‍ത്ത്‌ കൈകഴുകിഒന്നുമറിയാത്തപോലെ ഉത്തമ ഭക്തനായി ദര്‍ശന സായൂജ്യത്തിനായി വന്നിരുന്നു. ഈ ചാനലുകാര്‍ഇല്ലായിരുന്നെങ്കില്‍, അവര്‍ ഇടക്കിടക്ക്‌ നമ്മളെ സീരിയലുകളിലൂടെ ഭക്തിമാര്‍ഗ്ഗത്തിലേക്ക്‌നയിച്ചില്ലായിരുന്നെങ്കില്‍ നമ്മളെല്ലാം അധര്‍മ്മികളായി അധഃപതിച്ചുപോകുമല്ലോ എന്നോര്‍ത്ത്‌, ചാനല്‍ ദൈവങ്ങള്‍ക്ക്‌ മനസ്സാ 'പ്രണാമ'മര്‍പ്പിച്ചു!!

...

വീണ്ടും നെറ്റ്‌ലോകത്തേക്ക്‌ കുടിയേറാം. കുറെ ബ്ലോഗുകളിലും ഫ്ലിക്കറിലും കറങ്ങി കമന്റുകളുംതട്ടിയപ്പോഴേക്കും നിദ്രാദേവി കണ്ണുകളില്‍ തഴുകാന്‍ തുടങ്ങി. ഇനി ഇരുന്നാല്‍ ശരിയാവില്ല, അതിനാല്‍നേരത്തേ കിടക്കാം. ദിവസവും രാവിലെ അഞ്ച്‌ മണിക്ക്‌ എഴുന്നേല്‍ക്കണം, അതിനായിമൊബെയിലില്‍ അലാറം സെറ്റ്‌ ചെയ്തിട്ടുണ്ട്‌. പതിനൊന്നരയോടെ കിടന്നതും നിദ്രാദേവി വന്നുതഴുകിയുറക്കിയതും അറിഞ്ഞതേയില്ല.

മൊബെയില്‍ ശബ്ദിക്കുന്നു......
കണ്ണ്‌ തുറക്കാതെ, ഉറക്കച്ചടവോടെ കൈ അടുത്ത്‌വെച്ചിരിക്കുന്ന മൊബെയിലില്‍ തപ്പി. അപ്പോഴേക്കും ശബ്ദം നിലക്കുകയും ചെയ്തു. ഓ, ഇനി കുറെ നേരം കൂടി കിടന്നിട്ട്‌ എണീക്കാം. ഉറക്കമാണെങ്കില്‍ വിട്ടുമാറിയിട്ടില്ല. ടാപ്പില്‍ വെള്ളം രാവിലെ 5 മണിമുതല്‍ ഒരു മുക്കാല്‍മണിക്കൂര്‍നേരം വരും. ഒരു ദിവസം പിടിച്ചില്ലേലും കുഴപ്പമൊന്നുമില്ല. ടാങ്കില്‍ കാണും. എന്നാലുംഅടുക്കളയിലേക്കുള്ള വെള്ളം ദിവസേന ശേഖരിക്കുകയാണ്‌ പതിവ്‌. ചില ദിവസങ്ങളില്‍ വൈകീട്ട്‌സപ്പൈ്ല‍ ഉണ്ടാവുമെങ്കിലും ഓഫീസില്‍നിന്നും വരുമ്പോഴേക്കും അത്‌ നിലച്ചുകാണും. അതിനാല്‍, രാവിലെ ഉറക്കച്ചടവോടെ, പാതിയടഞ്ഞ കണ്ണുമായി, പ്രൈവറ്റ്‌ ബസ്സിലെ കണ്ടക്ടറെപോലെആടിയാടി അവിടെയുമിവിടേയും മുട്ടാതെ, 10 മിനുറ്റ്‌ കൊണ്ട്‌ വെള്ളം പിടിച്ച്‌ വെച്ച്‌ വന്നു വീണ്ടുംകിടന്നാല്‍ പിന്നെ ഒരു രണ്ട്‌ മണിക്കൂര്‍ കൂടി ഉറങ്ങി ക്വോട്ട തീര്‍ത്തിട്ടെ ഏണിക്കൂ. അപ്പോഴാണ്‌മനസ്സില്‍ ഒരു ശങ്ക വന്നത്‌. ഇപ്പോള്‍ മൊബെയിലില്‍ ശബ്ദമുണ്ടാക്കിയത്‌ അലാറം ടോണ്‍ആയിരുന്നോ അതോ റിംഗ്‌ ടോണ്‍ ആയിരുന്നോ. ആ, എന്തേലും ആവട്ടെ, പിന്നെ നോക്കാംഎന്നുകരുതി കിടന്നു. അഞ്ച്‌ മിനിറ്റിനകം ഒരു എസ്സെമെസ്സ്‌ ടോണ്‍ കൂടി ചിലച്ചു. ഇതാരപ്പാ ഈകൊച്ചുവെളുപ്പാന്‍ കാലത്ത്‌ എസ്സെമെസ്സ്‌ അയക്കുന്നത്‌.
പകലാണെങ്കില്‍, ബിസിനസ്സ്‌/സര്‍വീസ്സ്‌ എസ്സെമെസ്സുകളുടെ നിരയാണ്‌. ബാങ്കുകാരുടെ വക
"ലോണ്‍ തരാം കുറഞ്ഞ പലിശ നിരക്കില്‍, ഇന്നാ പിടിച്ചോ, വേഗം വരൂ", "ഇടപാടുകള്‍ നടത്താനായി ഇങ്ങള്‍ എന്തിനാണു സമയം കളഞ്ഞ്‌ ക്യൂവില്‍ പോയി നില്‍ക്കണം, ഞങ്ങളുടെ ഓണ്‍ലൈന്‍ സംവിധാനത്തിലോട്ട്‌ ലോഗ്‌ഇന്‍ ചെയ്യൂ, ഇടപാട്‌ നടത്തൂ", "ക്രെഡിറ്റ്‌ കാര്‍ഡ്‌ വെച്ച്‌ സകല കടകളിലും അരിച്ചുപെറുക്കി ഷോപ്പിംഗ്‌ ചെയ്യൂ,5% ഡിസ്കൗണ്ട്‌ നേടൂ" എന്നിങ്ങനെയുംഡിടിഎച്ച്‌ പ്രൊവൈഡര്‍സിന്റെ വക അവരുടെ പാക്കേജുകലും അലര്‍ട്ടുകളും, മൊബെയില്‍കമ്പനിക്കാരുടെ വക " ഈ കാളര്‍ ട്യൂണ്‍ സബ്സ്ക്രൈബ്‌ ചെയ്യൂ, പാട്ട്‌ കേള്‍ക്കൂ, സ്പോര്‍ട്സ്‌, വാര്‍ത്ത, അലര്‍ട്ടുകള്‍ നോക്കൂ", പിന്നെ അവസാനം നിങ്ങളുടെ മൊബെയില്‍ ബില്ല്‌ ഉടന്‍ അടക്കുകഎന്നുവരെയുള്ളവ ഇടക്കിടക്ക്‌ വന്നുകൊണ്ടിരിക്കും. പക്ഷേ, ഇവരെല്ലാം പകല്‍സമയത്താണ്‌എസ്സെമെസ്സ്‌ ശരങ്ങള്‍ അയച്ചുകൊണ്ടിരിക്കുക. ഇതിപ്പോ, അതിരാവിലെ ആരുടേതായിരിക്കും. നോക്കാം എന്നുകരുതി കണ്ണുതിരുമ്മി എഴുന്നേറ്റു. ജനലിലോട്ട്‌ നോക്കിയപ്പോള്‍ പ്രഭാതവെളിച്ചംപതിഞ്ഞിട്ടില്ലാത്തതുപോലെ (ഇന്ത്യയുടെ കിഴക്കേ അറ്റത്തായ ഇവിടെ രാവിലെ നാലര മണിക്കേനല്ല വെളിച്ചമായിരിക്കും. സമ്മര്‍ ആയതിനാല്‍ 5 മണിക്ക്‌ സൂര്യപ്രകാശം കാണാം). ഇനി പുറത്ത്‌മഴക്കാറുള്ളതുകാരണം മാനം ഇരുണ്ടതുകൊണ്ടാണോ വെളിച്ചക്കുറവ്‌. പെന്‍ ടോര്‍ച്ചെടുത്ത്‌വാച്ചിലേക്ക്‌ അടിച്ച്‌ നോക്കിയപ്പോഴുണ്ട്‌ സമയം 12 മണി കഴിഞ്ഞതേയുള്ളൂ.

ങേ, അപ്പോള്‍ രാവിലെയായി എന്നു കരുതി കഷ്ടപ്പെട്ട്‌ എണീറ്റത്‌ ഇതിനായിരുന്നോ. മൊബെയില്‍എടുത്ത്‌ നോക്കിയപ്പോള്‍ ഒരു മിസ്സ്ഡ്‌ കാള്‍ കിടക്കുന്നു. ഒരു പ്രമുഖ ഫോട്ടോഗ്രാഫര്‍/ഫ്ലിക്കര്‍സുഹ്രുത്ത്‌ വിളിച്ചതായിരുന്നു. രാത്രി 12 മണി കഴിഞ്ഞ്‌. എന്താണാവോ ഇത്ര അത്യാവശ്യം. പിന്നെഎസ്സെംസ്സ്‌ തുറന്ന്‌ നോക്കിയപ്പോഴുണ്ട്‌ അങ്ങേരുടെ വക "
ഗ്ര്ര്‍ര്‍ര്‍ര്‍ര്‍ര്‍..ര്‍ ..എന്നെ അടികൊള്ളിപ്പിക്കണമല്ലേ? ആ കുട്ടിയാണെങ്കില്‍ അവളുടെ ഫോട്ടോക്ക്‌ ലഭിക്കുന്ന കമന്റുകള്‍ അരമണിക്കൂര്‍ കൂടുമ്പോള്‍ നോക്കുന്നുണ്ട്‌. എനിക്ക്‌ അടി വല്ലതും കിട്ടിയാല്‍ പാര്‍സല്‍ ആയി അയച്ചുതരും." എന്ന്‌ ഒരു വാണിംഗ്‌ മെസ്സേജ്‌. ഓഹോ, അപ്പോള്‍ അതാണല്ലേ സംഗതി. കിടക്കാന്‍വരുന്നതിനുമുന്‍പ്‌ അയാള്‍ പോസ്റ്റിയിരുന്ന, കാണാന്‍ കൊള്ളാവുന്ന ഒരു ചെല്ലക്കിളിയുടെഫോട്ടോക്ക്‌ ഒരു കമന്റ്‌ ഇട്ടതാണോ ഇത്ര പ്രശ്നമായത്‌. അതിന്‌ ഇത്ര പ്രശ്നമുണ്ടാക്കേണ്ട കമന്റൊന്നുംഞാന്‍ കൊടുത്തില്ലല്ലോ. ' ചിത്രം മനോഹരമായിട്ടുണ്ട്‌, ഇത്‌ മോഡലാണോ അതോ പെണ്‍കൂട്ടുകാരിയാണോ?' എന്നു ചോദിച്ചതിനാണൊ ഈ അര്‍ദ്ധരാത്രിക്ക്‌ വിറളിപിടിച്ച്‌ മനുഷനെബുദ്ധിമുട്ടിക്കുന്നത്‌. നല്ലോരു ഉറക്കം കളഞ്ഞു. ഇനിയെന്തായാലും നാളെ വിളിക്കാമെന്ന്‌ കരുതിഉറക്കത്തിന്റെ ക്വോട്ടാപൂര്‍ത്തീകരണത്തിനായി വീണ്ടും കയറികിടന്നു.

. . .

രാവിലത്തെ 'അഭ്യാസങ്ങ'ളും പ്രഭാതകൃത്യങ്ങളുമെല്ലാം കഴിഞ്ഞ്‌ അപ്പീസിലേക്ക്‌തിരിക്കുന്നതിനുമുമ്പായി നെറ്റ്‌ തുറന്നപ്പോഴുണ്ട്‌ രാത്രി ഉറക്കം കെടുത്തിയ സുഹൃത്തിന്റെ മെസ്സേജ്‌കിടക്കുന്നു. സംഗതി ഇന്നലെ എസ്സെമെസ്സില്‍ എഴുതിയതുതന്നെ. പിന്നെ ഞാനിട്ട കമന്റുംഡിലിറ്റിയെന്ന്. രണ്ടു മിനിറ്റിനകം പഹയന്‍ ദാ ജി-ടാക്കില്‍ എത്തി "ആഹാ, ഇവിടെഒളിച്ചിരിക്കയാണല്ലെ" എന്നും ചോദിച്ചുകൊണ്ട്‌. '
അതേയ്‌, ആ കുട്ടി മോഡല്‍ രംഗത്തെക്കോ മറ്റോ കാലോ കൈയ്യോ കുത്താന്‍ പോണെന്ന്, അതുകൊണ്ട്‌ അവളുടെ ചിത്രങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രതികരണങ്ങള്‍ ശ്രദ്ധിക്കാറുണ്ടത്രേ'. ഇതിനിപ്പോ നമ്മളെന്തു പിഴച്ചു. പബ്ലിക്കായി ഫോട്ടോപ്രദര്‍ശിപ്പിച്ചിട്ട്‌, കമന്റൂ കമന്റൂന്ന് പറഞ്ഞാല്‍ ഒന്ന് കമന്റാതെ പോയാല്‍ എന്തുകരുതുമെന്നതുകൊണ്ടല്ലേ. അതിത്ര തെറ്റായോ. എന്തായാലും വേറെ കമന്റിടാം എന്നു പറഞ്ഞ്‌ഗോമ്പ്രമൈസായി.

പിന്നീട്‌ ആപ്പീസിലെത്തിയശേഷം പുള്ളിയെ ഫോണില്‍ വിളിച്ചു. സമയം രണ്ടുമണികഴിഞ്ഞിരിക്കുന്നു. ആശാന്‍ ലഞ്ചാന്‍ പോകാനിരിക്കുകയായിരുന്നുവത്രേ. ഇതന്നെ ടെലിഫോണ്‍വധത്തിനു പറ്റിയ സമയം. രാത്രി 12 മണി കഴിഞ്ഞ്‌ വിളിച്ച്‌ ഉറക്കം കളഞ്ഞതിനു പകരം വീട്ടാന്‍പറ്റിയ ചാന്‍സ്‌. ആ കൊച്ച്‌ ഇടക്ക്‌ ഫോണ്‍ ചെയ്യാറുണ്ടെന്നും നെറ്റില്‍ കയറി കമന്റുകള്‍ശ്രദ്ധിക്കാറുണ്ടെന്നും, പിന്നെ അവള്‍ എന്തു വിചാരിക്കുമെന്ന് കരുതിയാണ്‌ കമന്റ്‌ ഡിലിറ്റ്‌ ചെയ്തത്‌എന്നൊക്കെയുള്ള ഒരു തരം "എന്നെ കണ്ടാല്‍ കുമ്പളങ്ങ കട്ടവനെ പോലെയുണ്ടോ" എന്ന ഭാവംസംസാരത്തില്‍ തെളിഞ്ഞുവെങ്കിലും, ഞാന്‍ മാത്രമല്ല, വേറെ അറിയാവുന്ന ചിലരും ഫോണിലൂടെയുംമറ്റും കൊട്ടാറുണ്ടത്രേ. വിശന്നു പൊരിഞ്ഞിരിക്കുമ്പോള്‍ ഉണ്ണാന്‍ പോകുന്നവനെ പിടിച്ചുനിര്‍ത്തിയിട്ടുള്ള ഫോണ്‍ സംഭാഷണം അങ്ങനെ നീണ്ടു. ഇങ്ങനെയൊക്കെയല്ലെ നമുക്ക്‌സ്നേഹത്തോടെയുള്ള പ്രതികാരം വീട്ടാനും നെറ്റ്‌ സൗഹൃദങ്ങള്‍ ഉറപ്പിക്കാനും പറ്റൂ.

