(ഷാപ്പില്‍) കടം പറയുമ്പോള്‍.
(ഷാപ്പില്‍) കടം പറയുമ്പോള്‍.
വ്യത്യസ്തനാമൊരു ബ്ലോഗറാം ബാര്‍ളിയെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല
വ്യത്യസ്തനാമൊരു ബ്ലോഗറാം ബാര്‍ളിയെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
ബ്ലോഗിടുന്നോര്‍ക്ക് തലവനാം ബാര്‍ളി
വെറുമൊരു ബ്ലോഗറല്ലിവനൊരു ചാര്‍ളി
ബാര്‍ളി ഒരു ചാര്‍ളി
'തടിമുറി' ശീലന്‍ അതിവേഗന്‍
ബിയറടി വീരന്‍ കുടിതോഴന്‍
നമ്മുടെ ബാര്‍ളി ബാര്‍ളി ബാര്‍ളി ബാര്‍ളി
വ്യത്യസ്തനാമൊരു ബ്ലോഗറാം ബാര്‍ളിയെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല
പുളകം കൊള്ളിക്കും പോസ്റ്റുമായെത്തി
പൈങ്കിളി ചേര്‍ക്കുന്ന മീശപ്രകാശാ (2)
ബ്ലോഗാശയത്തിന്റെ ആശ നിറവേറ്റാന്‍
ബ്ലോഗ് സങ്കല്‍പ്പങ്ങളറുക്കുന്ന വീരാ
ബാറ് രാജാവിന്റെ സ്നേഹിതന്‍ ബാര്‍ളി
എരണങ്ങാനത്ത് വാലറ്റ ബാര്‍ളി
ഒന്നുമേയറിയാത്ത പുതുബ്ലോഗറെപ്പോലെ (2)
എല്ലാം ഒളിപ്പിച്ചു വെക്കുന്ന കള്ളന്‍.
ബാര്‍ളി ഒരു ചാര്‍ളി
'തടിമുറി' ശീലന്‍ അതിവേഗന്‍
പെഗ്ഗടി വീരന്‍
കുടിതോഴന്‍ നമ്മുടെ ബാര്‍ളി
ബാര്‍ളി ബാര്‍ളി ബാര്‍ളി
ഗ്ലാസ്സില്‍ തലോടുന്ന വിരലിനെപ്പോലെ
ഹായ്..ഹായ്.. ഹായ്
ഗ്ലാസില്‍ തലോടുന്ന വിരലിനെപ്പോലെ
കള്ളിന്‍ മണമുള്ള മനസ്സാണ് ബാര്‍ളി
കള്ളും കറിയും ഒന്നിച്ചുചേരുമ്പോള്‍
വാള് വെക്കാത്തൊരു മദ്യപ്രവീണന്‍
വ്യത്യസ്തനായൊരു ബ്ലോഗറാം ബാര്‍ളിയെ
മൊത്തത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു
പാലാ ബാറിന്റെ അഭിമാനമാകും (2)
ബ്ലോഗറാം ബാര്‍ളി നിനക്കഭിവാദ്യം
ബാര്‍ളി ഒരു ചാര്‍ളി
'തടിമുറി' ശീലന്‍ അതിവേഗന്‍
പൈന്റടി വീരന്‍
കുടിതോഴന്‍
നമ്മുടെ ബാര്‍ളി ബാര്‍ളി ബാര്‍ളി ബാര്‍ളി
ബാര്‍ളി ഒരു ചാര്‍ളി
'തടിമുറി' ശീലന്‍ അതിവേഗന്‍
കള്ളടിവീരന്‍ കുടിതോഴന്‍
നമ്മുടെ ബാര്‍ളി ബാര്‍ളി ബാര്‍ളി ബാര്‍ളി.
***
*'തടിമുറി' - പോസ്റ്റ്‌മോര്‍ട്ടം (ബ്ലോഗര്‍)
--------
ദിസ്‌കൈമള്‍:
ഇതിലെ നായകനായ ബാര്‍ളി ഗോമസ് എന്ന ചാര്‍ളി, ഒരു കള്ള്ഷാപ്പ് വീഡിയോ ആല്‍ബത്തിന്റെ സംവിധായകനേ അല്ല। ഈ ബാര്‍ളിക്ക് ബൂലോകത്തുള്ള ഒരു ബ്ലോഗറുമായി യാതൊരുവിധ (അ)സംബന്ധവും ഇല്ല। അഥവാ ഉണ്ടെങ്കില്‍ അത് യാദൃശ്ചികമല്ല, അത് നിങ്ങള്‍ക്ക് തോന്നിയതാകാനെ തരമുള്ളൂ।