(രാത്രി 12 മണി കഴിഞ്ഞ്‌, ഉറക്കം പാഴാക്കാനായി വിളിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പായി ഇതിനെ കരുതാം).

***

(ഫോണ്‍ സംഭാഷണത്തിനിടക്ക്‌ ഒരു പ്രധാന കാര്യം കൂടി വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ സംവിധാന-എഴുത്തുകാരന്‍ ഈ കൊച്ചിനെ ലീഡ്‌ നായികയായി ഉടന്‍ തന്നെ ഒരു സിനിമയില്‍ ലോഞ്ച്‌ ചെയ്യുന്നുണ്ട്‌. മൂന്നുനാലു മാസത്തിനകം തിയേറ്ററില്‍ എത്തുന്ന ആ ചിത്രത്തിലെ പുതുമുഖ നായികക്ക്‌ വേറെ പബ്ലിസിറ്റി ഒഴിവാകാനാണ്‌ ഇദ്ദേഹം ശ്രദ്ധിച്ചത്‌. മറ്റ്‌ വിശദാംശങ്ങള്‍ ഇപ്പോള്‍ ചേര്‍ക്കുന്നില്ല).

Read more...

Saturday, June 6, 2009

വൈകീട്ടെന്താ പരിപാടി?

വൈകീട്ടെന്താ പരിപാടി?

ഈ കഴിഞ്ഞ ഒരു സാധാരണ ദിവസം, സായംകാലത്ത്‌ ചക്രവാളത്തില്‍ സൂര്യന്‍മലകള്‍ക്കപ്പുറത്തേക്ക്‌ ഒളിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. അല്‍പസ്വല്‍പ്പംചാറ്റല്‍മഴയുമുണ്ട്‌. പതിവുപോലെ ഓഫീസില്‍നിന്നും വന്ന് ചായ ഉണ്ടാക്കി, ടിവി തുറന്നുചാനലുകള്‍ പരതി, ചായയും കുടിച്ച്‌ ചെറുതായൊന്നു വിശ്രമിച്ചു. ഇനി ഒന്നു ഈവനിംഗ്‌വാക്കിയാലോ? പക്ഷേ, മഴ ഇനിയും പെയ്യാന്‍ സാധ്യതയുള്ളതുകൊണ്ട്‌ പരിപാടിഇന്നത്തേക്ക്‌ വേണ്ട. ഇന്നലെ ഉണ്ടാക്കിയ മീന്‍കറി ഫ്രിഡ്ജില്‍ ഉള്ളതുകൊണ്ട്‌വൈകീട്ടത്തേക്കുവേണ്ടി കറിയുണ്ടാക്കാന്‍ മെനക്കിടേണ്ട. അപ്പോള്‍ പിന്നെ വൈകീട്ടെന്താപരിപാടി? എന്നാല്‍ പിന്നെ ഇനി നെറ്റിലേക്ക്‌ ചേക്കാറാം. അതാണല്ലോ 'നെറ്റ്‌ജീവി'കളുടെഇപ്പോഴത്തെ ജീവവായും.

മെയിലും മറ്റും നോക്കിവരുമ്പോഴേക്കും ടിവിയില്‍ ദേ 'മാനസപുത്രി' എത്തി. അടുത്തതായിഇനി എന്താണ്‌ സംഭവിക്കാന്‍ പോകുന്നത്‌ എന്ന ജിജ്ഞാസയും ആകാംക്ഷയുംകൊണ്ട്‌ശ്രദ്ധ നെറ്റില്‍നിന്നും വഴുതിമാറി ടിവിയിലോട്ടായി. രണ്ടുകൊല്ലമായി ലവന്മാര്‍മലയാളിപ്രേക്ഷകരെ കളിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. സംഗതിയാണെങ്കിലിപ്പോള്‍ഒരു ഡിറ്റക്ടീവ്‌ പരമ്പര പോലായിട്ടുണ്ട്‌. ഇനിയും ഒരു മൂന്ന് കൊല്ലം കഴിഞ്ഞാലും ഇതുതീരുമെന്ന് തോന്നുന്നില്ല. തോബിയാസിന്റെ ഘാതകരെ കണ്ടുപിടിക്കാന്‍ പറ്റിയില്ലെങ്കിലും, കൊല്ലപ്പെട്ട തോബിയാസിന്റെ പ്രേതത്തെ വരെ ഇറക്കി വേണേല്‍ ഇതിനെ ഒരുപഞ്ചവല്‍സര പ്രേതസീരിയല്‍ ആക്കി മാറ്റാനും സാധ്യതയുണ്ട്‌. ഏഷ്യാനെറ്റ്‌ ആരാ മോന്‍, അവരുടെ "രഹസ്യം' നമ്മള്‍ കുറെ കണ്ടതല്ലേ! പോരാത്തതിനു ചാനല്‍ ഇപ്പോള്‍മാധ്യമഭീമന്‍ മുര്‍ഡോക്കിന്റെ കൈയ്യിലും.

പണ്ട്, സില്‍മാപ്രാന്ത് തലക്ക്‌ കൊണ്ടുപിടിച്ചിരിക്കുന്ന സമയത്ത്‌ നായകനായിഅഭിനയിക്കാന്‍ പോയിട്ട്‌,നായകന്റെ പോട്ടെ, വില്ലനായ കാലന്റെ റോള്‍ തരാമെന്നുപറഞ്ഞ്‌ കൊതിപ്പിച്ചിട്ട്‌, അതും കിട്ടാഞ്ഞ്‌, കാലന്റെ ഭടനായി ബീഡിയും വലിച്ച്‌തകര്‍ത്തഭിനയിച്ചിട്ടും പിടിച്ച്‌ പുറത്താക്കിയ, പിന്നീട്‌ നാടക-സീരിയല്‍ തിരക്കഥ-സംവിധാന-അഭിനയ 'ചക്രവര്‍ത്തി'യും, നമ്മുടെയൊക്കെ പ്രിയങ്കരനുമായ ബ്ലോഗന്‍ഏറനാടന്‍, ഈ മാനസപുത്രി കൊച്ച് ശ്രീകലയെയും വെച്ചുകൊണ്ട്‌ "ഗ്രീഷ്മസന്ധ്യ" എന്നപേരില്‍ ഒരു ടിവി സീരിയല്‍ എടുക്കാന്‍ പോയത്‌ ഓര്‍മ്മയില്ലേ സുഹൃത്തുക്കളേ. വലിയആഘോഷത്തോടെ ആ കൊച്ചിനെയും കൊണ്ടുവന്ന് സീരിയലിന്റെ പൂജയും, ഒരു പൂവുംപിടിച്ചുകൊണ്ട് , പ്രേം‌നസീറിനെ പോലും നാണിപ്പിക്കുന്ന സ്റ്റൈലില്‍, അവളുടെ പുറകെനടക്കുന്ന ഫോട്ടോ എടുപ്പുമെല്ലാം കഴിഞ്ഞ്‌ ഏറു കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ കാലം കുറെയായി. അതിനുശേഷം ഒരു വിവരവും കേട്ടില്ല. സാമ്പത്തികമാന്ദ്യം കാരണം തല്‍ക്കാലംനിര്‍ത്തിവെച്ചതാണോ അതോ ഈ കൊച്ചിന്റെ ഡേറ്റും നോക്കിയിരുപ്പാണോന്നും അറിയില്ല. മാനസപുത്രി ഇക്കണക്കിനുപോയാല്‍ ഏറനാടനു ഡേറ്റു കിട്ടുമ്പോഴേക്കും നായികയെ അമ്മറോളില്‍ അഭിനയിപ്പിക്കേണ്ടിവരും. ഏറൂ, നമുക്ക്‌ നായികയെ ഒന്നു മാറ്റിപിടിച്ചാലോ, ഛേ, മാറ്റിനോക്കിയാലോ.

(അവിചാരിതമായി ഏറുവിനെ മൂന്നാലു ദിവസം മുമ്പ്‌ ജിടാക്കില്‍ കിട്ടിയപ്പോള്‍ പറഞ്ഞത്‌അവസാനം 'തലയൂരി'യെന്നാണ്‌. ആരാണാവോ തലയൂരിയത്‌! )


ഇനി ബ്ലോഗുകള്‍ ഒന്നു ഓടിച്ചു നോക്കാമെന്നു കരുതി 'ചിന്ത' തുറന്നപ്പോഴുണ്ട്‌ ആകെ ഒരുരൂപമാറ്റം. ബ്ലോഗ്‌പോസ്റ്റുകളെല്ലാം പല തട്ടുകളായി നിരത്തിയിരിക്കയാണ്‌. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഒബിസി, മുന്നോക്കം, പിന്നോക്കം, ന്യൂനപക്ഷം, അവശം എന്നൊക്കെ തരംതിരിക്കുന്നതുപോലെ, ഗഥ, ഗവിത, പോട്ടങ്ങള്‍,സില്‍മ,ലേഹനം, പലവഹ എന്നിങ്ങനെപല പട്ടികകളിലായി ബ്ലോഗുകളെ തരം തിരിച്ചിരിക്കയാണ്‌. ഇതില്‍ പുതിയ പോസ്റ്റുകള്‍ഏതെന്ന് എങ്ങനെ അറിയാം. എന്തായാലും ആദ്യം കണ്ട അഞ്ചാറെണ്ണം തുറന്നുനോക്കാമെന്നു കരുതി ക്ലിക്ക്‌ ചെയ്യുമ്പോഴുണ്ട്‌ സംഗതി അതിനുള്ളില്‍ തന്നെതുറന്നുവരികയാണ്‌, അതും ഒരു സമയം ഒരെണ്ണം മാത്രം. ഇതിപ്പോള്‍ തുറന്നിരിക്കുന്നത്‌മുഴുവന്‍ വായിച്ചിട്ട്‌ വേണമെങ്കില്‍ കമന്റും തട്ടിയിട്ടേ വേറൊരെണ്ണം തുറക്കാന്‍ പറ്റൂ. അഗ്രിനോക്കാന്‍ വന്നവനെ ഒരുതരം ഗ്രഹണി പിടിച്ചപോലായി. ഈ പോളച്ചായന്റെ ഒരു കാര്യം. നമുക്കാണെങ്കില്‍ ബ്രൌസറില്‍ ചുരുങ്ങിയത് ഒരു 8-10 ടാബുകളില്‍ പല ബ്ലോഗുകള്‍ തുറന്ന്സൗകര്യം പോലെ വായിക്കുന്ന ശീലമാ. പോളച്ചന്റെ ഈ പുതുക്കിയ റേഷന്‍ 'ചിന്താ'ഭാരംനമുക്ക്‌ പറ്റൂല്ലാ. ഇനിയിപ്പോ തനിമലയാളമോ ഗൂഗിള്‍ ലിസ്റ്റിംഗിലോ നോക്കാം.

അങ്ങനെ ബ്ലോഗുകളിലും ഫ്ലിക്കര്‍ ഗ്രൂപ്പുകളിലും കയറിയിറങ്ങുമ്പോഴേക്കുംഗന്ധര്‍വ്വസംഗീതവും അതിന്റെ തൊട്ടുപുറകെ സ്റ്റാര്‍ സിംഗറും പുതിയ സംഗതികളുമായിഎത്തി. ഇനി കുറച്ചുനേരം സംഗീതം ആസ്വദിക്കാം. ഈയിടെയായി ചാനലായചാനലിലെയെല്ലാം റിയാല്‍ട്ടി സംഗീത പരിപാടികളും അതിലെ 'ഹൈകോര്‍ട്ട്' ജഡ്ജിമാരുടെവിലയിരുത്തലും വിധിനിര്‍ണ്ണയവുമെല്ലാം കണ്ട്‌ ഈയുള്ളവന്റെ സംഗീതാസ്വാദനനിലവാരംഒരു പടി കൂടിയിട്ടുണ്ടോ എന്ന് സംശയം. പാടാനറിയാത്ത, ക്ലാസ്സിക്കല്‍ സംഗീതത്തെപറ്റിഒരു ഡ്രൈ ജിഞ്ചറും ലൈമും പോലും (വേണേല്‍ ചുക്കും ചുണ്ണാമ്പുമെന്നും പറയാം) അറിയാത്ത, വെറും ഒരു ആസ്വാദകനായ ഈ ഞാന്‍ പോലും, ജഡ്ജിമാര്‍ മല്‍സരാര്‍ത്ഥികളെവധിച്ച്‌' തലനാരിഴകീറി പോസ്റ്റ്‌മോര്‍ട്ടം നടത്തി മാര്‍ക്കിടുന്നതിനു മുമ്പേ, മനസ്സില്‍ ഇട്ടമാര്‍ക്ക്‌ പലപ്പോഴും കിറുകൃത്യമാകുന്നതുതന്നെ വലിയ തെളിവല്ലേ. ഓ, ഇതറിഞ്ഞ്‌ വല്ലതുക്കട ചാനല്‍ കാരും എന്നെപ്പോലുള്ളവരെയെങ്ങാനും ഇനി നഴ്സറിക്കുട്ടികളുടെ റിയാല്‍ട്ടിസംഗീത മല്‍സരത്തിലേക്ക്‌ ജഡ്ജിയാകാന്‍ വിളിക്കുമോന്നാ എന്റെ പേടി. അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍, ദൈവമേ, പിഞ്ചുകുഞ്ഞുങ്ങളുടെ മുഖത്ത്‌ നോക്കി, 'മോനെ, മോന്‌ സംഗതി പോരാ, സംഗതിയെല്ലം ഇങ്ങനെ ഫ്ലാറ്റായാല്‍ എങ്ങനെ ഫ്ലാറ്റ്‌കിട്ടും. ശ്രുതിയാണെങ്കില്‍ അവള്‍ ഇടക്കിടക്ക്‌ ഷാര്‍പ്പാവുണുണ്ട്‌, പിന്നെ മോന്റെപിച്ചിംഗാണെങ്കില്‍ ശരിയായതുമില്ല" എന്നൊക്കെ വിളിച്ചുപറയേണ്ടിവരില്ലേ. അത്‌ കേട്ട്‌ആ കുട്ടി അവിടെ നിന്ന് നിക്കറില്‍ മുള്ളി കരയേണ്ടിവരുന്ന ദൃശ്യം കൂടി ഓര്‍ക്കുമ്പോള്‍.. ഇല്ല, ജഡ്ജാകുന്ന പ്രശ്നമേയില്ല. ചുമ്മാ നിര്‍ബന്ധിക്കരുത്, പ്ലീസ്!!

അല്ലാ, ഇങ്ങനെ മനസ്സില്‍ മാര്‍ക്കിട്ടോണ്ടിരുന്നാല്‍ മതിയോ. ഇനിവല്ലതും കഴിച്ചുകൊണ്ട്‌ആസ്വാദനം നടത്താം. ചോറും മീങ്കറിയും വിളമ്പിയപ്പോള്‍, മീന്‍ കഷണം എന്നെനോക്കിയപ്പോള്‍, അല്ലാ മീങ്കഷണത്തെ ഞാന്‍ നോക്കിയപ്പോള്‍, കറിയാക്കിയ മീനിന്റെകണ്ണും എന്റെ കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറിയപ്പോള്‍, മനസ്സില്‍ ഒരു ചിന്നആശ മുളയിട്ടു. ഒരു പെഗ്ഗ്‌ കൂടി അകത്താക്കിയാലെന്താ?
'

(തുടരും)

Read more...

Sunday, May 17, 2009

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-3.

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-3.

പുട്ടുണ്ണി: അപ്പൂട്ടാ, എന്തൊക്ക്യാ ഇന്നത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍?

അപ്പൂട്ടന്‍: പുട്ടുണ്ണ്യേ, ഇപ്പം ഡെല്‍ഹീലും മറ്റും പാട്ടും ബഹളോല്ലേ. എന്തിനു ഇന്നലെ സിപീമ്മിന്റെ ഹെഡ്‌ക്വാര്‍ട്ടേര്‍സിനു മുമ്പില്‍ കോങ്ക്രസ്സുകാരുടെ കൊട്ടും പാട്ടുമല്ലാരുന്നോ..


“ സിങ്ങ്‌ ഈസ്‌ കിംഗ്‌,
സിങ്ങ്‌ ഈസ്‌ കിംഗ്‌,
സിങ്ങ്‌ ഈസ്‌ കിംഗ്‌..!! “
പുട്ടുണ്ണി : ബട്ട്‌ പ്രിന്‍സ്‌ ഈസ്‌ എ ത്രെട്ട്‌, സര്‍ദാര്‍ജീ!!


***

അപ്പൂട്ടന്‍: കേട്ടില്ലേ,
കര്‍ണ്ണാടകത്തില്‍ ദേവ ഗൗഡയും മകന്‍ കുമാരസ്വാമിയും ജയിച്ചു,
യെദിയൂരപ്പയുടെ മകന്‍ ബംഗാരപ്പയെ തോല്‍പ്പിച്ചു.

പുട്ടുണ്ണി: ദാറ്റ്‌ ഈസ്‌ കാള്‍ഡ്‌ ദി 'അപ്പാ' ഫാക്ടര്‍.


*****

പിഡിപി ബന്ധം ഉപേക്ഷിക്കണമെന്ന് സിപിഎമ്മിനോടെ ആവശ്യപ്പെടുമെന്ന് ആര്‍-ഏസ്പിയുടെ ജന്‍.സെക്രട്ടറി വി.പി.രാമകൃഷ്ണപ്പിള്ള.

പുട്ടുണ്ണി: അതെങ്ങനെയാ, ഈ അവിഹിത ബന്ധങ്ങള്‍ അത്ര പെട്ടെന്ന് ഉപേക്ഷിക്കാന്‍ പറ്റുമോ, പിള്ളേച്ചാ.

*****

കോഴിക്കോട്‌ സീറ്റ്‌ പേമന്റ്‌ സീറ്റാണെന്ന് തെളിഞ്ഞു - വീരന്‍.

പുട്ടുണ്ണി: അതാണല്ലേ വീരന്‍ മെറിറ്റ്‌ ക്വാട്ടയില്‍ അപേക്ഷിച്ചിട്ട്‌ കൊടുക്കാതിരുന്നത്‌. ഇത്‌ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.

****

മൂന്നാം മുന്നണി വിടാനും യുപിഏയുമായി സഹകരിക്കാനും തയ്യാര്‍. പക്ഷേ, യുപിഎ ഇതുവരെയും തങ്ങളെ ക്ഷണിച്ചില്ല - ജെ.ഡി.എസ്‌.

പുട്ടുണ്ണി: വേറെ കെട്ടാന്‍ പോയിട്ട്‌ അതൊട്ടു നടന്നുമില്ല. ഇനിയിപ്പൊ ഈ സദ്യയെങ്കില്‍ സദ്യ ഉണ്ണാന്‍ റെഡി. ക്ഷണം കിട്ടാന്‍ കാത്തിരിക്കയല്ലേ. പക്ഷേ വിളിക്കിണില്ലല്ലോ.

****



അപ്പൂട്ടന്‍: പുട്ടുണ്ണ്യേ,
എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ പൊടി പോലും കണ്ടില്ല, ആരപ്പാ അത്‌?

പുട്ടുണ്ണീ: രാം വിലാസ്‌ പാസ്വാന്റെ എല്‍.ജെ.പി. അല്ലേലും രണ്ട്‌ യാദവന്മാരെ കൂട്ടുപിടിച്ചതാ കൊഴപ്പമായത്‌.

*****

അപ്പുട്ടന്‍: പുട്ടുണ്ണ്യേ, തിരഞ്ഞെടുപ്പ് കാലത്ത് കൊറെ ബ്ലോഗണ്ണന്മാര്‍ ബ്ലോഗെല്ലാം ചൊമപ്പിച്ചാരുന്നല്ലോ.
പുട്ടുണ്ണീ: അതെയതെ. എട്ടു നിലയില്‍ പൊട്ടിയ സ്ഥിതിക്ക് ഇനീപ്പൊ അതെല്ലാം കറുപ്പിക്കുമായിരിക്കും. ഈ അണ്ണന്മാരുടെ ഓരോ കാര്യങ്ങളേ. വേറെ കൊറെ അണ്ണന്മാര്‍ എസ്.എം.എസ്സ് അയച്ച് ചുരുളിക്കുട്ടനെ ജയിപ്പിക്കേം ചെയ്തു. അടുത്ത വട്ടം ഇനി ബ്ലോഗില്‍ കമന്റിട്ട് ജയിപ്പിക്കൂം ചെയ്യും. ശിവ ശിവ!!

*****

അപ്പൂട്ടന്‍: അതാരാ പുട്ടുണ്ണ്യേ, ആ നടന്നു വരുന്നത്?
പുട്ടുണ്ണി: ആഹാ, അത് നമ്മുടെ സഹാവല്ലേ, കണാരന്‍. എന്താ കണാരാ മൊഖത്ത് ഒരു ഇദില്ലാത്തത്.

കണാരന്‍: ദേ, എന്റെ വായീന്ന് വല്ലോം കേക്കല്ലേ. എന്നാലും ഇങ്ങനെ എട്ടു നിലയില്‍ പൊട്ടൂന്ന് ഞമ്മള് വിചാരിച്ചോ. ആകെ ബെഷമായി. നിങ്ങക്ക് അറിയ്യോ, രണ്ടെണ്ണം വീശീട്ട് ദെവസം രണ്ടായി. ഇനീപ്പം നാളെ ബിവറേജസ് കട തുറക്കുന്നതുവരെ എങ്ങനെ കഴിച്ചുകൂട്ടുംന്നാ വിചാരിക്കണ്.


****


വോട്ടെണ്ണലിനു മുമ്പ്‌ കേട്ടത്‌:
പുതിയ സര്‍ക്കാര്‍ രൂപികരിക്കാന്‍ യുപിഎക്ക്‌ ഞങ്ങള്‍ ഒട്ടും പിന്തുണ നല്‍കില്ല. അതേ സമയം ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യുപിഏ പിന്തുണ നല്‍കേണ്ടി വരും. - പ്രകാശ്‌ കാരാട്ട്‌.

പുട്ടുണ്ണി: ആദ്യം പറഞ്ഞ കാര്യം എന്തായാലും ഇനി കൊടുക്കേണ്ട കാര്യമില്ല. രണ്ടാമതു പറഞ്ഞ കാര്യം കേരളത്തിലേയും ബംഗാളിലേയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ആലോചിക്കാം.


***


ദില്ലിയിലെ ജന്‍ പഥിലും റേസ്‌ കോഴ്സ്‌ റോഡിലും അക്ബര്‍ റോഡിലും ഇപ്പോള്‍ കേള്‍ക്കുന്നത്‌ -

പിന്തുണ വേണോ, പിന്തുണ. ..
ഡിമാന്റുകളില്ലാത്ത പിന്തുണ. ..
വിലക്കുറവുള്ള പിന്തുണ. ..
ഏതു മന്ത്രിസ്ഥാനം കിട്ടിയാലും കുഴപ്പമില്ല,
ഒന്നും കിട്ടിയില്ലേലും സാരമില്ലാ.
ഒരെണ്ണമെടുത്താല്‍ വേറൊരെണ്ണം ഫ്രീ.


Read more...

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-2.

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍-2.

പരാജയകാരണങ്ങള്‍:

പുട്ടുണ്ണി : വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷമുള്ള വിശേഷങ്ങളൊക്കെ കേട്ടില്ലേ അപ്പൂട്ടാ.
അപ്പൂട്ടന്‍: കേട്ടു, കേട്ടു. ടിവിയിലൊക്കെ അതല്ലെയുള്ളൂ.
പുട്ടുണ്ണി: എന്നാല്‍ പിന്നെ കേള്‍ക്കട്ടെ, വിശേഷങ്ങള്‍ ഓരോന്നായി.
അപ്പൂട്ടന്‍: അച്ചുമാമ പറഞ്ഞതു കേട്ടോ..

"ഭരണത്തിനെതിരെ ജനവികാരമില്ല" - അച്ചുമാമന്‍.

പുട്ടുണ്ണി: ഉവ്വുവ്വ്‌, ജനങ്ങള്‍ക്ക്‌ (ഭരിക്കുന്ന പാര്‍ട്ടിയോട്‌) ഇച്ചിരി പോലും വികാരമില്ലാ എന്നു ഇപ്പോള്‍ അവര്‍ക്ക് മനസ്സിലായിക്കാണും.

****

ഭരണവിരുദ്ധമല്ല കേരളത്തിലെ പരാജയം - മദനി.

പുട്ടുണ്ണി: എന്നാല്‍ പിന്നെ മദനിവിരുദ്ധമായിരിക്കും. ഒന്നു സമ്മതിക്കൂന്നെ.

***

പരാജയത്തിനു കാരണം ഞങ്ങള്‍ തന്നെ. പരസ്പരം തമ്മിലടിച്ചതും പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചതുമാണ്‌ കാരണം - ടി.ജെ. ചന്ദ്രചൂഡന്‍, ആര്‍.എസ്‌.പി. ജന.സെക്രട്ടറി.

പുട്ടുണ്ണി: അപ്പോള്‍ അവസാനം സമ്മതിച്ചുവല്ലേ! ഭേഷ്‌!

****

സിപിഎമ്മിന്റെ കനത്ത തോല്‍വിക്കു കാരണം സിപിഎം നേതൃത്വത്തിന്റെ ധാര്‍ഷ്ട്യമാണ്‌ - വീരന്‍.

പുട്ടുണ്ണി: ജനതാ ദളിനു കോഴിക്കോട്‌ സീറ്റ്‌ കൊടുക്കാത്തതല്ലേ ഇതിലും വലിയ ധാര്‍ഷ്ട്യം, വീരന്‍ജീ.


****

യുഡിഎഫിന്റെ വിജയത്തിനു ജനതാ ദളും സഹായിച്ചു - ചെന്നിത്തല.

പുട്ടുണ്ണി: പിണറായി സഹായിച്ചെന്നു പറയൂ. കോഴിക്കോട്‌ സീറ്റ്‌ വീരന്‌ വിട്ടുകൊടുത്തിരുന്നെങ്കില്‍ ഇതു സംഭവിക്കുമായിരുന്നോ?

****

ബംഗാളിലെ ജനങ്ങള്‍ സിപിഎമ്മിനെ ഒരു പാഠം പഠിപ്പിച്ചു - ബിമാന്‍ ബോസ്‌, പ.ബം. ഇടത് മുന്നണി ചെയര്‍മാന്‍.

പുട്ടുണ്ണി: ഇത്രയും നാള്‍ അവരെ പഠിപ്പിച്ചതല്ലേ, അവര്‍ തിരിച്ചും ഒന്ന് പഠിപ്പിച്ചു.
പാഠം ഒന്ന് - ഒരു വിലാപം.
അടുത്ത പാഠം എന്താണാവോ
?

****


സി.പി.എം.ന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ പ്രകാശ്‌ കാരാട്ട്‌ ജന.സെക്രട്ടറി സ്ഥാനം രാജി വെക്കണം - (സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ,) സ്പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി.

പുട്ടുണ്ണി: ഇക്കണക്കിന്‌, സിപിഎമ്മില്‍ നിന്നും പുറത്താക്കിയ എ.പി.അത്ഭുതക്കുട്ടിയും എം.ആര്‍.മുരളി പിണറായിയോട്‌ ഇതുവരെ ഒന്നും ആവശ്യപ്പെട്ടില്ലേ? കഷ്ടായി!


*****

അപ്പുട്ടന്‍: കേട്ടോ,
കോഴിക്കോടും, വയനാട്ടിലും വടകരയിലും യുഡിഫിനു ജയം. വന്‍ ഭൂരിപക്ഷം കിട്ടാവുന്ന ആലത്തൂരിലും പാലക്കാട്ടിലും എല്‍ഡിഎഫ്‌ കഷ്ടിച്ചു രക്ഷപ്പെട്ടു.

പുട്ടുണ്ണി: വീരനോട്‌ കളിച്ചാല്‍ ഇങ്ങനെയിരിക്കും. ഒറ്റ സീറ്റിലും മത്സരിക്കാതെ പിണറായിയെ ഒതുക്കുകയും ചെയ്തു, സ്വന്തം മന്ത്രിയെ വീഴ്ത്തുകയും ചെയ്തു.

****
അപ്പൂട്ടന്‍: എന്തു ചെയ്യാനാ, സഖാവ് ലാവ്‌ലീനും ചുമന്നോണ്ടു വരുമ്പോള്‍ അത്താണി ഒരു താങ്ങാവുമെന്നു കരുതി. ഒന്നല്ല, രണ്ട്‌അത്താണി ഇത്തവണ താങ്ങായില്ലെന്നു മാത്രമല്ല, അത്‌ ചരിഞ്ഞു വീണു നടുവൊടിച്ചുകളഞ്ഞു.

പുട്ടുണ്ണീ: അതേയ്, അപ്പപ്പോള്‍ കാണുന്ന ഉറപ്പില്ലാത്ത അത്താണികളില്‍ ചാരിയാല്‍ ഇങ്ങനിരിക്കും.

*****


അപ്പുട്ടന്‍: പുട്ടുണ്ണി അറിഞ്ഞോ,
ശിവഗംഗയില്‍ ആദ്യം തോറ്റ അഭ്യന്തരമന്ത്രി പി.ചിദംബരം പരാതി ഉന്നയിച്ച്‌ വീണ്ടും വോട്ട്‌ എണ്ണിച്ചപ്പോള്‍ ജയിച്ചു. അതുപോലെ, ആം‌വ്‌ലയില്‍ ആദ്യം തോറ്റ മനേക ഗാന്ധി വീണ്ടും വോട്ടെണ്ണിയപ്പോള്‍ ജയിച്ചുവെന്ന്.

പുട്ടുണ്ണി: ഈ ഫോര്‍മുല, സിപിഎമ്മിനു കേരളത്തില്‍ തോറ്റ 16 മണ്ഡലങ്ങളിലും പരീക്ഷിക്കാമായിരുന്നു. ചിലപ്പോള്‍ 16ഉം കിട്ടിയാലോ, ചുമ്മാ ഒരാഗ്രഹം. പോയ ബുദ്ധി തിരിച്ചുകിട്ടുമോ!

****

അപ്പൂട്ടന്‍: കേട്ടോ പുട്ടുണ്ണി, ഈ അടുത്ത നാളുകളില്‍ അച്ചുമാമനെ ഇത്രയും സന്തോഷത്തില്‍ ടി.വി.യില്‍ കണ്ടിട്ടില്ല. 'പാര്‍ട്ടി കേരളത്തിലും പ.ബംഗാളിലും എട്ടു നിലയില്‍ പൊട്ടിയിട്ടും എങ്ങനെ ഇങ്ങനെ സന്തോഷം കൊണ്ട്‌ ചിരിക്കാന്‍ കഴിയുന്നു.': എന്നാണ് റിപ്പോര്‍ട്ടര്‍മാര്‍ ചോദിക്കുന്നത്.
പുട്ടുണ്ണി: അപ്പോള്‍ അച്ചുമാമന്‍ എന്തു പറഞ്ഞു?
അപ്പൂട്ടന്‍: "എന്താ എനിക്കു ചിരിക്കാനും പാടില്ലേ" എന്ന്.

പുട്ടുണ്ണി: ചിരിക്കട്ടെയെന്ന്, വളരെ നാള്‍ കൂടിയല്ലേ മനസ്സു തുറന്ന് മൂപ്പര്‍ ഒന്ന് ചിരിക്കുന്നത്. ചിരി ആരോഗ്യത്തിനു നല്ലതാന്നല്ലേ ഡോക്ടര്‍മാര്‍ പറയുന്നത്. ഈ വയസ്സാം കാലത്ത് ഇച്ചിരി ആരോഗ്യം കൂട്ടുന്നതിലെന്താ തെറ്റ്?

(
അശരീരി::::: ചിരിച്ചോ, ചിരിച്ചോ, ഇതിനു പി.ബി.യില്‍ മറുപടി പറയേണ്ടിവരും)

അപ്പൂട്ടന്‍: എന്തോ കേട്ടല്ലോ, പുട്ടുണ്ണി വല്ലതും കേട്ടോ?
പുട്ടുണ്ണി: ഇല്ല.
അപ്പൂട്ടന്‍: എന്നാല്‍ പിന്നെ തോന്നിയതായിരിക്കും.

****

അപ്പൂട്ടന്‍: പുട്ടുണ്ണീ, ഈ സീസണിലെ പൊളിട്ടിക്കല്‍ T20-യില്‍ സിപിയെമ്മിനു എന്തു സ്ഥാനമാണുള്ളത്‌?
പുട്ടുണ്ണി: എന്താ സംശയം, നൈറ്റ്‌ റൈഡേര്‍സിന്റെ സ്ഥാനം തന്നെ.

***


വാല്‍ക്കഷണം:

കേരളത്തില്‍ വോട്ടെണ്ണലിനു ശേഷം പലയിടത്തും രാഷ്ട്രീയ സംഘട്ടനങ്ങളും അക്രമങ്ങളും കല്ലേറും. പ.ബംഗാളില്‍ പരാജയം നേരിട്ട പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. - വാര്‍ത്ത.

(അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്‌, തിരഞ്ഞെടുപ്പില്‍ തോറ്റാലോ, അങ്ങാടിയില്‍!)


(തുടരും)


Read more...

Saturday, May 16, 2009

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍.

തിരഞ്ഞെടുപ്പ്‌ നുറുങ്ങുകള്‍.

2009-ലെ തിരഞ്ഞെടുപ്പ്‌ മാമാങ്കഫലം മുന്‍കൂട്ടി പ്രവചിച്ച കവടിനിരത്തുകാരെയും ശാസ്ത്രീയ തരികിട (സര്‍വ്വേ) നടത്തി ഫലം നേരത്തെ പറഞ്ഞ ചാനല്‍ കാരെയും ഒരു പോലെ ഞെട്ടിച്ചില്ലെ ഇത്തവണ പെട്ടി പൊട്ടിച്ചപ്പോള്‍. എന്നാലും സംഗതി ഇങ്ങനെയൊക്കെ ആകുമെന്ന് ആരറിഞ്ഞു. ഇനി നാളെമേലാല്‍ ഇതുപോലെ തരികിട (സര്‍വ്വേ) നടത്തി ഫലം പ്രവചിച്ചാല്‍ ജനം വിശ്വസിക്കുമോ?

2. പെട്ടി പൊട്ടി, ചെട്ടി ഞെട്ടി, എട്ടുനിലയില്‍ പൊട്ടി.
(പൊട്ടിയ ചെട്ടിമാരെത്ര?)

3. ബീഹാര്‍ മേം തീര്‍ ചല്‍ ഗയാ, ബുജ്‌ ഗയാ ലാല്‍ട്ടന്‍!
( റേല്‍ ഗാഡി പഠിരി സേ ഉതര്‍ ഗയാ. ലാലു ഫേല്‍ ഹോയ്ഗവാ, ഭയ്യാ!)

4. മോഡിയുടെ മോടി കുറഞ്ഞു, ഇനി താടിയുടെ നീളം കൂട്ടാം.


5. ഉന്നം മറന്നു തെന്നിതെറിച്ച്‌ പൊന്നിന്‍കിനാക്കളുമായി ചുരുളിക്കുട്ടന്‍ വയനാടന്‍ ചുരം കയറിയപ്പോള്‍, കാര്‍ന്നോര്‌ കുടുമ്മത്തില്‍ നിന്നും ഒരു കേന്ദ്രമന്ത്രിയെ പ്രതീക്ഷിച്ചതില്‍ എന്താണു തെറ്റ്‌?
(വയനാടന്‍ മഞ്ഞളരച്ച്‌ തേച്ചപോലെയുള്ള മുഖവുമായി മൂന്നാം സ്ഥാനക്കാരനായി മഹന്‍ ചുരമിറങ്ങിവരുന്നത്‌ കാണാന്‍ സഹിക്കാന്‍ പറ്റുമോ?)

6. "ഈ പരാജയത്തിനുത്തരവാദി ഞാനല്ല." അച്ചുമാമന്‍.
(ഇതിനു ഉത്തരവാദി ഞാനല്ല. എന്റെ ഗര്‍ഭം ഇങ്ങനെയല്ല - ജഗതി ശ്രീകുമാര്‍)

(തുടരും)

Read more...

Thursday, May 14, 2009

കുതിരകളും കഴുതകളും.

കുതിരകളും കഴുതകളും.

ഹോ, എന്തൊരു കോലാഹലങ്ങളായിരുന്നു ഇത്രയും നാള്‍. നാട്ടിലെ കഴുതകള്‍ക്കൊക്കെ എന്തൊരുവിലയും നിലയുമായിരുന്നു കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍. കുതിരകള്‍ ഒറ്റക്കും കൂട്ടം ചേര്‍ന്നുംആവുന്നത്ര കഴുതകളെ തങ്ങളുടെ പാട്ടിലാക്കാനായി എന്തെല്ലാം (തറ)വേലകളാണ്‌കാണിച്ചുകൂട്ടിയത്‌. എന്തെല്ലാം മോഹനസ്വപ്നങ്ങളാണ്‌ അവര്‍ നല്‍കിയത്‌. കുതിരകള്‍ പരസ്പരംതൊഴിച്ചും ബഹളം വെച്ചും താനാണ്‌ കേമന്‍ എന്നു തെളിയിക്കാനായി എന്തെല്ലാം വിദ്യകളാണ്‌പുറത്തെടുത്തത്‌. സങ്കരയിനം കുതിരകളും ഇറക്കുമതി ചെയ്തവയും കറുത്തതും വെളുത്തതും വിവിധനിറങ്ങളിലുള്ള ചമയങ്ങളണിഞ്ഞ്‌ വീറോടെയും വാശിയോടെയും കഴുതകളെ ആകര്‍ഷിച്ചു. കുതിരകളുടെ വാക്കും കേട്ട്‌ ഒരുമയോടെ കഴിഞ്ഞിരുന്ന ചില കഴുതക്കൂട്ടങ്ങള്‍ തമ്മിലടിയും തൊഴിയുംവരെ നടന്നു. അതുതന്നെയാണ്‌ കുതിരകളുടെ മനസ്സിലിരുപ്പെന്ന് ഇവര്‍ അറിയുന്നുണ്ടോ.

കഴുതകള്‍ക്ക്‌ വളരെയേറെ 'വില'യുള്ള ആ സുദിനവും വന്നുചേര്‍ന്നു. വരിവരിയായ്‌ നിന്ന്ആവേശത്തില്‍ തങ്ങളുടെ ഇഷ്ടകുതിരകള്‍ക്കായി അവര്‍ 'വിധി'പേടകത്തില്‍ ആഞ്ഞുചവിട്ടി. വര്‍ഷങ്ങള്‍ക്കുശേഷം കിട്ടുന്ന വിലപ്പെട്ട കഴുതാവകാശമാണത്രേ ഇത്‌.

അവസാനം തങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്നതിനുള്ള, വിധിപ്പെട്ടി തുറക്കാനുള്ള ആ സുദിനവും വന്നുചേരാറായി. കഴുതകള്‍ കാത്തിരുന്നു. അവിടെ കുതിരകള്‍ക്കാണെങ്കില്‍, കാത്തിരുന്ന് ഉറക്കംനഷ്ടപ്പെട്ടുതുടങ്ങി. എങ്കിലും ഇപ്പോള്‍ കമ്പോളത്തില്‍ കുതിരകള്‍ക്കും കുതിരക്കൂട്ടങ്ങള്‍ക്കും നല്ലവിലയാണ്‌. കഴുതകളുടെ വിലയോ ഇടിഞ്ഞു, അവരെക്കുറിച്ച്‌ ഇപ്പോള്‍ ആരും ഓര്‍ക്കുന്നുപോലുമില്ല. വലിയ കുതിരക്കൂട്ടങ്ങള്‍ ചെറുകൂട്ടങ്ങളെ തങ്ങളുടെ കൂടെ നിര്‍ത്താനായി രാത്രിയും പകലുംകിണഞ്ഞുപരിശ്രമിക്കയാണ്‌. പല കുതിരകളും പുല്ലുകെട്ടുകളും രാജകീയ ലായങ്ങളും രഥങ്ങളുംപദവികളും സ്വപ്നം കണ്ട്‌ ഏതു ട്രാക്കിലും മാറി ഓടാന്‍ തയ്യാറുമാണ്‌.

അപ്പോഴും കഴുതകള്‍ ആകാംക്ഷയോടെ കാത്തിരുന്നു. അതാ, വിഡ്ഡിപ്പെട്ടിയിലെ വിദൂഷകന്മാര്‍, ഓടിയെത്തിയേക്കാവുന്ന കുതിരക്കൂട്ടങ്ങളുടെ വിവിധ സാങ്കല്‍പ്പിക മനഃക്കണക്ക്‌ എടുത്തുനിരത്തിതുടങ്ങി. കഴുതകള്‍ അപ്പോഴും കണ്ണും മിഴിച്ചിരുന്നു. ഇതെന്തു കണക്ക്‌.

ഒടുവില്‍, ആ സുദിനം, വിധിദിനം വന്നു. കഴുതകളെല്ലാം പണിയുപേക്ഷിച്ച്‌ കണ്ണും നട്ട്‌ കാത്തിരുന്നു, വിഡ്ഡിപ്പെട്ടിക്കു മുന്നില്‍, തങ്ങളുടെ 'ചവിട്ടി'ന്റെ വിധി എന്തെന്നറിയാന്‍.
...

വിധി കേട്ട്‌ കഴുതകള്‍ പുളകം കൊള്ളും, തെരുവില്‍ കിടന്ന് അമറും. വിധി വരുന്നതോടെകുതിരക്കൂട്ടങ്ങള്‍ വിഡ്ഡിപ്പെട്ടിയിലൂടെ പരസ്പരം 'തമ്മിലടി' തുടങ്ങും. അല്ലെങ്കില്‍ വിഡ്ഡിപ്പെട്ടിയിലെവിദൂഷക കോമാളികള്‍ തമ്മിലടിപ്പിക്കും. അതുകണ്ട്‌ കഴുതക്കൂട്ടങ്ങള്‍ ശരിക്കും തമ്മിലടിക്കും. കുതിരക്കൂട്ടങ്ങള്‍ തങ്ങളുടെ 'വില'കൂട്ടി (കുതിര) കച്ചവടങ്ങള്‍ പൊടിപൊടിക്കും. പരസ്പരം പോരടിച്ചകുതിരക്കൂട്ടങ്ങള്‍ അവസാനം ഒന്നാകും. ഇതുകണ്ട്‌ കഴുതകള്‍ 'കഴുത'കളെപ്പോലെ വാ പൊളിക്കും.

കുതിരകള്‍ പച്ചപ്പുല്ലുകള്‍ തിന്ന് അണിഞ്ഞൊരുങ്ങി രാജകീയ വീഥികളില്‍ പ്രയാണം തുടങ്ങുമ്പോള്‍, ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്കായി ഭാരം ചുമന്ന് തളര്‍ന്ന് നടുവൊടിഞ്ഞ കഴുതകള്‍നേരത്തേതിലും കൂടുതല്‍ ഭാരം ചുമക്കാനായി തയ്യാറെടുക്കുന്നു. ഇതും അവരുടെവിധി'യാണെന്നോര്‍ത്ത്‌ സമാധാനിക്കുമ്പോള്‍ ചില (കോവര്‍)കഴുതകള്‍ കാമം, സോറി, അമര്‍ഷംകരഞ്ഞുതീര്‍ക്കും. ഈ കരച്ചില്‍ കേട്ടിട്ടും കേള്‍ക്കാതെ അപ്പോഴും രാജകീയ ചമയങ്ങളണിഞ്ഞകുതിരകള്‍ രാജവീഥികളിലൂടെ കുതിച്ചുപായുന്നുണ്ടാവും.
..

' (ഇതാണ്‌ ലോകത്തിലെ ഏറ്റവും വലിയ കുതിരാധിപത്യം, സോറി , കഴുതാധിപത്യം!!! )

Read more...

Thursday, May 7, 2009

സന്ധ്യാവന്ദനം.

സന്ധ്യാവന്ദനത്തിനായി നട തുറന്നിട്ടുണ്ട്‌. ഭക്തജനങ്ങൾ താണുവണങ്ങി, നടക്കൽ കാണിക്കയർപ്പിച്ച്‌പ്രസാദം വാങ്ങുന്നതിനായി നീണ്ട വരിയിൽ നിലയുറപ്പിച്ചിരിക്കയാണ്‌. ഇന്ന് പതിവിലും കൂടുതൽതിരക്കുണ്ട്‌. ചില വിശേഷദിവസങ്ങളിലൊക്കെ ഇങ്ങനെയാണ്‌. വിശേഷദിവസങ്ങളിൽ സന്നിധിയിൽഎങ്ങനെ വരാതിരിക്കും.

ഭയഭക്തിബഹുമാനങ്ങളോടെ, മനസ്സിൽ സർവ്വേശ്വരനേയും ഇഷ്ട ഉപദൈവങ്ങളുടേയും നാമംഉരുവിട്ടുകൊണ്ട്‌ ക്ഷമയോടെ വരിയിൽ കാത്തിരിക്കയാണ്‌.

ഒരിക്കൽ വന്നവർ, ഈശ്വരകടാക്ഷത്തിനായി, ഭഗവൽപ്രസാദത്തിനായി വീണ്ടും വീണ്ടും വരും. അത്രക്ക്‌ വീര്യ-ശക്തിസ്വരൂപനാണ്‌. ഈ കടാക്ഷതീർത്ഥം ലഭിക്കുമ്പോൾ ഭക്തർ സ്വയംമറന്നുപോകും. ഇഹലോകദുഃഖങ്ങളെല്ലാം വിസ്മരിച്ച്‌, ആനന്ദസാഗരത്തിൽ ആറാടുന്നു, ചിലർ ആസാഗരത്തിൽ നീന്തിതുടിക്കുന്നു.

ജാതിമതഭേദമില്ലാതെ ആർക്കും ഈ സന്നിധിയിൽ വന്ന് വണങ്ങി കാണിക്കയർപ്പിച്ചാൽ പ്രസാദംലഭിക്കുന്നതാണ്‌. ഉച്ചനീചത്വങ്ങളില്ലാതെ സർവ്വർക്കും കാരുണ്യം ചൊരിഞ്ഞ്‌ വിരാടുന്നവൻ, ആനന്ദ'ലഹരി'യിലാറാടിക്കുന്നവൻ,
സർവ്വരുടേയും കൺകണ്ട ദൈവമേ...
വീര്യപ്രദായകാ..
ശക്തിപ്രദായകാ..
ത്രിഗുണേശ്വരാ..


ഓം ബിവറേജസേശ്വരായ നമഃ




..

സാക്ഷ്യപ്പെടുത്തൽ:

പ്രപഞ്ചനന്മക്കായി ദൈവം മൽസ്യം, വരാഹം, കൂർമ്മം തുടങ്ങിയ ജീവജാലങ്ങളുടെ രൂപത്തിൽഅവതരിച്ചിട്ടുണ്ടെങ്കിലും, ഹേ, സർവ്വേശ്വരാ, ശക്തിദായകാ, മുക്തിദായകാ, അങ്ങയുടെവര'പ്രസാദ'ത്താൽ അഭിഷിക്തനായാൽ ഞങ്ങൾക്കും ഇടക്കിടെ 'സർപ്പാ'വതാരമെടുത്ത്‌ വീഥികളിലുംഓടയിലും ശയനപ്രദക്ഷിണം നടത്താൻ കഴിയുന്നത്‌ അങ്ങയുടെ വീര്യപ്രസാദംഒന്നുകൊണ്ടുമാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
അയ്യപ്പബൈജു & കൂട്ടർ.

...


N.B: അറിയിപ്പ്‌:

1. വിശേഷാൽ അവസരങ്ങളിൽ ആഘോഷങ്ങൾ ഉള്ളതുകൊണ്ട്‌ 'ഭക്ത'ജനങ്ങൾ കാണിക്കയർപ്പിച്ച്‌പ്രസാദതീർത്ഥം കൈപറ്റുന്നതിലേക്കായി 'ഭഗവൽ'സന്നിധിയിൽ നേരത്തെകാലത്തേ വരിയിൽനിലകൊള്ളേണ്ടതാകുന്നു.

2. ഭഗവൽ പ്രീതിക്കായി ജാതിമതഭേദമെന്നേ, പാർട്ടി-സംഘടനാ ഭേദമെന്നേ ആർക്കും 'ഉത്സവങ്ങൾ' സ്വന്തം ഉത്തരവാദിത്വത്തിൽ സ്പോൺസർ ചെയ്യാവുന്നതാണ്‌. ആഘോഷങ്ങൾവിജയിപ്പിക്കുന്നതിനായി, ഇക്കാര്യം അവർ ഭക്തജനങ്ങളെ മുൻകൂട്ടി അറിയിക്കേണ്ടതാകുന്നു.

3. നാളത്തെ 'ഹർത്താൽ ഉത്സവം' സ്പോൺസർ ചെയ്തിരിക്കുന്നത്‌ പൊന്നച്ചൻ & തൊമ്മൻ വഹഐക്യ ഉത്സവ കമ്മിറ്റിയാണ്‌. അയതിനാൽ ഉത്സവം ആഘോഷപൂർവ്വം വിജയിപ്പിക്കുന്നതിനായിഭക്തജനങ്ങൾ ഇന്നുതന്നെ കാണിക്കയർപ്പിച്ച്‌ പ്രസാദതീർത്ഥം കൈപറ്റേണ്ടതാണ്‌.

എന്ന്,
ബിവറേജസ്വം കമ്മിറ്റി.

൬. ൫. ൨൦൦൯.

Read more...

Saturday, December 13, 2008

കവര്‍ന്നത്‌.

കവര്‍ന്നത്‌.


വയറുവേദനകാരണം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ്‌, രോഗം ഭേദമായി ഡിസ്ചാര്‍ജ്‌ ചെയ്യുന്ന ദിവസം സുന്ദരിയായ നഴ്സിനോട്‌:

'ഞാന്‍ ഇവിടെ കിടന്ന ദിവസങ്ങളില്‍ സിസ്റ്റര്‍ എന്നെ വളരെ സ്നേഹപൂര്‍വ്വം പരിചരിച്ചതില്‍ എനിക്ക്‌ വളരെ സന്തോഷവും നന്ദിയുമുണ്ട്‌.'

"ഓ, അതു സാരമില്ല."

"എനിക്ക്‌ ഒരു കാര്യം കൂടി പറയാനുണ്ട്‌.."

"എന്താ, പറയൂ"

"അല്ലാ, അത്‌.. അത്‌.."

"പറയൂന്നേ.."

"എനിക്ക്‌ കുട്ടിയെ വളരെ ഇഷ്ടമായി. ഐ ലവ്‌ യൂ. കുട്ടി എന്റെ ഹൃദയം കവര്‍ന്നു.."

"ശ്ശോ, നുണയന്‍. ഒന്നു പോ ചേട്ടാ. ചേട്ടന്റെ ഹൃദയത്തില്‍ ഞാന്‍ തൊട്ടിട്ടുപോലുമില്ല, എന്നിട്ടുവേണ്ടേ.
കവര്‍ന്നത് ചേട്ടന്റെ ഹൃദയമല്ല, കിഡ്നിയാണ്‌ ‌!"

"...ങേ..!!!!"

Read more...

Wednesday, October 29, 2008

ചിന്താവിഷ്ടനായ സുമുഖന്‍.

ചിന്താവിഷ്ടനായ സുമുഖന്‍.

ഓഫീസ്‌ കാന്റീനിലെ ഒരു മൂലയിലെ കസേരയിലിരുന്ന് കോഫിയും രുചിച്ചുകൊണ്ട്‌ കഥാനായകനും 'സുമുഖന്‍' എന്ന നാമധേയത്തില്‍ ബൂലോഗം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നവനുമായ ബ്ലോഗന്‍ ചിന്തയിലാണ്ടിരിക്കയാണ്‌.

എന്നാലും എന്റെ ശാലൂ. അവളില്‍ നിന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ല. ബ്ലോഗില്‍ പോസ്റ്റിട്ട്‌ അഗ്രിഗേറ്റര്‍ പിടിക്കാത്തതുകാരണം ഒരു ദിവസം കഴിഞ്ഞിട്ടും കമന്റുകള്‍ കിട്ടാത്തപോലെ, സുമുഖന്റെ മനസ്സാകെ അസ്വസ്ഥമാണ്‌.

തന്റെ പുതിയ മോഡല്‍ 'നോക്കിയ' സുമുഖനെ തന്നെ നോക്കിയിരുപ്പാണ്‌. എന്താ എന്നെയൊന്ന് ഞെക്കാത്തത്‌, ആരേയും വിളിക്കാനില്ലേ, എന്ന മട്ടില്‍. ഇത്‌ മനസ്സിലാക്കിയെന്നോണം സുമുഖന്‍ 'നോക്കിയ'യെ കൈയ്യിലെടുത്ത്‌ അഡ്രസ്സ്‌ ലിസ്റ്റില്‍ നിന്നും തന്റെ ഉറ്റമിത്രവും സഹബ്ലോഗനുമായ 'കണാര'നെ വിളിച്ചു.
"കോലക്കുഴല്‍ വിളി കേട്ടോ.. രാധേ എന്‍ രാധേ.." എന്ന റിംഗ്‌ ടോണ്‍ സംഗീതം ഒഴുകുന്നു. 'ഉവ്വ്‌ ഉവ്വേ, കേട്ടു, ഫോണെടുക്കടാ കണാരാ' എന്നു മനസ്സില്‍ പറഞ്ഞു.


സുമുഖന്‍: "ഹലോ, കണൂ.."

കണാരന്‍: "ഹായ്‌.. സുമൂ. എന്തൊക്കെയുണ്ടടാ വിശേഷങ്ങള്‍. നിന്നെയിപ്പോള്‍ കൂടുതലായി കാണുന്നില്ലല്ലോ. എന്തു പറ്റി, ലൈനുകളുടെ എണ്ണം കൂടിയതാണോ?"

സുമു: " ഹേയ്‌, അതൊന്നുമല്ല. പിന്നേ എന്റെ മൊബെയിലിലെ പ്രീ-പെയ്ഡ്‌ ചാര്‍ജ്‌ തീരാറായി. നീ ഇങ്ങോട്ട്‌ വിളിക്കൂ" ഇതും പറഞ്ഞ്‌ സുമുഖന്‍ 'നോക്കിയ'യുടെ വലത്തെ ‘വക്ഷസ്സാംബുര‘ത്തിലെ ചുവന്ന ഞെട്ടിലൊരു ഞെക്ക്‌. അതിനടുത്ത നിമിഷം തന്നെ 'നൊക്കിയ' സുമുഖനെ നോക്കികൊണ്ട്‌ " കള്ളാ കള്ളാ കൊച്ചുകള്ളാ, നിന്നെ കാണാനെന്തൊരു ചേലാണ്‌.." എന്ന കിളിനാദം പൊഴിച്ചുകൊണ്ട്‌ സ്ക്രീന്‍ തെളിഞ്ഞു വന്നു "കണൂ കാളിംഗ്‌".

കണൂ: 'ഹലോ, സുമൂ, എന്താടാ കാര്യം?'
സുമൂ: 'പ്രത്യേകിച്ച്‌ ഒന്നുമില്ല. എന്നാലും മനസ്സിനു ചെറിയ ഒരു അസ്വസ്ഥത.'

കണൂ: ' എന്തുപറ്റി. സോഫിയ നിന്നെ വിട്ടോ? എന്താ കാര്യം തെളിച്ചു പറയൂ.'

സുമൂ: “ അതിനു സോഫിയയെ ഞാന്‍ ഒരാഴ്ചമുമ്പേ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയില്ലേ. നിനക്കറിയോ പ്രൈവറ്റ്‌ എയര്‍ലൈന്‍സില്‍ ജോലിയുള്ള അവളെ, സാമ്പത്തികമാന്ദ്യം കാരണം എയര്‍ലൈന്‍സുകാര്‍ പിരിച്ചുവിട്ടു. അതോടെ ഞാനും അവളുമായിട്ടുള്ള പ്രേമത്തിന്റെ 'കണക്ഷന്‍ ഫ്ലൈറ്റ്‌' കാന്‍സല്‍ ചെയ്തു.“

"അപ്പോ പിന്നെ ആരതി പിള്ളയില്ലേ, പിന്നെന്താ"

"സോഫ്റ്റ്‌വെയര്‍ കമ്പനിയിലുള്ള അവളെയും കഴിഞ്ഞാഴ്ച പറഞ്ഞുവിട്ടെടാ. അതുകൊണ്ട്‌ ജോലിപോയ അവളുമായുള്ള LAN (Love Area Network) കണക്ഷണും ഡിസ്കണക്റ്റ്‌ ചെയ്തു. ആഗോള സാമ്പത്തിക മാന്ദ്യം കാരണം എന്റെ എത്ര ലൈനാടാ കട്ടായത്‌. ജോലിയില്ലാത്ത ലവളുമാരുമായി പ്രേമത്തിന്റെ 143 കരാര്‍ ഒപ്പിട്ടാല്‍ ലവ്‌ മെയിന്റനന്‍സ്‌ ചിലവിനുകൊടുത്ത്‌, അമേരിക്കന്‍ ബാങ്കുകളെപോലെ ഞാന്‍ സ്വയം പാപ്പരായി പ്രഖ്യാപിക്കേണ്ടിവരും."


"ജോലി പോകാന്‍ സാധ്യതയില്ലാത്ത വേറെയും ചില സെറ്റപ്പുകള്‍ നിനക്കുണ്ടല്ലോ, പിന്നെന്ത ഇത്ര വ്യസനിക്കാന്‍?"

"അതുതന്നെയായിരുന്നു കണൂ, എന്റെയും ആശ്വാസം. ഒന്നുകില്ലെങ്കിലും പബ്ലിക്‌ സെക്ടര്‍ ബാങ്കില്‍ ജോലിയുള്ള അനിതയുണ്ടല്ലോ"

"പിന്നെന്താ നിനക്കിത്ര ടെന്‍ഷന്‍. നീ തന്നെയല്ലെ ഒരിക്കല്‍ പറഞ്ഞത്‌ അവള്‍ നല്ല സ്മാര്‍ട്ടാണെന്ന്."

"അതൊക്കെ ശരി തന്നെ. എനിക്കും അവളെ നല്ല ഇഷ്ടമായിരുന്നു. പക്ഷേ, വണ്ടിച്ചെക്ക്‌ പോലെയല്ലേ അവളെന്നെയെടുത്ത്‌ ചവറ്റുകുട്ടയിലേക്കിട്ടത്‌."

"ഓഹോ, അതെന്തുപറ്റി? അവള്‍ക്കും നിന്നോടിഷ്ടമായിരുന്നല്ലോ. നിന്റെ മറ്റു പ്രീ-പെയ്ഡ്‌ കണക്ഷനുകളെക്കുറിച്ച്‌ അവള്‍ അറിഞ്ഞോ?"

"അതൊന്നുമല്ല. നിനക്കറിയ്യോ, ആഗോളസാമ്പത്തികമാന്ദ്യത കാരണം ഞങ്ങളുടെ കമ്പനിയിലെ ചിലരെ പിരിച്ചുവിട്ടിരുന്നല്ലോ. എന്നിട്ടും ഞാന്‍ പിടിച്ചുനിന്നു. പക്ഷേ, കഴിഞ്ഞ നാലുദിവസം മുതല്‍ എന്നെ പകുതി ശമ്പളവ്യവസ്ഥയിലാക്കിയിരിക്കയാ. വേണമെങ്കില്‍ തുടരാം, അല്ലെങ്കില്‍ വിട്ടുപോകാം. ഇതവള്‍ എങ്ങിനെയോ അറിഞ്ഞെടാ. അതോടെ കാര്‍ഷിക ലോണ്‍ നിരസിക്കുന്ന ലാഘവത്തോടെയല്ലേ അവള്‍ എന്നെ നിരാകരിച്ചത്‌."

"അതു കഷ്ടമായല്ലോ"

"നിനക്കറിയ്യോ, എന്റെ ഈ ജോലി പോയാല്‍ ഞാന്‍ ശരിക്കും തെണ്ടേണ്ടി വരും. ലോണെടുത്ത്‌ വാങ്ങിയ കാറിന്റെ ഗഡുക്കള്‍ അടക്കണം, അല്ലെങ്കില്‍ ലോണ്‍ തന്നവര്‍ അതു കൊണ്ടുപൊയ്ക്കോളും. പിന്നെ ഇന്‍ഷൂറന്‍സ്‌ അടവുകള്‍. പോരാത്തതിനു ഫ്ലാറ്റിന്റെ ഇന്‍സ്റ്റാള്‍മന്റ്‌. മിക്കവാറും അനിത ജോലി ചെയ്യുന്ന ബാങ്കുകാര്‍ തന്നെ അതു ജപ്തിചെയ്തെടുത്തോളും."

"സുമുഖാ, നീ ഡെസ്പാകാതെ. എന്തെങ്കിലും വഴിയുണ്ടാകും. ജോലിയൊന്നും പോയിട്ടില്ലല്ലോ. ഈ മാന്ദ്യം മൂന്ന് നാല്‌ മാസം കൊണ്ട്‌ ശരിയാകുമെന്ന് പ്രതീക്ഷിക്കാം."

"ങ്‌ ഹാ.. വെറുതെ പ്രതീക്ഷിക്കാം"

"സുമൂ, നിന്റെ ഓണ്‍ലൈന്‍ ഫ്രണ്ടും ബ്ലോഗനയുമായ ശാലിനി നമ്പ്യാരുമായി നീ ഭയങ്കര കമ്പനിയാണന്നല്ലെ പറഞ്ഞത്‌. എപ്പോഴും ചാറ്റിലും മറ്റുമാണല്ലോ. അവളുടെ ഫോട്ടൊയും അയച്ചുതന്നുവെന്നല്ലേ പറഞ്ഞത്‌. നിനക്കു താല്‍പ്പര്യമുള്ള കേസല്ലേ അത്‌."


"അതൊക്കെ ശരി തന്നെ, പക്ഷേ..."

"എന്തു പക്ഷേ, അതൊന്നു സീരിയസ്സായി പ്രോസീഡ്‌ ചെയ്തു നോക്ക്‌."

"പ്രോസീഡ്‌ ചെയ്തു നോക്കി. അവളെ നേരില്‍ കണ്ട്‌ സംസാരിക്കാനായി ഇന്ന് വൈകീട്ട്‌ സ്റ്റാര്‍ റെസ്റ്റാറണ്ടിലേക്ക്‌ ഞാന്‍ ക്ഷണിച്ചതാണ്‌"

"എന്നിട്ട്‌?!"

"എന്തുപറയാനാ, കണൂ, ഇന്നല്ലേ അവള്‍ ആ രഹസ്യം പുറത്ത്‌ വിട്ടത്‌."

"എന്തു രഹസ്യം?, മാരീഡ്‌ ആണോ, അതോ ഇനിവല്ല എയിഡ്സ്‌, അങ്ങനെ എന്തെങ്കിലും?!!"

"അതൊന്നുമല്ലഡോ. അവള്‍ ശരിക്കുള്ള ഐഡന്റിറ്റി വെളിപ്പെടുത്തി. ശാലിനി നമ്പ്യാർ 'അവള'ല്ലത്രേ, 'അവന്‍' ആണെന്ന്‌!!!!. അവളുടെ, സോറി, അവന്റെ ബ്ലോഗ്‌ നാമം കാമുകിയുടെയാണത്രേ. എനിക്ക്‌ അയച്ചുതന്ന ഫോട്ടോ നെറ്റില്‍ എവിടെനിന്നോ തപ്പിയെടുത്തതും.!!!"

"ഇതിപ്പോ സാമ്പത്തികമാന്ദ്യം പിടിച്ചവന്റെ തലയില്‍......"

"ശവത്തില്‍ കുത്താതെഡാ.."

"ശരി ശരി ഞാന്‍ വൈകീട്ട്‌ നിന്റടുത്ത്‌ വരാം. മാന്ദ്യത ബാധിച്ച നിന്റെ പ്രണയത്തിന്റെ വിഷമങ്ങള്‍ മാറ്റാന്‍ ബാറില്‍ ഒന്ന് കൂടിക്കളയാം. ഓകെ."

"ഉം.."

.........

എന്നാലും ന്റെ 'ശാലൂ', എന്നെ ഇത്രയധികം കൊതിപ്പിച്ചിട്ട്‌, ഇതു വേണ്ടായിരുന്നു...അമേരിക്കയില്‍ ബാങ്കുകള്‍ തകര്‍ന്നടിയുന്നപോലെയല്ലേ നിന്നിലുള്ള എന്റെ പ്രണയമോഹങ്ങള്‍ തകര്‍ന്നടിഞ്ഞത്‌.

*****

('ദിസ്‌കൈമള്‍’:
ഇതിലെ കഥാപാത്രങ്ങളും പേരുകളും ആരേയും ഉദ്ദേശിച്ചല്ല, വെറും സാങ്കല്പികം മാത്രം.
ഈ കഥയില്‍ പരാമര്‍ശിച്ച പേരുകള്‍ ഉള്ള ബ്ലോഗര്‍മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ.
)

Read more...

Saturday, September 6, 2008

പുരോഹിതന്റെ ഒളിച്ചോട്ടം - 5..ലക്ഷം രൂപ റിവാര്‍ഡ്‌.

പുരോഹിതന്റെ ഒളിച്ചോട്ടം - 5 ലക്ഷം രൂപ റിവാര്‍ഡ്‌.

മലയാളി പുരോഹിതനും പ്രധാനാദ്ധ്യാപകനുമായ ഒരു വ്യക്തി, ഇവിടെയടുത്തുള്ള ഒരു ഗോത്രവര്‍ഗ്ഗക്കാരന്റെ ഭാര്യയുമായി ഒളിച്ചോടിയതിനെക്കുറിച്ച്‌ പരസ്യം വന്നുകൊണ്ടിരിക്കയാണ്‌.

മറ്റൊരു വ്യക്തിയുടെ ഭാര്യയും മൂന്നു മുതിര്‍ന്ന കുട്ടികളുടെ അമ്മയുമായിട്ടാണ്‌ ഈ പുരോഹിതന്റെ ഒളിച്ചോട്ടം. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടും, ലൂക്ക്‌-ഔട്ട്‌ നോട്ടീസും നേരത്തെ ജില്ലാ പോലീസ്‌ ഇറക്കിയിരുന്നു. (
ഇവിടെ-കാണാം)

ഇതുവരെയും ഒരു വിവരവും ലഭിക്കാത്തതുകൊണ്ടാവാം, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക്‌ കാഷ്‌ റിവാര്‍ഡ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. 5 ലക്ഷം രൂപയുടെ ഇത്രവലിയ റിവാര്‍ഡ്‌, 2 മാസങ്ങള്‍ക്കുമുന്‍പ്‌, കോളിളക്കം സൃഷ്ടിച്ച ഒരു ഇരട്ടകൊലപാതകം നടന്നപ്പോള്‍ പോലും പോലീസ്‌ പ്രഖ്യാപിച്ചിരുന്നില്ല.
(യുവതികളായ രണ്ടു ഗോത്രസഹോദരിമാരെ നഗരമധ്യത്തിലെ ബ്യൂട്ടി പാര്‍ലര്‍-കം-താമസസ്ഥലത്ത്‌ രാത്രി വളരെ മൃഗീയമായി കൊലപ്പെടുത്തുകയും, സ്തനങ്ങള്‍ മുറിക്കയും, ഗുഹ്യഭാഗങ്ങളില്‍ ഇരുമ്പ്‌ കമ്പി കുത്തിയിറക്കുകയും ചെയ്തത്‌ വളരെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട രണ്ടു പ്രതികളെ രണ്ട്‌ ദിവസം മുന്‍പാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌).




ഇപ്പോള്‍, അന്യന്റെ ഭാര്യയുമായി ഒളിച്ചോടിയ പുരോഹിതനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക്‌ 5-ലക്ഷം രൂപയുടെ കാഷ്‌ റിവാര്‍ഡ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌, സ്ഥാനീയ-ഗോത്രവര്‍ഗ്ഗക്കാരുടേയും, ബന്ധുക്കാരുടേയും വികാരം മാനിച്ചായിരിക്കണമെന്നു അനുമാനിക്കാം.

ഇതുകാരണം ഇവിടെയുള്ള മറ്റ്‌ മലയാളികള്‍ക്ക്‌ തലയുയര്‍ത്തി നടക്കാന്‍ പറ്റാത്ത പരുവമായി. 'നിങ്ങളുടെ-ആള്‍ക്കാരില്‍-ഇത്തരത്തിലുള്ള(പുരോഹിതരും)വരും ഉണ്ടോയെന്ന' കുത്തികുത്തിയുള്ള ചോദ്യശരങ്ങളും.

ഒരു ചീഞ്ഞ മല്‍സ്യം മതിയല്ലോ കുളം മുഴുവന്‍ ദുര്‍ഗന്ധമാക്കാന്‍!!!


----------------------------------------------------------------------


പോസ്റ്റ് അപ്‌ഡേറ്റ് (17.10.08):

പോലീസ് തേടികൊണ്ടിരിക്കുന്ന പുരോഹിതന്‍ ഒരാഴ്ചമുന്‍പ് പോലീസിന്റെ പിടിയിലായി.
(കീഴടങ്ങിയതാണെന്നും പറഞ്ഞുകേള്‍ക്കുന്നു.) കുറ്റസമ്മതവും നടത്തിയത്രേ.


Read more...

Friday, August 29, 2008

ഇന്നത്തെ പത്രത്തില്‍ കണ്ടത്‌

ഇന്നത്തെ പത്രത്തില്‍ കണ്ടത്‌.

ഇവിടത്തെ ഇന്നത്തെ പത്രത്തിലെ ഒന്നാം പേജില്‍ വന്ന പോലീസിന്റെ 'ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌'':



:(

Read more...

Wednesday, July 30, 2008

സരോജ്‌കുമാറാണ്‌ താരം?

സരോജ്‌കുമാറാണ്‌ താരം?



"സരോജ്‌കുമാറാണു താരം."

"അപ്പോ ഉദയഭാനുവോ?"

"ഏത്‌ ഉദയഭാനു? എന്നിട്ട്‌ അയാളെവിടെ?"

.. @&!!!..
.
.
.
.
". . . . ആന്റ്‌ ദി അവാര്‍ഡ്‌ ഗോസ്‌ ടു. . . . . . . ??"

Read more...

Thursday, July 17, 2008

നാളെ, നാളെ, നാളെയാണ്‌.

നാളെ, നാളെ, നാളെയാണ്‌.

നാളെ, നാളെ, നാളെയാണ്‌ നറുക്കെടുപ്പ്‌.
ഒന്നാം സമ്മാനം 25 കോടി വീതം നിരവധി പേര്‍ക്ക്‌. കൂടാതെ ആകര്‍ഷകമായ മറ്റു സമ്മാനങ്ങളും. ഇനി വെറും നാലു ദിവസം മാത്രം. നിങ്ങളുടെ ടിക്കറ്റ്‌ ഉടന്‍ കരസ്ഥമാക്കൂ... സമ്മാനം ഉറപ്പാക്കൂ.

സൂപ്പര്‍ കര്‍ക്കടക ബംബര്‍ ലോട്ടറി.

സ്വാതന്ത്ര്യത്തോടെ കടന്നുവരൂ. ഭാഗ്യദേവത നിങ്ങളെ മാടിവിളിക്കുന്നു.
ഈ സുവര്‍ണ്ണാവസരം പാഴാക്കാതിരിക്കൂ.

നാളെ, നാളെ, നാളെയാണ്‌.

Read more...

Wednesday, July 16, 2008

എന്റെ നാലു കുട്ട്യോളും കോണിയും.

എന്റെ നാലു കുട്ട്യോളും കോണിയും.

ഞാന്‍ ഓന്തമ്മ ഗിര്‍ഗിട്ട്‌.കിളിവാതിലിലൂടെ പുറംലോകം നോക്കി കാണുന്നതാണ്‌ എനിക്കിഷ്ടം.വിദൂരതയിലേക്ക്‌ നോക്കിയിരിക്കുന്ന എന്നെ നോക്കി കൊഞ്ഞനം കുത്തിയാല്‍ ഞാനും വിട്ടുകൊടുക്കില്ല. ഞാന്‍ തല പൊക്കിയും താഴ്ത്തിയും കൊഞ്ഞനം കുത്തും .

ഞാന്‍ സന്ദര്‍ഭമനുസരിച്ച്‌ നിറം മാറുമെന്നോ. അല്ലാതെന്തു ചെയ്യാന്‍, ഇവിടത്തെ നിലനില്‍പ്പിന്റെ പ്രശ്നമല്ലേ.

എനിക്ക്‌ നാലു കുട്ട്യോള്‍ ഉണ്ട്‌. പിന്നെ ഒരു കോണിയും.കോണി എന്തിനെന്നോ. പണ്ട്‌ മരം കേറാന്‍ അറിയാത്ത സമയത്ത്‌ വേലിയിലും ചെടികളിലും മറ്റും കയറുന്നത്‌ ഈ കോണികൊണ്ടായിരുന്നു. കോണിയില്ലാതെ എനിക്ക്‌ ഒരിടത്തും പോകാന്‍ പറ്റൂല്ലായിരുന്നു. ഇപ്പോള്‍ ഇത്‌ വല്ലപ്പോഴുമേ ഉപയോഗിക്കാറുള്ളൂ. പഴേതാണെങ്കിലുംഇതെന്റെ ഒരു സ്റ്റാറ്റുസ്‌ സിംബലാ.




നാലു കുട്ട്യോളുണ്ടെന്ന് പറഞ്ഞിട്ടെന്താ, ഒന്നിനേം കാണുന്നില്ലാ। കെട്ട്യോനുള്ളത്‌ എവിടെ പോയി കിടക്ക്വാണോ। ഇനിപ്പോ ഞാന്‍ തന്നെ കോണിയുംകൊണ്ടുപോയി കുട്ട്യോളെ തിരയണം. വന്നിട്ട്‌ വേണം കറിക്ക്‌ അരിയാന്‍. അപ്പോ, പിന്നെക്കാണാം, ബൈ. ഓ'ന്താങ്ക്യൂ.

Read more...

Friday, June 27, 2008

ഫയര്‍ സര്‍വ്വീസ്‌

ഫയര്‍ സര്‍വ്വീസ്‌.


പെണ്ണിന്റെ അച്ചന്‍: ചെറുക്കനെന്താ പണി?

വിവാഹ ദല്ലാള്‍: ഫയര്‍ സര്‍വ്വീസാ.

പെ.അച്ചന്‍: എവിട്യാ ഇപ്പോ പണി? നല്ല വരവായിരിക്കുമല്ലേ?

വി.ദല്ലാള്‍: അങ്ങനെ പ്രത്യേകിച്ച്‌ ഒരു സ്ഥലത്തൊന്നുമല്ലാ. പിന്നെ, 'വരവെ'ല്ലാം സര്‍ക്കാര്‍ ഏമാന്മാരുടെ കൈയ്യില്‍നിന്നും 'കിട്ടുന്ന'പോലിരിക്കും.

പെ.അച്ചന്‍: എന്ന്വെച്ചാല്‍?

വി.ദല്ലാള്‍: റോട്ടിലാ, പണ്ടൊക്കെ സര്‍വീസ്‌ നടത്തിക്കൊണ്ടിരുന്നത്‌. ടയര്‍, കോലങ്ങള്‍, ഇത്യാദി കത്തിക്കല്‍. ഇപ്പോള്‍ അത്‌ പാഠപുസ്തകങ്ങാളാണെന്ന് മാത്രം.

പെ.അച്ചന്‍: ങേ..!!!!

Read more...

Tuesday, June 24, 2008

ഹോട്ടലാണേ !!!

ഹോട്ടലാണേ !!!

ഹോട്ടലാണോന്ന് സംശയം ചോദിക്ക്യോന്നും വേണ്ട. ഹോട്ടല്‍ തന്നെ.


'ഹോട്ടല്‍ ആണേ'

“ഹോട്ടല്‍ ആണേ, മടിച്ചു നില്‍ക്കാതേ കേറിവാ സാറേ.“


(ഹോട്ടല്‍ ആണെന്നു കരുതി പണ്ടൊരാള്‍ ബാര്‍ബര്‍ ഷാപ്പില്‍ കയറി കട്ടിംഗും ഷേവിംഗും ഓരോ പ്ലേറ്റ്‌ ഓര്‍ഡര്‍ ചെയ്ത മഹാസംഭവം ഓര്‍ക്കുമല്ലോ. അതുപോലെ, ആരെങ്കിലും ഇത്‌ ബാര്‍ബര്‍ ഷാപ്പാണെന്നു കരുതി ഷര്‍ട്ടൂരി കക്ഷസ്ഥല സ്മശ്രുക്കള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനോ മറ്റോ പറയരുതെന്ന് കരുതിയാണോ, ദ്‌ ഹോട്ടല്‍ ആണെന്ന് വലിയ ബോര്‍ഡ്‌.?)


“'സംഗതികള്‍’ഒക്കെ ഇവിടെ കിട്ടുമല്ലോല്ലേ”

“പിന്നെന്താ, സാറങ്ങ് അകത്ത് കേറി ഇരുന്നാട്ടെ.“

( കാപ്പിലാന്റെ ബൂലോഗതട്ടുകടയില്‍ കയറി ഗീതിനി സ്വാമിനികള്‍ "നില്‍പ്പന്‍" ഒരു "പ്ലേറ്റ്‌" ഓര്‍ഡര്‍ ചെയ്തതുപോലെ ചെയ്താല്‍ ഇവിടെ കിട്ടൂല്ലാ. ഇവിടെ 'ഇരിപ്പന്‍' തന്നെ ഓര്‍ഡര്‍ ചെയ്യണം.)

Read more...

Thursday, May 29, 2008

korals.kaun? കോരല്‍‌സ് കോരപ്പന്‍

wwwu.koral.kaun?കോരല്‍‌സ് ഗീതം എന്ന എന്റെ പോസ്റ്റ് അഗ്രിഗേറ്റര്‍ വിഴുങ്ങിയതുകാരണം ആ പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ കൊടുക്കുന്നു.

താഴെ ക്ലിക്കുക:
http://pathirukal.blogspot.com/2008/05/wwwkoralskaun.html

Read more...

www.korals.kaun? കോരല്‍സ്‌ ഗീതം

wwu.korals.kaun?


കോരല്‍സ്‌ ഗീതം


ചൂണ്ടും ഞങ്ങള്‍ ചൂണ്ടും ഞങ്ങള്

‍ബ്ലോഗുകള്‍ മുഴുവന്‍ ചൂണ്ടും ഞങ്ങള്


‍കോരും ഞങ്ങള്‍ കോരും ഞങ്ങള്

‍ബ്ലോഗ്‌ രചനകള്‍ കോരും ഞങ്ങള്


‍കോരും ഞങ്ങള്‍ വാരും ഞങ്ങള്

‍കോരിയത്‌ വിറ്റ്‌ പണം വാരും ഞങ്ങള്‍


ഇമെയില്‍, ജിമെയില്‍ കൊണ്ട്‌ തോണ്ടാതെ

ഫീമെയിലായാലും തോണ്ടിയാലൈപ്പീം ബാനും


ചൂണ്ടിയ ഞങ്ങളെ തോണ്ടാന്‍ വന്നാല്‍

'ഗുണ്ട'കളെ വിട്ട്‌ 'വിരട്ടും' ഞങ്ങള്



‍എന്ത്‌? ഞങ്ങളുടെ യഥാര്‍ത്ത മുഖം കണ്ടുപിടിക്കുമെന്നോ, പിച്ചിചീന്തുമെന്നോ?



ഹ ഹ!! ദാ കണ്ടില്ലേ, ഇതുപോലെ പലപല മുഖങ്ങള്‍ ഉണ്ട്‌ ഞങ്ങളുടെ കൈവശം. പിന്നെയല്ലേ.



കോരല്‍സ്‌ കോരപ്പനോടാ ഈ ബൂലോഗപരിഷകളുടെ കളി.


email: korappan@korals.com

Read more...

Friday, March 7, 2008

പിടിച്ചതിനേക്കാള്‍ വലുതാ അളയില്‍..

പിടിച്ചതിനേക്കാള്‍ വലുതാ അളയില്‍..

ശിവരാത്രി ദിവസം അവധിയായതുകൊണ്ടും, രാവിലെ വീട്ടില്‍ കറണ്ടില്ലാതിരുന്നതുകൊണ്ടു, വേറെ പ്രത്യേകിച്ച്‌ പണിയില്ലാതിരുന്നതുകൊണ്ടും ഒന്നു ചുറ്റിക്കറങ്ങി അമ്പലദര്‍ശനവും നടത്തിക്കളയാമെന്നു തീരുമാനിച്ച്‌ അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക്‌ വിട്ടു. അവിടെയാണെങ്കില്‍ രാവിലെ തൊട്ടേ നല്ല തിരക്കാ. സ്ത്രീജനങ്ങളും കുട്ടികളുമാണ്‌ കൂടുതലും. ശിവലിംഗപ്രതിഷ്ഠക്കു ചുറ്റും എല്ലാവരും പൂജ നടത്തുകയാണ്‌. ശിവരാത്രി ദിവസം ശിവലിംഗ ദര്‍ശനവും പൂജയും നടത്തിയാല്‍ പുണ്യം കിട്ടുമെന്നാണല്ലോ. അകത്തോട്ട്‌ കടക്കാന്‍ വയ്യാത്തത്ര തിരക്ക്‌. അമ്പല പരിസരത്ത്‌ പൂജക്കുള്ള സാമഗ്രികളുമായി താല്‍ക്കാലിക കടകള്‍ നിരന്നിട്ടുണ്ട്‌. ഇനി കിട്ടാനിരിക്കണ പുണ്യം ഞാനായിട്ടെന്തിന്‌ കുറയ്ക്കണമെന്നു കരുതി അവിടെനിന്നും ചന്ദനത്തിരി, കൂവളത്തിന്റെ ഇലക്കെട്ട്‌, ഇത്യാദി വാങ്ങിച്ച്‌ തിരക്ക്‌ അല്‍പ്പം കുറഞ്ഞസമയത്ത്‌ അകത്ത്‌ കടന്നു. ശിവലിംഗമാണെങ്കില്‍ കൂവളമിലയും പഴങ്ങളും പുഷ്പങ്ങളും കൊണ്ട്‌, മുകള്‍ഭാഗമൊഴിച്ച്‌ പൂര്‍ണ്ണമായും മൂടപെട്ടിരിക്കയാണ്‌. തുടര്‍ച്ചയായി പാലഭിഷേകവും നടക്കുന്നുണ്ട്‌. ഒരു വിധത്തില്‍ ചന്ദനത്തിരി കത്തിച്ച്‌ കൂവളത്തിലയും മറ്റും സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിച്ച്‌ പുറത്ത്‌ കടന്നു.

ക്ഷേത്രപരിസരത്ത്‌ ഭഗവാന്‍ ശിവന്റെ റെപ്രസെന്റേറ്റീവാണ്‌ ഞങ്ങള്‍ എന്ന മട്ടില്‍ ചില നാടോടി സാധു സന്യാസിമാര്‍ ഇരിക്കുന്നുണ്ട്‌, ആശീര്‍വാദവും മറ്റും നല്‍കാനായി. അവരുടെ മുമ്പിലായി പലതരത്തിലുള്ള രുദ്രാക്ഷങ്ങള്‍, കല്ലുകള്‍ തുടങ്ങി പലതും നിരത്തിവെച്ചിട്ടുണ്ട്. ഒരു സന്യാസിയുടെ മുമ്പില്‍ രണ്ടു കൂടുകളിലായി കുറച്ച്‌ പാമ്പുകളുമുണ്ട്‌. സാക്ഷാല്‍ ശങ്കര്‍ജിയുടെ ആഭരണങ്ങള്‍. ഇതിനെയൊക്കെ പിടിച്ച്‌ കൂടയിലാക്കി പ്രദര്‍ശിപ്പിച്ച്‌ ആശീര്‍വദിക്കലാണല്ലോ ഈ റെപ്പുകളുടെ പരിപാടി.


കുട്ടികള്‍ ഒരു ഡിസ്റ്റന്‍സ്‌ ഒക്കെ പാലിച്ച്‌ ഞങ്ങള്‍ക്ക് ഒരു പേടിയുമില്ല എന്ന മട്ടില്‍ പാമ്പുകളെ നോക്കി നില്‍ക്കുകയാണ്‌. പാമ്പുകളെ കണ്ടപ്പോള്‍ ഒന്നുരണ്ടു പടമെടുത്തുകളയാമെന്ന് (പാമ്പിന്റെ ശരീരത്തിലുള്ള പടമല്ലാ) കരുതി വണ്ടിയില്‍ നിന്നും കാമറയുമെടുത്ത്‌ തിരിച്ചുവന്നു.


ഭക്തരെ ആശീര്‍വദിക്കാന്‍ സെല്‍ഫ്‌ അപ്പോയിന്റഡ്‌ ആയി റെഡിയായി ഇരിക്കുന്ന അവരുടെ അടുത്തെത്തിയപ്പോള്‍ അവര്‍ കൈപൊക്കി ആശീര്‍വദിക്കാന്‍ തുടങ്ങി. പിന്നെ ബാബക്കായി ദക്ഷിണ ഇട്ടോളൂന്നും. കടയില്‍ നിന്നും ബാക്കി കിട്ടുന്ന നാണയത്തുട്ടുകളെല്ലാം കൂട്ടിവെച്ച്‌ അമ്പലത്തിലോ മറ്റോ പോവുമ്പോള്‍ കൊണ്ടുപോയി ഡിസ്പോസ്‌ ചെയ്യുകയാണല്ലോ പതിവുപരിപാടി. മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഇതും ചുമന്നോണ്ട്‌ ആരാ പോകുന്നത്‌. പടമെടുക്കാന്‍ നാഗരാജിനോ റെപ്പിക്കോ വിരോധമുണ്ടാകേണ്ടെന്നു കരുതി പോക്കറ്റില്‍ നിന്നും കുറെ നാണയത്തുട്ടുകള്‍ എടുത്ത്‌ തുറന്നുവെച്ച ആ പാമ്പില്‍ കൂടയില്‍ നിക്ഷേപിച്ചു. നാണയങ്ങള്‍ വീണ ശബ്ദം കേട്ടിട്ടോ എന്തോ, ഓസിയാറും മണവാട്ടിയും ഒരുമിച്ചടിച്ച്‌ 'പാമ്പായ' പോലെ കിടക്കുന്ന സാക്ഷാല്‍ പാമ്പ്‌ ഒന്ന് തലപൊക്കി നോക്കി, വീണ്ടും 'പാമ്പായി'. ശിവരാത്രി ദിവസം ഓരോരുത്തര്‍ ശിവന്റെ പ്രസാദമാണെന്നും പറഞ്ഞ്‌ ബാംഗ്‌ (കഞ്ചാവ്‌)അടിച്ച്‌ ഫുള്‍ പാമ്പായി ഇഴയുന്ന ദിവസമാണ്‌. അപ്പോള്‍ പിന്നെ സാക്ഷാല്‍ പാമ്പിന് ഒരു ‘പാമ്പോ’ ‘മണവാട്ടി’യോ ആവുന്നതിലെന്താ തെറ്റ്.

ഇവന്മാരെയൊക്കെ ഒന്ന് എഴുന്നേല്‍പ്പിച്ച്‌ ഉഷാറാക്കൂ, ഞാന്‍ ഒന്ന് രണ്ട്‌ പടങ്ങളെടുക്കട്ടെയുന്ന് പറയാന്‍ തുടങ്ങുമ്പോഴെക്കും, ബാബക്കായി കുറച്ചുകൂടി എന്തെങ്കിലും തരൂ, ഭഗവാന്‍ കനിയും എന്ന് സന്യാസി റെപ്പ്‌ അരുളിചെയ്തു. പത്തൊ ഇരുപതോ രൂപ കൊടുത്താല്‍ നാഗരാജാവിനെ ഉഷാറാക്കി ഫണം വിടര്‍ത്തിച്ച്‌ നിര്‍ത്തുമല്ലോന്ന് കരുതി പോകറ്റില്‍ നിന്നും ചേയ്ഞ്ച്‌ ആയ പത്ത്‌ രൂപ കൂടി കൊടുത്തു. കൊടുക്കേണ്ട താമസം, ഉടന്‍തന്നെ ഒരു വലിയ രുദ്രാക്ഷമെടുത്ത്‌ എന്റെ കൈയ്യില്‍ വെച്ചിട്ട്‌ പറഞ്ഞു, ഇത്‌ ഇരുമുഖി രുദ്രാക്ഷമാണ്‍. ഇത്‌ ചരടില്‍ കോര്‍ത്ത്‌ കൈയ്യില്‍ കെട്ടിയാല്‍ 'ഐശ്വര്യാ'റായിയാണ്‌, 'ശത്രുഘ്നന്‍'സിന്‍ഹയാണ്‌, ആയതിനാല്‍ ബാബക്ക്‌ 'അഭിഷേക്‌'‘ബച്ചന്‍ നടത്താനായി മനസ്സറിഞ്ഞ്‌ 2 ലിറ്റര്‍ പാലിനുള്ള കാശ്‌ ഈ കൂടയിലേക്ക്‌ ഇടൂ, ഇടില്ലേ എന്നും പറഞ്ഞ്‌ തലയില്‍ ആശീര്‍വാദം തുടങ്ങി. ഇതില്‍നിന്നും എങ്ങനാ ഊരിപോവുക, ന്റെ ശങ്കര്‍ജീ. എന്റെ വലത്തെക്കയ്യില്‍ രുദ്രാക്ഷവും വെച്ച്‌ പിടിച്ചിരിക്കയാണ്‌. പോക്കറ്റിലാണെങ്കില്‍ ചേയ്ഞ്ച്‌ ഇല്ല. എന്തായാലും ബാബക്കുള്ള രണ്ട്‌ ലിറ്റര്‍ പാലിനുള്ള കാശ്‌ കൊടുത്താലെങ്കിലും നാഗരാജനെ ഉണര്‍ത്തിച്ച്‌ ഫണം വിടര്‍ത്തിനില്‍ക്കുന്ന പോസിലുള്ള ചിത്രം എടുക്കാമല്ലോ എന്ന ചിന്തയില്‍, ശരിയപ്പാ തരാം, കൈയ്യൊന്ന് വിട്‌, പേഴ്സെടുക്കട്ടെ എന്നായി ഞാന്‍.


ഇത്‌ കണ്ട തൊട്ടടുത്തിരിക്കുന്ന 'അമൂല്യശക്തി'യുള്ള പല നിറത്തിലുള്ള ഭാഗ്യകല്ലുകളുമായി ആശീര്‍വദിക്കാനിരിക്കുന്ന വേറൊരു സന്യാസി റെപ്പ്‌ എന്തോ ഒരു സാധനം വെച്ചുനീട്ടുന്നുണ്ടായിരുന്നു. ഹേയ്‌ നിക്ക്‌ വേണ്ടാ എന്ന് പറഞ്ഞെങ്കിലും സന്യാസിവര്യന്‍ വിടാനുള്ള മട്ടിലല്ലായിരുന്നു. പേഴ്സ്‌ എടുത്ത്‌ നോക്കിയപ്പോള്‍ 100ല്‍ താഴെ ഡിനോമിനേഷന്റെ നോട്ടുകള്‍ അതില്‍ ഇല്ലായിരുന്നു. ഇതു കാണിച്ചാല്‍ തിരിച്ചുകിട്ടുന്ന കാര്യം പോക്കാ. ഞാന്‍ പറഞ്ഞു, 2 ലിറ്റര്‍ പാലിനു രൂപ 40 ആണെങ്കിലും ഞാന്‍ 50 രൂപ തരാംട്ടോ എന്നു പറഞ്ഞ്‌ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും,100 രൂപ വേണമെന്നായി റെപ്പ്‌. പാലിന്റെ വില ഒരു ദിവസം കൊണ്ട്‌ ഇത്രയും കൂട്ടിയോ. കേരളത്തില്‍ പാലിന്‌ ലിറ്ററിന്‍ 22 രൂപയാണെങ്കിലും ഇവിടെ 20 രൂപക്ക്‌ സുലഭമാണ്‌. ഇക്കണക്കിന്‌ മില്‍മ ചെയര്‍മാനെപ്പോലും കടത്തിവെട്ടുമല്ലോ ഈ നാടോടീ സന്യാസി. എന്നിട്ട് "ഭഗവാന്‍ ആപ്കോ കൃപാ കരേഗാ" എന്നൊരു താങ്ങും.നമ്മുടെയൊക്കെ ഭാഗ്യം, ഇതുപോലുള്ളവര്‍ ഡയറി ബോര്‍ഡിന്റെയും മറ്റും ചെയര്‍മാനാകാതിരുന്നത്‌. ദൈവത്തില്‍ വിശ്വാസമില്ലാത്ത രാഷ്ട്രീയകാര്‍ക്കും,ദൈവമില്ലാ,പൂന്താനം ജീവിച്ചിരുന്നില്ല എന്നൊക്കെ പറയുന്നവര്‍ക്കും ദേവസ്വം ബോര്‍ഡില്‍ കയറിക്കൂടാമെങ്കില്‍, ഏതെങ്കിലും പാര്‍ട്ടിവഴി കയറിക്കൂടി ഏതെങ്കിലും ബോര്‍ഡുകളിലെ ചെയര്‍മാന്‍ സ്ഥാനം ഇത്തരം നാടോടി സന്യാസിമാര്‍ വഹിക്കില്ലെന്ന് ആരു കണ്ടു.

വേണ്ട, 50 വെച്ചിട്ട്‌, ബാക്കി 50 ഇങ്ങ്‌ തരൂ എന്നു പറഞ്ഞ്‌ കാമറ ശരിയാക്കുമ്പോഴേക്കും അടുത്തിരുന്ന 'അമൂല്യകല്ല്' സ്വാമികള്‍, ഇന്നാ പിടിക്ക്‌, ഇന്നാ പിടിക്ക്‌ എന്നും പറഞ്ഞ്‌ ഒരു സാധനം കൈയ്യില്‍ വെച്ചു. ചില മന്ത്രങ്ങളും ആശീര്‍വദിക്കലും (അതോ വധിക്കലോ) തുടങ്ങി. നീല നിറത്തിലുള്ള കാണാന്‍ ചന്തമുള്ള അത്‌ ഒരു 'അമൂല്യക്കല്ല്' ആണത്രേ. അത്‌ ഒരു മോതിരത്തിലാക്കി ധരിച്ചാല്‍ പിന്നേയും പിന്നേയും 'ഐശ്വര്യാ'റായി കനിയുമത്രേ. ഇനി ഇതില്‍ നിന്നും ഊരിക്കിട്ടണമെങ്കില്‍ മറ്റേ 50 രൂപയും പോക്കാവുമല്ലോ എന്നോര്‍ത്തപ്പോഴാ, സന്യാസിവര്യന്റെ മൊഴിയല്‍. ഗുവാഹാത്തിയിലെ പ്രശസ്തമായ ശക്തിപീഠമായ കാമഖ്യാ ക്ഷേത്രത്തില്‍ അഭിഷേക്‌ നടത്താനായി ഒരു കിലോ നെയ്യിനുള്ള കാശ്‌ യാതൊരു മനസ്താപവുമില്ലാതെ മനസ്സറിഞ്ഞ്‌ നലകണമെന്ന്. പറയൂ നല്‍കില്ലേ എന്നും കൈയ്യില്‍ നിന്നും പിടിവിടാതെ. സര്‍പ്പസന്യാസി 2 ലിറ്റര്‍ പാലിന് 100 രൂപയാണ്‌ ബജറ്റില്‍ തുക വെച്ചിരിക്കുന്നത്‌. ഇക്കണക്കിന്‌ ഒരു കിലോ നെയ്യിന്‌ 1000 രൂപയാവുമല്ലോ 'അമൂല്യ കല്ല്' സന്യാസിയുടെ ബജറ്റ്‌ അനുസരിച്ച്‌.

ഇതിപ്പോ മലമ്പാമ്പിന്റെ വായില്‍ കൈയ്യിട്ട്‌ പല്ലെണ്ണിനോക്കിയ പോലെയായല്ലോ.

പിടിച്ചതിനേക്കാള്‍ വലുതാണല്ലോ അളയിലിരിക്കണത്‌.

ഈ സമയത്ത്‌ തൊഴാന്‍ വന്ന ഒന്നുരണ്ടു മലയാളി സുഹൃത്തുക്കള്‍ അടുത്ത്‌ വന്ന്, എന്താ കാമറയുമായി പാമ്പുമായി സല്ലപിക്കയാണോ എന്നായി. ഊതല്ലേ മോനെ, ഊതാനുള്ള ആള്‍ ‘പാമ്പായി’ കിട്ടക്കുവാ. വേണമെങ്കില്‍ നിങ്ങളേയും ആശീര്‍വദിപ്പിക്കാം.ഞാനേ പെട്ടുപോയി, നിങ്ങള്‍ മാറി നിന്നോളൂ. അല്ലെങ്കില്‍ നിങ്ങളുടെ പോക്കറ്റ്‌ കാലിയാക്കിതരുന്ന കാര്യം ഇവര്‍ ഭംഗിയായി നിര്‍വ്വഹിച്ചുകൊള്ളും.

'അമൂല്യരത്ന‘ക്കല്ല്' വാങ്ങി പോക്കറ്റിലിട്ടു. സര്‍പ്പസന്യാസി ബാക്കി 50 തരുന്ന മട്ടൊന്നും കാണാനില്ല. കൂടുതല്‍ ചോദിച്ചാല്‍ ഇനി എന്റെ നാഗന്മാരോട്‌ ചോദിക്കാന്നു പറഞ്ഞാലോ എന്നു കരുതിയപ്പോഴേക്കും സര്‍പ്പ സന്യാസിയുടെ വഹ കറുത്ത നിറത്തിലുള്ള ഒരു 'അമൂല്യകല്ല്' കൈയ്യില്‍ വെച്ച്‌ തന്നു. ഹതുശരി.. അപ്പോ ആ ബാക്കി 50 രൂപയും സ്വാഹ. ഇനി 'അമൂല്യരത്നക്കല്ല്'സന്യാസിക്ക്‌ എന്തെങ്കിലും കൊടുത്ത്‌ സ്ഥലം കാലിയാക്കുക തന്നെ.

പേഴ്സില്‍ 100ന്റെ ഒരു ഗാന്ധിയും 500ന്റെയും 1000ത്തിന്റെയും 3 വീതം ഗാന്ധിമാരും ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. ശമ്പളക്കാര്‍ക്ക്‌,മാസത്തിലെ ആദ്യ ആഴ്ചയായതുകൊണ്ട്‌ ഗാന്ധിമാരേ നിങ്ങള്‍ ഇങ്ങനെ പേഴ്സില്‍ ഇരുന്ന് ചിരിക്കും. ഇക്കണക്കിനുപോയാല്‍ കൂടുതല്‍ ദിവസം അവിടെയിരുന്ന് ചിരിക്കേണ്ടിവരില്ല. അതില്‍ നിന്നും ചിരിക്കുന്ന ഒരു 100ന്റെ ഗാന്ധിയെ 'കല്ല്' സന്യാസിക്കു കൊടുത്തെങ്കിലും, തൃപ്തിയാവാതെ ശിവ്‌ജിയുടെ റെപ്രസെന്റേറ്റീവ്‌ കുറച്ച്‌ വിഭൂതിയെടുത്ത്‌, ഇന്നാ ഇന്നാ എന്ന് മാടിവിളിച്ചുകൊണ്ടിരുന്നു.


വേണ്ടാ ‘സ്വാമിജി’ അതു സ്വാമി തന്നെ ഇട്ടാല്‍ മതി.
ഇനി അവിടെ നിന്നാല്‍ പേഴ്സിലെ 500ന്റെ ഒരു ഗാന്ധിച്ചിരി അങ്ങോട്ട്‌ ഷിഫ്റ്റ്‌ ചെയ്യും. പിന്നെ ശിവരാത്രിക്ക്‌ ഉറക്കമൊഴിക്കാതെ തന്നെ ആ രാത്രി നിദ്രാവിഹീനമായേനെ.

സാക്ഷാല്‍ ഭോലേനാഥ്‌, ഭവാന്റെ റെപ്രസെന്റേറ്റീവുമാര്‍ കൊള്ളാമല്ലോ..
കുച്ച്‌ തോ ബോലോ ഭോലേനാഥ്‌ജീ.
ഓ.. ഭവാന്‍ ഇന്ന് ദിവ്യനിദ്രയിലാണല്ലോ. ഭവാന്‍ നിദ്രയില്‍നിന്നുമുണരുമ്പോഴേക്കും, 'റെപ്പുകള്‍' ഭവാന്റെ ഭക്തരെ 'വിഗാന്ധിയന്‍'മാരാക്കുമല്ലോ!!

ശംഭോ.. മഹാദേവാ!!!

എന്റെ ‘സര്‍പ്പാന്വേഷണ‘പരീക്ഷണങ്ങള്‍ പാതിവഴിക്ക്‌ ഉപേക്ഷിച്ച്‌,

"തോമസ്സുകുട്ടീ, വിട്ടോടാ" എന്ന സ്റ്റെയിലില്‍ മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഞാന്‍ അവിടെനിന്നും സ്കൂട്ടായി.

(പാമ്പിന്‍)വാല്‍ക്കഷണം:

പടം പിടിക്കണ ആര്‍ക്കെങ്കിലും ഫണം വിടര്‍ത്തിനില്‍ക്കണ പാമ്പിന്റെ പടം പിടിക്കണമ്ന്ന് മോഹോണ്ടേങ്കി ഇമ്മാതിരി സര്‍പ്പ സന്യാസികളുടെ അടുത്ത്‌ പോകാണ്ട്‌, നേരെ മൂര്‍ഖേട്ടന്റടുത്ത്‌ പോക്വാ. 5 പൈസ പോലും കൊടുക്കാണ്ട്‌ നല്ല പോസ്‌ ചെയ്തുതരും. പിന്നെ നിങ്ങള്‍ടെ സമയം ശരിയാണെങ്കില്‍ വേണോങ്കി മുത്തോം കിട്ടും.

Read more...

About This Blog

പോക്കുവരവ്:

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP